ശിവനെ കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കി അഞ്ജലി, ഇതോടെ അഞ്ജുവിന് ഇഷ്ടം കൂടി, സാന്ത്വനം എപ്പിസോഡ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരയലാണ് സാന്ത്വനം. 2020 സെപ്റ്റംബറിൽ ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നടി ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയലിനെ പോലെ തന്നെ താരങ്ങൾക്കു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരിലാണ് താരങ്ങളെ അറിയപ്പെടുന്നത്.

തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തിലും തമിഴിലും മാത്രമല്ല തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി ഭാഷകളിലും സീരിയൽ സംപ്രേക്ഷക്ഷണ ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷാഭിപ്രായമാണ് സീരിയലിന് ലഭിക്കുന്നത്. റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് സാന്ത്വനം. കുടുംബവിളക്കിനെ പിന്നിലാക്കിയാണ് സാന്ത്വനം ഒന്നാം സ്ഥാനത്ത് എത്തിയത്.

സാന്ത്വനം

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടിയുടെ സംവിധായകനായ ആദിത്യനാണ് സാന്ത്വനവും സംവിധാനം ചെയ്യുന്നത്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്ത്. ചിപ്പിയും സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയയിലും സീരിയലിന് ആരാധകരുണ്ട്. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് സീരിയൽ കഥ പറയുന്നത്. അമ്മായിയമ്മ പോരോ അവിഹിതമോ സാന്ത്വനത്തിൽ ഇല്ല.

ബാലന്റേയും ദേവിയുടേയും  കഥ

ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ കഥ പറയുന്നത്. സാന്ത്വനം കുടുംബത്തിലെ സന്തോഷങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം. ചിപ്പിയും രാജീവ് പരമേശ്വരനുമാണ് സീരിയൽ പ്രധാന കഥാപാത്രങ്ങളായ ബാലനേയും ദേവിയേയും അവതരിപ്പിക്കുന്നത്. ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവരാണ് ഇവരുടെ മൂന്ന് സഹോദരന്മാരെ അവതരിപ്പിക്കുന്നത്. ഹരി എന്ന കഥാപാത്രത്തെയാണ് ഗീരീഷ് അവതരിപ്പിക്കുന്നത്. ശിവനായി സജിനും കണ്ണൻ എന്ന കഥാപാത്രത്തെ അച്ചുവും അവതരിപ്പിക്കുന്നുണ്ട്.

ശിവനും അഞ്ജലിയും

സഹോദരന്മാരായ ഹരിയുടേയും ശിവന്റേയും വിവാഹം കഴിയുന്നതോടെയാണ് സീരിയിലിന്റെ കഥ മാറുന്നത്. അമ്മാവന്റെ മകളായ അഞ്ജലിയെയാണ് ശിവൻ വിവാഹം കഴിക്കുന്നത്. മൂത്തൻ സഹോദരൻ ഹരിയുമായിട്ടായിരുന്നു അഞ്ജലിയുടെ വിവാഹം ഉറപ്പിക്കുന്നത്. എന്നാൽ ഹരിയ്ക്ക് കൂടെ പഠിച്ച് അപർണ്ണയെ ആയിരുന്നു ഇഷ്ടം. വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴായിരുന്നു ഹരിയുടെ ഇഷ്ടത്തെ കുറിച്ച് കുടുംബാംഗങ്ങൾ അറിയുന്നത്. വിവാഹ ദിവസം ഹരിയെ തേടി പ്രണയിനി അപർണ്ണ എത്തുന്നതോടെയാണ് കഥ മാറുന്നത്. തുടർന്ന് ഹരി അപർണ്ണയെ കെട്ടുകയായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ശിവവന് അഞ്ജലിയേയും വിവാഹം കഴിക്കേണ്ടി വന്നു. താൽപര്യമില്ലാതെയാണ് അഞ്ജലി ശിവനുമായുള്ള വിവാഹത്തിന് സമ്മതിച്ചത്. കല്യാണത്തിന് ശേഷവും ഇരുവരും തമ്മിൽ പൊരിഞ്ഞ യുദ്ധമായിരുന്നു. ഇരുവരും ഒരിക്കലും ഒന്നിക്കില്ലെന്ന് വീട്ടുകാർ ഉറപ്പിച്ചിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ശിവനും അഞ്ജലിയും അടുക്കുകയായിരുന്നു.

പരസ്പരം അടുത്തു

പിണക്കവും വഴക്കും അവസാനിച്ച് പരസ്പരം സ്നേഹിക്കാൻ തുടങ്ങിയ ഇവർ ഇപ്പോൾ പിരിയാൻ കഴിയാത്ത വിധം അടുത്തിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് ശിവനും അഞ്ജലിയും. . ഇവരുടെ സീൻ കാണാൻ വേണ്ടി മാത്രം സീരിയൽ കാണുന്നവരുണ്ട്. ഇവരുടെ റൊമൻസ് കാണുന്നവർക്ക് നാണം വരുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇരുവരും കൂടുതൽ അടുത്തു വരുമ്പോഴാണ് തെറ്റിദ്ധാരണ ഇവരെ പിരിക്കുന്നത്. അഞ്ജലിയുടെ വാക്ക് പൂർണ്ണമായി കേൾക്കാതെ ശിവൻ തെറ്റിദ്ധരിക്കുകയായിരുന്നു. ശിവന്റെ പെരുമാറ്റം സാഹിക്കാൻ കഴിയാതെ വന്നപ്പോൾ അഞ്ജലി സ്വന്തം വീട്ടിലേ.യ്ക്ക് പോവുകയായിരുന്നു, ഇതോടെ ഇരുവരും തമ്മിലുള്ള തെറ്റിദ്ധാരണ വർധിക്കുകയായിരുന്നു.

