കലിപ്പന്‍ പെട്ടെന്ന് അഞ്ജലിയുടെ റൊമാന്റിക് ഹീറോ ആയി; സാന്ത്വനത്തിൽ വീണ്ടും ട്വിസ്റ്റ് വരണമെന്ന് ആരാധകർ

സാന്ത്വനം കുടുംബത്തില്‍ പ്രതീക്ഷിക്കാത്ത സംഭവ ബഹുലമായ നിമിഷങ്ങളാണ് ഇപ്പോള്‍ ഉണ്ടാവുന്നത്. അപ്പുവിന്റെ വീട്ടിലേക്ക് പോയ ഹരി ശ്വാസം മുട്ടി മരിക്കുമെന്ന അവസ്ഥയിലാണിപ്പോള്‍. സ്വര്‍ണാഭരണങ്ങള്‍ വാങ്ങി കൊടുത്തും അമ്പലത്തില്‍ കൊണ്ട് പോയി പൂജ നടത്തിയുമൊക്കെ തമ്പി സ്‌നേഹിച്ച് കൊല്ലുകയാണ്. ഇതാണെന്റെ മൂത്ത മരുമോന്‍ എന്നും അവന്‍ മകന്‍ ആണെന്നുമൊക്കെ തമ്പി പറയുന്നുണ്ട്. ഇതോട് കൂടി ചെകുത്താനും കടലിനും നടുവില്‍ കുടുങ്ങിയ അവസ്ഥയിലാണെങ്കിലും അവിടുന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലേക്ക് എത്തുന്നതാണ് ഇന്നത്തെ എപ്പിസോഡില്‍ കാണിക്കുക.

അമരാവതി വീട്ടില്‍ എല്ലാവരും ഉച്ചയ്ക്ക് കിടന്നുറങ്ങുന്ന സമയം നോക്കിയാണ് ഹരി സാന്ത്വനം വീട്ടിലേക്ക് വരുന്നത്. ഹരി വലിയൊരു കുഴിയില്‍ പെട്ടെങ്കിലും ശിവനും അഞ്ജലിയും പ്രണയിച്ച് നടക്കുന്നതാണ് ഇപ്പോഴത്തെ എപ്പിസോഡുകളുടെ ഹൈലൈറ്റ്. പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ ഇരുവരുടെയും കൂടുതല്‍ രംഗങ്ങള്‍ കാണിച്ചതോടെ ആരാധകരും ആവേശത്തിലാണ്. അതേ സമയം സീരിയലിനെ സംബന്ധിച്ചുള്ള നിരവധി കമന്റുകളാണ് പ്രൊമോ വീഡിയോയ്ക്ക് താഴെയായി വന്നിരിക്കുന്നത്.

ശിവാഞ്ജലിമാരുടെ റൊമാന്‍സ് ആണ് ഹൈലൈറ്റ്

കൂടുതല്‍ പേരും ശിവാഞ്ജലിമാരുടെ റൊമാന്‍സ് ആണ് സ്വന്തനത്തിന്റെ ഹൈലൈറ്റ് എന്നാണ് പറയുന്നത്. ഒരു ദിവസം ശിവാഞ്ജലിയുടെ സീന്‍ കാണിച്ചില്ലെങ്കില്‍ ആ എപ്പിസോഡിന് ഒരു പൂര്‍ണത കാണില്ല. സീന്‍സ് കുറച്ചു കൂടി കുട്ടണം. ഇവരെ കാണുമ്പോള്‍ നമ്മള്‍ പോലും അറിയാതെ പുഞ്ചിരിച്ചു പോകും. അങ്ങനെ കലിപ്പന്‍ ശിവേട്ടന്‍ ഇപ്പോള്‍ അഞ്ജുവിന്റെ റൊമാന്റിക് ഹീറോ ആയി. ശിവാജ്ഞലിയെ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. പക്ഷേ ഹരിയെ കാണുമ്പോള്‍ അതിലേറെ സങ്കടം തോന്നുന്നു.

