ഷഫ്‌നയില്‍ നിന്ന് അത് രഹസ്യമാക്കി, എന്നാല്‍ കയ്യോടെ പിടിച്ചു, ആ സംഭവം പറഞ്ഞ് സാന്ത്വനത്തിലെ ശിവന്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. മികച്ച സ്വീകാര്യത നേടി സീരിയല്‍ മുന്നോട്ട് പോവുകയാണ്. 2020 ആരംഭിച്ച സാന്ത്വനത്തിന് കുടുംബപ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല യൂത്തിനിടയിലും ആരാധകരുണ്ട്. എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തി കൊണ്ടാണ് സീരിയല്‍ കഥപറയുന്നത്. നിലവില്‍ റേറ്റിംഗില്‍ ആദ്യ സ്ഥാനത്താണ് പരമ്പര.

ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ ജീവിത്തിലൂടെയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. സീരിയല്‍ പോലെ തന്നെ ഇതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സാന്ത്വനത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് സജിന്‍. സീരിയലില്‍ ശിവന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടാന്‍ സജിന് സാധിച്ചിട്ടുണ്ട്. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടനാണ്.

സജിന്‍- ഷഫ്‌ന

നടി ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിന്‍. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സജിന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടനാവാനുള്ള ഒരു കാരണം ഷഫ്‌നയാണ്. ഇതിനോടകം പല അഭിമുഖങ്ങളിലും നടന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇടയില്‍ ഇടംപിടിക്കുന്നത് സജിന്റെ ഒരു അഭിമുഖമാണ്. ഷഫ്‌ന കണ്ടെത്തിയ തന്റെ ഒരു രഹസ്യത്തെ കുറിച്ചാണ് പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രഹസ്യം

പണ്ട് സ്‌മോക്ക് ചെയ്തത് കയ്യോടെ പിടിച്ചതിനെ കുറിച്ചാണ് നടന്‍ പറഞ്ഞത്. ഷഫ്‌ന സ്വന്തമായി കണ്ടെത്തിയ രഹസ്യം ജീവിതത്തിലുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു മറുപടി. ഉണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് പണ്ടെത്ത സ്‌മോക്കിംഗ് കഥ സജിന്‍ പങ്കുവെച്ചത്. ഇപ്പോഴുള്ളതല്ലെന്നും സീരിയലില്‍ വരുന്നതിന് മുന്‍പുള്ളതാണെന്നും സജിന്‍ പറഞ്ഞു.

സ്മോക്കിംഗ് കഥ

'മെഡിക്കല്‍ റെബ്ബായിരുന്ന സമയത്ത് സ്‌മോക്ക് ചെയ്തിട്ട് വീട്ടില്‍ വരുമായിരുന്നു.ഷഫ്ന അറിയാതിരിക്കാന്‍ വേണ്ടി പുറത്തെ ബാത്ത് റൂമില്‍ പോയി മുഖവും വായുമൊക്കെ കഴുകിയിട്ടാണ് വീട്ടില്‍ കയറുന്നത്‌. എന്നാല്‍ എങ്ങനെയാണെന്ന് അറിയില്ല എന്ത് ചെയ്താലും ഷഫ്‌ന അത് കണ്ടുപിടിക്കും. അങ്ങനെ ചെറിയ ചെറിയ കാര്യങ്ങളൊക്കെ കണ്ടുപിടിക്കാറുള്ളൂവെന്നും' സജിന്‍ പറഞ്ഞു. ഇത് എട്ട് വര്‍ഷം മുമ്പത്തെ കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

'വിവാഹം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് ടെന്‍ഷനുണ്ടായിരുന്നുവെന്നും സജിന്‍ അഭിമുഖത്തില്‍ പറഞ്ഞു. തീരെ ചെറിയ പ്രായത്തിലാണ് വിവാഹ കഴിച്ചത്. അതുകൊണ്ട് തന്നെ കുടുംബജീവിതം എങ്ങനെയായിരിക്കും എന്നതില്‍ അവര്‍ക്ക് ടെന്‍ഷനുണ്ടായിരുന്നു' എന്ന് ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

ശിവാഞ്ജലി ജോഡി

ശിവാഞ്ജലി ജോഡി ഇത്രത്തോളം ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സജിന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 'തമിഴില്‍ ഈ കോമ്പോ നല്ല ഹിറ്റാണ്. എന്നാല്‍ മലയാളി പ്രേക്ഷകര്‍ ഇത് എങ്ങനെയെടുക്കുമെന്ന് അറിയില്ലായിരുന്നു. സീരിയലിലെ എല്ലാവരുടേയും പിന്തുണയാണ് ഇതിന് കാരണമെന്നും' ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അതുപോലെ തന്നെ അഞ്ജലിയുടെ ഒരു ഗുണങ്ങളും ഷഫ്‌നയ്ക്ക് വേണ്ടെന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു. ശിവാഞ്ജലി സീനുകള്‍ കാണുമ്പോള്‍ തമാശയ്ക്ക് ഓരോന്ന് ഷഫ്‌ന പറയാറുണ്ടെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. ഗോപികയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഷഫ്‌ന.

Recommended Video

സാന്ത്വനത്തിലെ ഹരി എനിക്ക് വളരെ പ്രിയപെട്ടതാണ്.. #santhwanam #santhwanamhari
 ഗോപിക

ഗോപികയാണ് അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവാഞ്ജലിമാരുടെ വിവാഹം കഴിഞ്ഞതോടെയാണ് ഈ ജോഡി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആദ്യം വഴക്കും ബഹളവുമായിരുന്നുവെങ്കിലും പിന്നീട് ശിവനും അഞ്ജലിയും തമ്മില്‍ അടുക്കുകയായിരുന്നു. ഇവരുടെ റൊമാന്‍സ് കാണാന്‍ വേണ്ടി മാത്രം സീരിയല്‍ കാണുന്നവരുണ്ട്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X