പിണക്കം മാറി

ഇപ്പോഴിത അകന്നു കഴിഞ്ഞിരുന്ന ശിവനും അഞ്ജലിയും ഒന്നച്ചിരിക്കുകയാണ്. ശിവാഞ്ജലിയുടെ പ്രശ്നം അറിഞ്ഞ ബാലൻ അഞ്ജുവിനെ വീട്ടിലേയ്ക്ക് വിളിക്കുകയായിരുന്നു. അഞ്ജുവിനെ കണ്ടതോടെ ശിവന്റെ മനസ്സിലുള്ള തെറ്റിദ്ധാരണ മാറിയിരിക്കുകയാണ്. അഞ്ജലിയുടെ മനസ്സിലുണ്ടായിരുന്ന തെറ്റിദ്ധാരണയും മാറിയിരിക്കുകയാണ്. ദേവിയാണ് ശിവന്റെ അവസ്ഥയെ കുറിച്ച് അഞ്ജലിയോട് പറയുന്നത്. പിന്നീട് കണ്ണനും താൻ കള്ളമാണ് പറഞ്ഞത് അഞ്ജവിനോട് പറഞ്ഞു. തന്നെ ശിവൻ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞ അഞ്ജലി ഏറെ സന്തോൽഷിക്കുകയാണ്. കൂടാതെ അഞ്ജലിയുടെ പിറന്നാൾ ശിവന് അറിയാമായിരുന്നു എന്നും സമ്മാനം വാങ്ങിയ കാര്യവും കണ്ണൻ പറയുന്നു. ഇത് അഞ്ജലിയെ കൂടുതൽ സന്തോഷവതിയാക്കിയിട്ടുണ്ട്.

ശിവനും പിണക്കം മാറി

ഇപ്പുറത്ത് ശിവൻ ഹരിയോട് മനസ് തുറക്കുകയാണ്. പിറന്നാൾ വിഷ് ചെയ്യാൻ അഞ്ജലിയുടെ വീട്ടിൽ പോയതിനെ കുറിച്ചും, കാണാൻ കഴിയാതെ മടങ്ങിയതിനെ കുറിച്ചും ഹരിയോട് പറയുന്നു. ഇത് കേട്ട ഹരി അഞ്ജലിയുടെ പിറന്നാൾ ചിത്രം ശിവനെ കാണിക്കുകയാണ്. അഞ്ജലിക്ക് പിറന്നാൾ വിഷ് ചെയ്തുവെങ്കിലും മനസ് തുറന്ന് സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ഹരിയോട് ശിവൻ പറയുന്നു. കടയിലേയ്ക്ക് പോയ ഹരി ശിവനേയും കൊണ്ട് മടങ്ങി സാന്ത്വനം വീട്ടിലെത്തിയിരിക്കുകയാണ്. ശിവന് അഞ്ജലിയോട് സംസാരിക്കാനുള്ള അവസരവും ഒരുക്കി കൊടുത്തിട്ടുണ്ട്. ഹരിക്കൊപ്പം ദേവി ഏട്ടത്തിയുമുണ്ട്. ഇതോടെ ശിവനും അഞ്ജലിയും കൂടുതൽ അടുക്കും.

Recommended Video

മോഹന്‍ലാലിനെ കാണാന്‍ കരഞ്ഞ അമ്മയ്‌ക്കൊപ്പം ലാലേട്ടന്‍
സന്തോഷത്തിലാണ് ആരാധകർ

ശിവനും അഞ്ജലിയും ഒന്നിച്ച സന്തോഷത്തിലാണ് ആരാധകർ. ഇരുവരുടെ പിണക്കം നീട്ടി കൊണ്ട് പോകരുതെന്നും വൈകാതെ ഒന്നിപ്പിക്കണമെന്നും പ്രേക്ഷകർ അഭ്യർത്ഥിച്ചിരുന്നു. വരും ദിവസങ്ങളിലുള്ള ശിവാഞ്ജലി സീൻസ് കാണാൻ കട്ട വെയ്റ്റിങ് ആണെന്നാണ് ആരാധകർ പറയുന്നത്..ശിവേട്ടനും അഞ്ജും മനസ്സ് തുറന്ന് സംസാരിക്കുന്നതോടെ ഇനിയും ശിവാജ്ഞലി കൂടുതൽ അടുക്കുമെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. . ശിവാഞ്ജലിമാരുടെ റൊമാൻസും,പ്രണയവുമൊക്കെ കാണുമ്പോൾ നമുക്കാണ് നാണവും,ചിരിയുമൊക്കെ വരുന്നതെന്നും പ്രേക്ഷകർ പറയുന്നു. സാന്ത്വനം ഒരു വർഷം പൂർത്തിയാക്കിയിട്ടുണ്ട്.. പ്രേക്ഷകരോട് നന്ദി അറിയിച്ച താരങ്ങൾ രംഗത്ത് എത്തിയിരുന്നു. ഗോപികയുടെ ഹൃദയസ്പർശിയായ കുറിപ്പ് പ്രേക്ഷകരുടെ ഇടയി വൈറലായിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X