ഈ മോൻ്റേയും മോളുടെയും കൂടെ നിർത്തി ഒരു ഫോട്ടോ എടുത്ത് തരുമോ? ശിവാജ്ഞലിയെ കാണാൻ ദൂരെ നിന്ന് വന്ന അമ്മ
മലയാളി കുടുംബ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുനിർത്തിയ പരമ്പരയാണ് സാന്ത്വനം. പ്രണയവും സൗഹൃദവും സഹോദര സ്നേഹവും പിണക്കവും ഇണക്കവും ഒക്കെ ചേർന്ന പരമ്പരയെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽക്കൂടി പരമ്പര സംപ്രേക്ഷണം ചെയ്തതോടെ ആരാധകരുടെ എണ്ണം ഇരട്ടിയായി. ശിവൻ്റെയും അഞ്ജലിയുടെയും പിണക്കവും ഇണക്കവും പ്രണയ നിമിഷങ്ങളൊക്കെ ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കുകയും ചെയ്തു.
ശിവാഞ്ജലി എന്നു പ്രേക്ഷകർ വിളിക്കുന്ന ശിവനും അഞ്ജലിയുമാണ് പരമ്പരയിലെ പ്രധാന പ്രണയ ജോഡികളെങ്കിലും, ഹരി- അപർണ പ്രണയവും കണ്ണൻ- അച്ചു പ്രണയവുമെല്ലാം പരമ്പരയിലുണ്ട്. ശിവാഞ്ജലി എന്ന പേരിൽ അറിയപ്പെടുന്ന ഇരുവർക്കും സമൂഹ മാധ്യമങ്ങളിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. ടി ആർ പി റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ഉണ്ടാവാറുള്ള സീരിയലിൽ ഇപ്പോഴും ഏറ്റവുമധികം ചർച്ചയാവുന്നത് ശിവാഞ്ജലിമാർ തന്നെയാണ്. ശിവാഞ്ജലിമാരുടെ പിണക്കവും ഇണക്കവും പ്രണയവുമൊക്കെയാണ് സീരിയലിൻ്റെ ഹൈലൈറ്റ്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ശിവാഞ്ജലിമാരെ കാണാൻ ദൂരെ നിന്നൊരു അമ്മ വന്നതാണ്. മംഗല്യ സിൽക്ക്സിൻ്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ആരാധകർ ശിവനെയും അഞ്ജലിയേയും പൊതിഞ്ഞത്. അവിടെ ഒരമ്മയും വന്നിട്ടുണ്ടായിരുന്നു. നിങ്ങളെ രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണെന്നും നിങ്ങളോടൊപ്പം ഒരു ഫോട്ടോ എടുക്കാമോ എന്നും ആ അമ്മ ചോദിക്കുന്നുണ്ട്. വളരെ സന്തോഷത്തോടെയാണ് ആ അമ്മയുടെ ആഗ്രഹം ഇരുവരും നിറവേറ്റിയത്.
അവിടെ എത്തിയ ആരാധകർ എല്ലാം തന്നെ അഞ്ജലിയേയും ശിവനെയും സ്നേഹം കൊണ്ട് പൊതിയുന്നുണ്ടായിരുന്നു. ഇനി ശിവൻ പഠിക്കാൻ പോകുന്നുണ്ടോ എന്നും ആരാധകർ ഇരുവരോടും ചോദിച്ചു. ഇനി വരുന്ന എപ്പിസോഡുകൾ കാണാനാണ് ഇരുവരും ആവശ്യപ്പെട്ടത്. ഇത്രയും നാൾ തന്ന സപ്പോർട്ട് ഇനിയും ഉണ്ടാകണം, ഗോപികയും സജിനും പറഞ്ഞു.
ഓൺസ്‌ക്രീനിൽ കാണുന്നത് പോലെയാണ് സാന്ത്വനത്തിന്റെ ഓഫ് സ്‌ക്രീനും. എല്ലാവരും അതുപോലെയുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ശരിക്കും ഒരു കുടുംബമാണ്. കുറേ ചേട്ടന്മാരും ചേച്ചിമാരുമൊക്കെ ആയി ഒരു വീട് വിട്ട് മറ്റൊരു വീട്ടിലേക്ക് പോയത് പോലെയാണ്. സാന്ത്വനത്തിന് മുൻപ് ചിപ്പി ചേച്ചിയുടെ മറ്റൊരു പ്രോജക്ടിലേക്ക് ക്ഷണം വന്നിരുന്നു. അന്നത് ചെയ്യാൻ സാധിച്ചില്ല. പിന്നെയാണ് സാന്ത്വനത്തിലേക്കുള്ള വിളി വരുന്നത്. തുടക്കത്തിൽ ചിപ്പി ചേച്ചിയ്ക്കൊപ്പം അഭിനയിക്കാനൊക്കെ ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു.
വർഷങ്ങളായി ചേച്ചിയുടെ സിനിമകളും സീരിയലുകളൊക്കെ കാണാറുണ്ടായിരുന്നു. പക്ഷേ ചേച്ചി വളരെ കൂളായിരുന്നു. മുന്നേ പരിചയമുള്ള ആളെ പോലെയാണ് സംസാരിച്ചത്. സാരി ഉടുക്കാനൊന്നും എനിക്ക് അറിയില്ലായിരുന്നു. ചിപ്പി ചേച്ചിയാണ് ആദ്യ ദിവസം മുതൽ അതൊക്കെ കാണിച്ച് തന്നത്. ആദ്യ സീൻ ചെയ്തതിന് ശേഷം എല്ലാ ടെൻഷനും മാറിയിരുന്നു.


Click it and Unblock the Notifications