ഹരിയുടെ ഗതിക്കേട് ഓർത്ത് ആരാധകർ

ചെകുത്താന്റെയും കടലിന്റെയും ഇടയില്‍ പെട്ട അവസ്ഥയാണല്ലോ ഇപ്പോള്‍ ഹരിക്ക്. 24 മണിക്കൂറും എന്റെ ഡാഡി, എന്റെ ഡാഡി എന്ന് പറഞ്ഞുള്ള നടപ്പായി അപ്പുവിന്. ഹരി ആണെങ്കില്‍ അവിടെ ശ്വാസം മുട്ടി നില്‍ക്കുകയാണ്. പ്രൊമോ കണ്ടതോടെ ഇനി അടുത്ത എപ്പിസോഡില്‍ സംഭവിക്കാന്‍ പോവുന്നത് എന്താണെന്ന് ചിലര്‍ മുന്‍കൂട്ടി പറയുകയും ചെയ്തിരിക്കുകയാണ്. ഹരി വീട്ടില്‍ വന്നു പറഞ്ഞ കാര്യങ്ങള്‍ ദേവി ബാലനോട് വിളിച്ചു പറയുന്നു. ബാലന്‍ അതേ കാര്യങ്ങള്‍ ശിവനോടും കണ്ണനോടും പറയുന്നു. പിന്നെ കണ്ണന്റെ കുറച്ചു ഡയലോഗ്. അപ്പു, ഹരി വീട്ടില്‍ പോയതില്‍ വിഷമിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്നു. ഇതോടെ എപ്പിസോഡ് തീര്‍ന്നു.

ഇനിയെങ്കിലും സാന്ത്വനത്തിൽ ട്വിസ്റ്റ് വരണം

ഇതേ കഥയുമായി മുന്നോട്ട് പോവരുത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഭാര്യയുടെ വീട്ടില്‍ താമസിക്കാന്‍ പോയെന്ന് കരുതി ഹരിയെ എന്തിനാണ് അവിടെ തന്നെ നിര്‍ത്തുന്നത്. ഇടയ്‌ക്കൊക്കെ വീട്ടില്‍ പോയി വരാനും അനുവദിക്കണം. പെട്ടെന്നുള്ള വരവായത് കൊണ്ട് ഹരിയ്ക്ക് അവിടെ ബോറടിക്കും. ഹരിയുടെ അവസ്ഥ ആരും മനസിലാക്കുന്നില്ല. കുറച്ച് സ്വര്‍ണ്ണവും ഒരു ബൈക്കും നല്ല ഭക്ഷണവും കൊടുത്താല്‍ ഹരി സ്വന്തം കുടുംബക്കാരെ മറക്കുമോ? തമ്പി അടുത്തതായി പ്ലാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഉടന്‍ തന്നെ പൊളിയുമെന്നാണ് എല്ലാവരും പറയുന്നത്.

Recommended Video

‘നൂറുശതമാനം ഞാനൊരു ബിസിനസുകാരനാണ് ; മോഹന്‍ലാല്‍
ദേവിയെയും കണ്ണനെയും മാറ്റി നിർത്താം

അതേ സമയം ശിവജ്ഞലിമാരുടെ സീനിലേക്ക് ദേവിയെയും കണ്ണനെയും കൊണ്ടുവന്ന് നശിപ്പിക്കരുത് എന്ന അപേക്ഷ കൂടി ഉയര്‍ന്ന് വരുന്നുണ്്. ഞങ്ങള്‍ക്ക് ആര്‍ക്കും ദേവിടെ തലയാട്ടലും അമ്മക്കളിയും കണ്ണന്റെ ചൊറിഞ്ഞ വര്‍ത്തമാനവും കാണാനോ കേള്‍ക്കാനോ ഒരു താല്‍പര്യമില്ല. ആകെ ഈ സീരിയല്‍ കാണുന്നത് ശിവജ്ഞലി സീക്വന്‍സ് കാണാന്‍ ആണ്. അതിനിടയില്‍ പ്രൊഡ്യൂസര്‍ ആണ് അസിസ്റ്റന്റ് ഡയറക്ടര്‍ ആണ് എന്നും പറഞ്ഞു അവര്‍ക്ക് ഒരുപാട് സ്‌ക്രീന്‍ സ്‌പേസ് കൊടുക്കണ്ട. അവരെ ആര്‍ക്കും കാണണ്ട. പ്ലീസ്. (കണ്ണന്‍ ദേവി ഫാന്‍സ് പൊങ്കാല ഇടാനും വരണ്ട ) എന്നാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X