അമ്മായിയച്ഛന്റെ മുന്നില്‍ വീണ്ടും ഹീറോ ആയി ഹരി; ഭര്‍ത്താവിന്റെ സ്‌നേഹം കാണിച്ച് ഹരിയും ശിവനും

റേറ്റിങ്ങില്‍ മുന്നേറി കൊണ്ടിരിക്കുകയാണെങ്കിലും സാന്ത്വനം സീരിയല്‍ വീണ്ടും പതുക്കെ ആയി തുടങ്ങിയോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സീരിയലില്‍ കാര്യമായ സംഭവങ്ങളൊന്നും വരാത്തതിന്റെ നിരാശയാണ് പുതിയ പ്രൊമോ വീഡിയോ കണ്ടതോടെ ആരാധകര്‍ പറയുന്നത്. സാവിത്രി അമ്മായിയെ ആശുപത്രിയില്‍ കൊണ്ട് പോയതിന് ശിവനെ എല്ലാവരും സ്‌നേഹിക്കുന്നതും മറ്റുമാണ് കഴിഞ്ഞ എപ്പിസോഡ് വരെ കാണിച്ചിരുന്നത്.

മറ്റ് കാര്യങ്ങളോ പ്രേക്ഷകര്‍ കാത്തിരുന്ന നിമിഷങ്ങളോ ഇല്ലെന്ന് വിചാരിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് ഹരി കയറി വരുന്നത്. സ്വന്തം വീട്ടില്‍ പോയി നില്‍ക്കുന്ന അപ്പുവിനെ കാണാന്‍ ഹരി വരില്ലെന്ന് തമ്പി പറഞ്ഞിരുന്നു. സ്‌നേഹം ഉണ്ടെങ്കില്‍ ഹരി വരുമെന്നും സ്‌നേഹമില്ലാത്തത് കൊണ്ടാണ് വരാതിരിക്കുന്നതെന്നുമാണ് തമ്പി പറഞ്ഞത്. അങ്ങനെ സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ തന്നെ അപ്പുവിന്റെ അടുത്തേക്ക് ഭര്‍ത്താവ് എത്തി. ഇന്നത്തെ എപ്പിസോഡ് അതോടെ തീരുകയും ചെയ്യും.

santhwanam

അതേ സമയം സാവിത്രിയുടെ രോഗവിവരം എല്ലാവരില്‍ നിന്നും മറച്ച് വെച്ച ശിവന് വിമര്‍ശന പെരുമഴയാണ്. ബാലാനോട് അല്ല ഇത് ആദ്യം പറയേണ്ടത്. ആദ്യം അഞ്ജുവിനോട് പറയണമായിരുന്നു. അഞ്ജുവും ശിവനും കൂടി സാവിത്രിയെ ചികിത്സിക്കണം. അല്ലാതെ ഈ കാര്യത്തിലും ശിവനെ ഹീറോ ആക്കുകല്ല വേണ്ടത്. രോഗ വിവരം അമ്മായിയെ അറിയിക്കുക തന്നെ വേണം. ആദ്യമൊക്കെ ഒരു പാട് വിഷമിക്കുമെങ്കിലും സ്ത്രീകളുടെ മനസിന്റെ ധൈര്യം എന്താണെന്നും എങ്ങനെ ഈ അവസ്ഥയെ നേരിടും എന്നൊക്കെ പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുക്കണം എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.

സാവിത്രി അമ്മായിയുടെ അസുഖം പറഞ്ഞ് കഥ നീട്ടി കൊണ്ട് പോകാനാണ് ഇങ്ങനൊരു ട്രാക്കിലേക്ക് എത്തിയത്. സത്യം പറഞ്ഞാല്‍ സാന്ത്വനം പോലെ ഇങ്ങനെ എപ്പിസോഡുകള്‍ വലിച്ചു നീട്ടുന്ന സീരിയല്‍ ഇപ്പോള്‍ വേറെ ഇല്ല എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. എന്തൊക്കെ ആയാലും സാവിത്രി അമ്മായിക്ക് അസുഖം ആണെന്ന് കണ്ടാല്‍ അഞ്ജുവിനെക്കാള്‍ മുന്നേ ആദ്യം ഓടി എത്തുന്നത് ജയന്തി തന്നെ ആണ്. കാര്യം ജയന്തേച്ചി ചൊറിയുന്ന വര്‍ത്തമാനമാണ് പറയുന്നതെങ്കിലും പറയുന്നതില്‍ ചിലതൊക്ക കാര്യമില്ലാതില്ലാതില്ല. ഇത്രയും നാള്‍ ദേഷ്യം തോന്നിയിരുന്ന ജയന്തിയുടെ കഥാപാത്രത്തിന് നല്ല കമന്റുകളും വന്ന് തുടങ്ങിയിരിക്കുകയാണ്. ഇനി തമ്പിയെ വിളിച്ച് പരദൂഷണം പറഞ്ഞ കാര്യം കൂടി എല്ലാവരെയും അറിയിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

Recommended Video

മിന്നല്‍ മുരളിയില്‍ ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു; വീഡിയോയുമായി ബേസില്‍ ജോസഫ് | FilmiBeat

അതേ സമയം സാന്ത്വനത്തില്‍ മാത്രമല്ല അമരാവതിയിലും പ്രൈവസി ഇല്ലാത്ത അവസ്ഥയാണ്. മകളുടെ അടുത്തേക്ക് ഭര്‍ത്താവ് വരുന്നത് കണ്ട് തമ്പിയുടെ ഒളിഞ്ഞു നോട്ടം എന്തായാലും പൊളിച്ചു. തമ്പിക്ക് ഒളിഞ്ഞു നോട്ടം വിട്ടൊരു കളിയില്ലല്ലോ. വലിയ ഡയലോഗ് ഒക്കെ അടിച്ച് വരികയായിരുന്നു. അപ്പോഴല്ലേ ഹരി വന്ന് എല്ലാം നശിപ്പിച്ചത്. ഇതിന്റെ പിന്നില്‍ ബാലന്റെ ഉപദേശം ഉണ്ടെന്ന് തോന്നുന്നു.. എന്നൊക്കെയാണ് പ്രേക്ഷകരുടെ നിഗമനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X