For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശിവനും അഞ്ജലിയും വേർപിരിയുന്നു; ഹരിയും ബാലനും ദേഷ്യത്തിൽ, സാന്ത്വനം കുടുംബത്തിൽ പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റ്

  |

  സ്‌നേഹവും വാത്സല്യവും സാഹോദര്യവുമൊക്കെ ഒത്തുചേര്‍ന്നുള്ള കുടുംബ പരമ്പരയാണ് സാന്ത്വനം. ബാലനും ഹരിയും ശിവനും കണ്ണനും അവരുടെ ഭാര്യമാരുമെല്ലാം ചേര്‍ന്ന് സന്തുഷ്ട കുടുംബമായി കഴിഞ്ഞ് പോരുകയാണ്. ഇതുവരെ ചെറിയ പിണക്കങ്ങളും ഇണങ്ങളും കണ്ടിരുന്ന പരമ്പയില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാന്‍ പോവുന്നതായിട്ടാണ് പ്രൊമോ വീഡിയോയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

  സിംപിളായി സാരി ഉടുത്ത് ഇഷ റെബ്ബ, ചുവപ്പിൽ തിളങ്ങിയിട്ടുള്ള നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ജോലിക്ക് പോകാനായി സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനായി ഹരിയുടെ സമ്മതത്തോടെ അപ്പു സ്വന്തം വീട്ടില്‍ പോയിരുന്നു. തക്കസമയത്ത് പിതാവ് തമ്പി കയറി വന്നതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. സര്‍ട്ടിഫിക്കറ്റ് കീറി കളയുകയും സ്വര്‍ണം കട്ടോണ്ട് പോകാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് ബാലനെ വഴക്ക് പറയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വഴക്കുകളാണ് പുതിയ എപ്പിസോഡില്‍ കാണിക്കുക.

  ഹരിയോട് ദേഷ്യപ്പെട്ട് വഴക്കുമായിട്ടാണ് ബാലന്‍ വീട്ടിലേക്ക് കയറി വരുന്നത്. തിരിച്ചൊരു മറുപടി പറയാന്‍ പോലും സാധിച്ചിരുന്നില്ല. നടന്ന കാര്യം ആരും മനസിലാക്കിയില്ലെങ്കിലും അപ്പുവും ഹരിയും സങ്കടത്തിലായി. തന്നോട് പറയാതെ പോയതില്‍ ബാലന്‍ ദേഷ്യത്തോട് ദേഷ്യമായിരുന്നു. അപ്പുവിന് ഡാഡിയും ബാലേട്ടനും ഹരിയേട്ടനുമൊക്കെ വഴക്ക് പറഞ്ഞതിന്റെ സങ്കടമാണ്. അതേ സമയം കുറെ നാളുകള്‍ക്ക് ശേഷമാണ് ബാലേട്ടന്‍ ഇങ്ങനെ ദേഷ്യപ്പെടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

  ഇതോടെ അപ്പുവിന്റെ ജോലിക്ക് പോകുവാനുള്ള ആഗ്രഹം തകര്‍ന്ന് പോകുയാണല്ലോ എന്ന സങ്കടമുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. തമ്പി അടക്കം എല്ലാവരും ബാലേട്ടനെ ആണെല്ലോ കുറ്റപ്പെടുത്തുന്നത്. ബാലേട്ടന്‍ എന്ത് തെറ്റാണു ചെയ്തത്? അപ്പുവിനോട് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാനായി വീട്ടിലോട്ട് പോകണ്ട എന്ന് പറഞ്ഞത് തമ്പിയുടെ തനി സ്വഭാവം അറിയാവുന്നത് കൊണ്ടാണ്. തമ്പി ഈ കാര്യം പറഞ്ഞുകൊണ്ട് അധിക്ഷേപിക്കുന്നതും കളിയാക്കുന്നതും ബാലേട്ടനെയും ഹരിയേയും ആകുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ പോകണ്ട എന്ന് പറഞ്ഞത്.

  അപ്പു മമ്മിയെ വിളിച്ചതും മമ്മിക്ക് അപ്പുവിനോടുള്ള പിണക്കം മാറിയ കാര്യവും സാന്ത്വനത്തില്‍ ഉള്ളവരോട് പറഞ്ഞിരുന്നേല്‍ അപ്പുവിന് മമ്മിയെ കാണണമെന്നുള്ള അവളുടെ ആഗ്രഹത്തെ തടയില്ലായിരുന്നു. തമ്പി അറിയാതെ പോയിട്ട് വരാന്‍ പറഞ്ഞേനെ. ഇവിടെ ബാലേട്ടന്‍ പറഞ്ഞത് സര്‍ട്ടിഫിക്കറ്റ് ചോദിച്ചു കൊണ്ട് അപ്പുവിന്റെ വീട്ടില്‍ പോകണ്ട എന്നാണ്. പോയപ്പോള്‍ ഉണ്ടായ നാണക്കേട് മുഴുവന്‍ അനുഭവിച്ചത് ബാലേട്ടന്‍ തന്നെ അല്ലേ. അതിന്റെ സങ്കടവും ദേഷ്യവും ആണ് ബാലേട്ടന്‍ കാണിച്ചത്. അല്ലതെ ബാലേട്ടന്‍ ഷോ കാണിച്ചതല്ലെന്ന് ഒരു ആരാധകന്‍ പറയുന്നു.

  ബാലനും ഹരിയും തമ്മിലുള്ള വഴക്ക് മാത്രമല്ല അടുത്ത എപ്പിസോഡിലും സാന്ത്വനത്തില്‍ വഴക്ക് തന്നെയാണെന്നാണ് അറിയുന്നത്. ശിവേട്ടന്‍ കള്ള് കുടിക്കുകയും അഞ്ചു കരച്ചിലുമായി നടക്കുന്നതൊക്കെയാണ് ഇനി നടക്കാന്‍ പോകുന്നത്. കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി അഞ്ജലിയും ശിവനും പ്രണയിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. പരസ്പരം കാണാതെ ഇരിക്കാനോ ഉറങ്ങാനോ സാധിക്കാത്ത അവസ്ഥ. അഞ്ജലിയ്ക്ക് വേണ്ടി ശിവന്‍ ഹല്‍വ വാങ്ങുന്നത് വരെ കണ്ടെങ്കിലും പിന്നീട് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ഇത്രയും കാലം സാന്ത്വനത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ഇനിയൊരു ട്വിസ്റ്റാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. അഞ്ജലിയ്ക്ക് തന്നോട് ഇഷ്ടമില്ലെന്ന് കരുതി പതിയെ ശിവന്‍ അതില്‍ നിന്ന് മാറുന്നതും ഇരുവരും തമ്മില്‍ മിണ്ടാതെ ആവുന്നതെല്ലാം കാണേണ്ടി വരുമെന്നാണ് അറിയുന്നത്. ശിവാഞ്ജലി തമ്മില്‍ തെറ്റിയാല്‍ ഇതോടെ പരമ്പര കാണുന്നത് തന്നെ അങ്ങ് നിര്‍ത്തി കളയുമെന്നുള്ള ഭീഷണിയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുന്നത്.

  Read more about: serial
  English summary
  Santhwanam: Is Anjali And Shivan Getting Separated? Unexpected Twist Hinted In Latest Promo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X