സാന്ത്വനത്തിലെ ശിവന്‍ ആവാന്‍ കാരണം ഷഫ്‌ന, ജീവിതത്തില്‍ വരുത്തിയ മാറ്റത്തെ കുറിച്ച് സജിന്‍
മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷഫ്‌ന. ബാലതാരമായി സിനിമയില്‍ എത്തിയ നടി കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഷഫ്‌ന അഭിനയിച്ചിരുന്നു. മിനിസ്‌ക്രീനിലും സജീവമാണ്. മലയാളത്തില്‍ മാത്രമല്ല അന്യാഭാഷയിലും അഭിനയിക്കുന്നുണ്ട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സജിന്റെ ഭാര്യയാണ് ഷഫ്‌ന. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്ക് നിരവധി ഫാന്‍സ് പേജുകളുണ്ട്. സാന്ത്വനം എന്ന പരമ്പരയാണ് സജിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. ഇപ്പോള്‍ നടന്റെ പേരിലാണ് ഷഫ്‌നെ അറിയപ്പെടുന്നത്.
ശിവന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് സജിന്റേയും ഷഫ്‌നയുടേയും പ്രണയകഥ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. സെറ്റില്‍ വെച്ചായിരുന്നു ഇവരുടെ പ്രണയം ആരംഭിക്കുന്നത്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ജീവിതത്തില്‍ ഷഫ്‌ന വരുത്തിയ മാറ്റങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് സജിന്‍. പ്രണയദിന സ്‌പെഷ്യലായി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാന്ത്വനത്തിലെ ശിവന്‍ ആവാന്‍ കാരണം ഷഫ്‌നയാണെന്നാണ് സജിന്‍ പറയുന്നത്.

ഷഫ്ന തന്റെ ജീവിതത്തിലേയ്ക്ക് വരുന്നത് തന്നെ തന്റെ ജീവിതം മാറ്റി മറിച്ച് കൊണ്ടാണെന്നാണ് സജിന്‍ പറയുന്നത്. ''വിവാഹതിനാകുമ്പോള്‍ എനിക്ക് 24 വയസ്സ്. അവള്‍ക്ക് 23 ഉം. ഞാന്‍ സിനിമയിലേക്ക് കൂടുതല്‍ അവസരങ്ങള്‍ തേടി നടക്കുന്ന സമയം. വിവാഹശേഷം ഒഡിഷനു പോകുന്നതൊക്കെ അവസാനിപ്പിച്ച് മെഡിക്കല്‍ റപ്രസെന്റേറ്റീവ് ആയി ജീവിതം തുടങ്ങി. തന്റെ വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നതുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. എനിക്ക് തരക്കേടില്ലാത്ത വരുമാനം ഉണ്ടായിരുന്നു.

പ്രണയിക്കുമ്പോഴുള്ള ജീവിതം ആയിരിക്കില്ല വിവാഹശേഷം. പൂര്‍ണ്ണമനസ്സോടെ എല്ലാ പ്രശ്‌നങ്ങളും നേരിട്ട്, ഒത്തൊരുമിച്ച് മുന്നോട്ടു പോകാന്‍ രണ്ടു പേര്‍ക്കും കഴിയണം. എങ്കിലേ പ്രണയം നിലനിര്‍ത്താനാവൂ. ഞങ്ങളുടെ കാര്യത്തില്‍ അങ്ങനെ പ്രശ്‌നമൊന്നും ഉണ്ടായില്ല. ഞങ്ങള്‍ പരസ്പരം പിന്തുണയേകി എപ്പോഴും ഒന്നിച്ചുണ്ടായിരുന്നു.

രണ്ടുവര്‍ഷം വീട്ടിലിരുന്ന് മടുത്തപ്പോള്‍ അവള്‍ അഭിനയത്തിലേക്ക് തിരിച്ചു വന്നു. ജീവിതം ഒരുവിധം സ്ഥിരത കൈവരിച്ചപ്പോള്‍ എന്റെ അഭിനയമോഹം വീണ്ടും തലപൊക്കി. ഞാനും ഒഡിഷനുകള്‍ക്ക് പോകാന്‍ തുടങ്ങി. എനിക്കിപ്പോള്‍ സാന്ത്വനത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതും അവളുടെ പിന്തുണ കൊണ്ടാണ്. അത് എന്റെ ജീവിതം വീണ്ടും മാറ്റിമറിച്ചുവെന്നാണ് സജിന്‍ പറയുന്നത്.
Recommended Video

കുടുംബമാണ് തനിക്ക് പ്രധാനമെന്നും സജിന്‍ പറയുന്നുണ്ട്, ഷൂട്ടിങ് കഴിഞ്ഞാല്‍ ഓടി വീട്ടില്‍ എത്താനാണ് ആഗ്രഹം. ഷഫ്‌ന തെലുങ്കിലും മലയാളത്തിലും ഓരോ സീരിയല്‍ വീതം ചെയ്യുന്നുണ്ട്. മലയാളം ചെയ്തു കഴിഞ്ഞാല്‍ തെലുങ്ക് സീരിയിലിന്റെ ഷൂട്ടിനായി 15 ദിവസം ഹൈദരാബാദിലേക്ക് പോകേണ്ടി വരും. തിരുവനന്തപുരത്ത് ഷൂട്ടിങ് ഉള്ളപ്പോള്‍ അവള്‍ അവളുടെ വീട്ടില്‍പോയി നില്‍ക്കും. ഇപ്പോള്‍ എല്ലാവരും സ്‌നേഹത്തോടെയാണ് ജീവിക്കുന്നത്. ഞാനും ഷഫ്‌നയുടെ വീട്ടില്‍ പോകുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ എനിക്ക് തിരുവനന്തപുരത്താണ് ഷൂട്ടിങ്. ഇപ്പോള്‍ തിരുവനന്തപുരത്തെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് തമസമെന്നും വിശേഷം പങ്കുവെച്ച് കൊണ്ട് സജിന്‍ പറഞ്ഞു.

ഭഗവാന്‍ സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ പോയപ്പോഴാണ് ആദ്യമായി ഷഫ്നയെ കാണുന്നതെന്ന് സജിന്‍ പറഞ്ഞിരുന്നു പിന്നീട് കാണുന്നത് പ്ലസ്ടു സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. ഷഫ്ന നായികയായ പ്ലസ്ടു എന്ന സിനിമയില്‍ ഒരു വേഷം ചെയ്തു. ആ സമയത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. എനിക്ക് ഷഫ്നയോട് ഇഷ്ടം തോന്നി. സിനിമയുടെ ഷൂട്ടിങ് അവസാനിക്കുമ്പോഴേക്കും എനിക്ക് അവളോടുള്ള പ്രണയം സീരിയസ് ആയിത്തുടങ്ങിയിരുന്നു. ഞാന്‍ അത് തുറന്നു പറഞ്ഞു. കേട്ടപ്പോള്‍ ഇതൊക്കെ വേണോ എന്ന ഭാവമായിരുന്നു അവള്‍ക്ക്. എന്നാല്‍ ഒടുവില്‍ അവള്‍ക്കും എന്നോട് ഇഷ്ടം തോന്നി.


Click it and Unblock the Notifications