For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാന്ത്വനം കുടുംബത്തില്‍ നടക്കുന്നത് ലോകത്ത് ഇല്ലാത്ത കാര്യങ്ങള്‍, തിങ്കളാഴ്ച മുതല്‍ കളി മാറും

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം.യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന സീരിയല്‍ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. തമിഴ് പരമ്പരയായ പാണ്ഡ്യാസ്റ്റാഴ്‌സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാള കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാഭാഷകളില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

  മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്... സംവിധായകന്‍ ഗഫൂര്‍ ഇല്യാസിന്റെ വാക്കുകള്‍

  സൂപ്പര്‍ ഹിറ്റ് പരമ്പരയായ വാനമ്പാടി പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് സാന്ത്വനം ആരംഭിക്കുന്നത്.ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്യുന്ന വാനമ്പാടിയുടെ സംവിധായകന്‍ ആദിത്യ ആണ്. 2020ല്‍ ആരംഭിച്ച പരമ്പ റേറ്റിംഗില്‍ ആദ്യസ്ഥാനം നേടി മുന്നോട്ട് പോവുകയാണ്. തുടക്കത്തില്‍ തന്നെ സാന്ത്വനം റേറ്റിംഗില്‍ ഇടംപിടിച്ചിരുന്നു.

  ആ ഭയം കാരണം അമ്മ മൊട്ടയടിക്കാന്‍ സമ്മതിച്ചില്ല,മുടിയെല്ലാം പോയി, പുതിയ ലുക്കില്‍ അമ്പിളി ദേവി

  ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന കഥയാണ് സാന്ത്വനം. കണ്ണീര്‍പരമ്പരകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് സീരിയല്‍ കഥപറയുന്നത്. അതിനാല്‍ തന്നെ വളരെ പെട്ടെന്ന് തന്നെ പരമ്പ റേറ്റിംഗില്‍ ഇടം പിടിക്കുകയായിരുന്നു. അവിഹിതമോ അമ്മായിയമ്മ പോരോ സീരിയലില്‍ ഇല്ല. സാധാരണ കുടുംബത്തില്‍ നടക്കുന്ന കഥയാണ് സാന്ത്വനം. പ്രേക്ഷകരെ മടിപ്പിക്കാതെയാണ് സീരിയല്‍ മുന്നോട്ട് പോകുന്നത്. കൂടാതെ എല്ലാ താരങ്ങള്‍ക്കു തുല്യപ്രധാന്യം നല്‍കി കൊണ്ടാണ് സീരിയല്‍ ഒരുക്കിയിരിക്കുന്നത്.

  വന്‍ താരനിരയാണ് സാന്ത്വനത്തില്‍ എത്തുന്നത്. ചിപ്പിയും രാജീവ് പരമേശ്വറുമാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഗീരീഷ് നമ്പ്യാര്‍, രക്ഷ രാജ്, സജിന്‍ ടിപി, ഗോപിക അനില്‍, അച്ചു സുഗന്ധ്, ഗിരിജ പ്രേമന്‍, ദിവ്യ ബിനു, യതികുമാര്‍, അപ്സര, ബിജേഷ് ആവനൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. എല്ലാവര്‍ക്കും തുല്യപ്രധാന്യനമാണ് കഥയില്‍ നല്‍കിയിരിക്കുന്നത്. ദേവിയുടേയും ബാലന്റേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്.

  സഹോദരന്മാര്‍ക്ക് വേണ്ടിയാണ് ദേവിയും ബാലനും ജീവിക്കുന്നത്. അനിയന്മാരെ നല്ലത് പോലെ വളര്‍ത്താന്‍ വേണ്ടി കുഞ്ഞുങ്ങളെ പോലും വേണ്ടെന്ന് വയ്ക്കുകയായിരുന്നു ഇവര്‍. ശിവന്‍, ഹരി, കണ്ണന്‍ എന്നിവരാണ് ഇവരുടെ സഹോദരന്മാര്‍. ഗീരീഷ്, സജിന്‍, അച്ചു എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കും മാതാപിതാക്കളെ പോലെയാണ് ഏട്ടനും ഏട്ടത്തിയും. സന്തോഷമായി ജീവിക്കുന്ന ഇവരുടെ കുടുംബത്തിലേയ്ക്ക് തമ്പി എത്തുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. മകള്‍ അപര്‍ണ അമ്മയാവാന്‍ പോകുന്നു എന്ന് അറിഞ്ഞതോടെയാണ് പിണക്കം മറന്ന് തമ്പി എത്തുന്നത്. ഇയാളുടെ പ്രധാന ഉദ്ദ്യേശം സഹോദരന്മാരെ തെറ്റിച്ച് മകളേയും ഹരിയേയും സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടു പോവുക എന്നതാണ്. ഇതിനായി പല ശ്രമങ്ങളും നോക്കുന്നുണ്ട്.

  അപ്പുവിനേയും ഹരിയേയും സാന്ത്വനത്തില്‍ നിന്ന് തെറ്റിക്കാന്‍ വേണ്ടി തമ്പിയുടെ പെങ്ങള്‍ രാജലക്ഷ്മി എത്തിയിരിക്കുകയാണ. ആദ്യം നല്ലത് പോലെ നിന്നുവെങ്കിലും പിന്നീട് തനിസ്വഭാവം പുറത്ത് എടുക്കുകയായിരുന്നു. ഇത് കുടുംബാംഗങ്ങളെ ഏറെ വിഷമത്തിലാക്കിയിട്ടുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് സാന്ത്വനത്തിന്റെ പുതിയ പ്രെമോ വീഡിയോ ആണ്. കുഞ്ഞുങ്ങളുടെ പേര് പറഞ്ഞ് ദേവിയെ കുത്തി നോവിക്കുകയാണ് ലച്ചു. ഇത് അഞ്ജലിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഒപ്പം തന്നെ ജയന്തിയുടെ ശബ്ദം തമ്പി തിരിച്ചറിയുകയും ചെയ്യുകയാണ്.

  Recommended Video

  Arattu First Half Theatre Response | FilmiBeat Malayalam

  ലച്ചുവിന്റെ വരവും സ്വഭാവരീതികളും പ്രേക്ഷകര്‍ക്കും അത്ര പിടിച്ചിട്ടില്ല. സാന്ത്വനം വീട്ടില്‍ മാത്രമേ ഇത് നടക്കുകയുള്ളൂവെന്നാണ പ്രേക്ഷകര്‍ പറയുന്നത്. അഞ്ജുവും ദേവിയും അപ്പച്ചിക്ക് നല്ല ചുട്ട മറുപടി കൊടുക്കണമെന്നാണ് ഇവരുടെ ആഗ്രഹം.ഈ അപ്പച്ചിയെ സ്വാന്തനം വീട്ടില്‍ നിന്ന് ഇറക്കി വിടുന്ന എപ്പിസോഡ് കാണാന്‍ വേണ്ട കാത്തിരിക്കുകയാണെന്നും പ്രേക്ഷകര്‍ പറയുന്നു. തിങ്കാളാഴ്ച മുതല്‍ കളി മാറുമെന്നാണ് ആരാധകര്‍ പറയുന്നത്.

  English summary
  Santhwanam: Here's How The Netizens Reacted To The New Promo After Lechu Show Her Behaviour,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X