twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്ണൻ പറഞ്ഞത് കേട്ട് ചങ്ക് തകർന്ന് അഞ്ജു, ശിവനുമായുള്ള പ്രശ്നം വഷളാവുന്നു, സാന്ത്വനം എപ്പിസോഡ്

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന പരമ്പര 2020 സെപ്റ്റംബർ 21ന് ആണ് ആരംഭിക്കുന്നത് . പോസിറ്റീവ് കഥാപശ്ചാത്തലത്തിൽ സഞ്ചരിക്കുന്ന സാന്ത്വനത്തിന് കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും ആരാധകരുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. നമ്മുടെ ചുറ്റുമുള്ള പലകുടുംബത്തിലും നടക്കുന്ന സംഭവങ്ങളാണ് സാന്ത്വനത്തിലും പറയുന്നത്. സൂപ്പർ ഹിറ്റ് പരമ്പരയായിരുന്ന വാനമ്പാടിയുടെ സംവിധായകനായ ആദിത്യനാണ് സാന്ത്വനവും ഒരുക്കുന്നത്.

    പൂഞ്ചോലയിൽ കളിച്ചുല്ലസിച്ച് ദൃശ്യ; ഗ്ലാമറസ് ചിത്രങ്ങൾപൂഞ്ചോലയിൽ കളിച്ചുല്ലസിച്ച് ദൃശ്യ; ഗ്ലാമറസ് ചിത്രങ്ങൾ

    സ്നേഹത്തിൽ കഴിഞ്ഞ മഞ്ജുവിനും ദിലീപിനും എന്ത് സംഭവിച്ചു, നടന്റെ വാക്കുകൾ വീണ്ടും ചർച്ചയാവുന്നുസ്നേഹത്തിൽ കഴിഞ്ഞ മഞ്ജുവിനും ദിലീപിനും എന്ത് സംഭവിച്ചു, നടന്റെ വാക്കുകൾ വീണ്ടും ചർച്ചയാവുന്നു

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ചിപ്പിയാണ് സാന്ത്വനം നിർമ്മിക്കുന്നത്. സീരിയലിൽ നടി ഒരു പ്രധാന കഥാപാത്രത്തേയും അവതരിപ്പിക്കുന്നുണ്ട്. ചിപ്പിക്കൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ രാജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, ഗോപിക അനിൽ, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതി കുമാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുതുമുഖ താരങ്ങളും സാന്ത്വനത്തിൽ എത്തുന്നുണ്ട്. സജിൻ ടിപി, രക്ഷ രാജ്, അച്ചു സുഗന്ധ് എന്നിവർ ഈ പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ സാന്ത്വനം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാവുകയായിരുന്നു.

    മമ്മൂക്കയ്ക്കും ലാലേട്ടനും ഒരു സ്റ്റൈലുണ്ട്, പൃഥ്വിയുടെ പവര്‍ വേറെ, ഫൈറ്റ് ഒരുക്കുന്നത് ഇങ്ങനെയാണ്...മമ്മൂക്കയ്ക്കും ലാലേട്ടനും ഒരു സ്റ്റൈലുണ്ട്, പൃഥ്വിയുടെ പവര്‍ വേറെ, ഫൈറ്റ് ഒരുക്കുന്നത് ഇങ്ങനെയാണ്...

    സാന്ത്വനം സീരിയൽ

    സ്നേഹധിനിയായ ഒരു ഏട്ടന്റേയും ഏട്ടത്തിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. അനിയന്മാർക്ക് വേണ്ടിയാണ് ഈ ഏട്ടനും ഏട്ടത്തിയും ജീവിക്കുന്നത്. ഇവരുടെ കുടുംബത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും സംഭവങ്ങളുമാണ് സാന്ത്വനത്തിന്റെ കഥാ പശ്ചാലത്തലം. സീരിയലിൽ ഏട്ടനും ഏട്ടത്തിയായി എത്തുന്നത് ചിപ്പിയും രാജീവ് പരമേശ്വരനുമാണ്. ബാലനും ദേവിയുമായിട്ടാണ് ഇവർ എത്തുന്നത് . സജിൻ, ഗീരീഷ് നമ്പ്യാർ, അച്ചു സുഗന്ധ് എന്നിവരാണ് ഇവരുടെ സഹോദരന്മാർ. ശിവൻ, ഹരി, കണ്ണനായിട്ടാണ് മൂവരും സീരിയലിൽ എത്തുന്നത്. ഗോപിക അനിൽ ആണ് ശിവന്റെ ഭാര്യയായ അഞ്ജലിയായി എത്തുന്നത്. രക്ഷ രാജ് ആണ് അപർണ എന്നുള്ള ഹരിയുടെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    ശിവന്റെ  മാറ്റം

    ശിവന്റേയും ഹരിയുടേയും വിവാഹം കഴിയുന്നതോടെയാണ് സാന്ത്വനത്തിന്റെ കഥ മാറുന്നത്. കല്യാണം കഴിഞ്ഞതോടെ അനിയന്മാരുടെ കുടുംബ ജീവിതത്തിൽ ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ ആരംഭിക്കുന്നു. ഇത് മുൻകൈ എടുത്ത് പരിഹരിക്കുന്നത് ഏട്ടനും ഏട്ടത്തിയുമാണ്. പ്രശ്നങ്ങൾ പരിഹരിക്കും തോറും പുതിയ പ്രശ്നങ്ങൾ ഇവരുടെ ജീവിതത്തിലുണ്ടാവുന്നു. ഇപ്പോൾ സാന്ത്വനം വീട്ടിലെ പ്രധാന പ്രശ്നം ശിവന്റെ മാറ്റമാണ്. അഞ്ജലി സ്വന്തം വീട്ടിലേയ്ക്ക് പോയതോടെ പ്രശ്നം കൂടുതൽ വഷളായിരിക്കുകയാണ്. ശിവന്റെ സ്വഭാവത്തിലെ മാറ്റം കുടുംബാഗംങ്ങളെ കൂടുതൽ സംശയത്തിലാഴ്ത്തിയിട്ടുണ്ട്. ഇപ്പോഴിത ബാലൻ നേരിട്ട് ശിവനോട് ചോദിക്കുകയാണ്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡാണ്.

    പ്രശ്നം  വഷളായി

    ശിവനോട് അഞ്ജലിയുമായുള്ള പ്രശ്നത്തെ കുറിച്ച് ചോദിക്കുകയാണ് ബാലൻ. ഇതേസമയം അഞ്ജലിയും സാന്ത്വനം വീട്ടിലേയ്ക്ക് വിളിക്കുന്നു. എന്നാൽ ഇവർ തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് അറിയാത്ത കണ്ണൻ, ശിവൻ ഹാപ്പിയാണെന്നും അഞ്ജലിയോട് ഇപ്പോഴൊന്നും വരണ്ട എന്നും പറയുകയാണ്. ഇതോടെ തെറ്റിധാരണ കൂടുന്നു. കണ്ണന്റെ വാക്ക് വിശ്വസിച്ച അഞ്ജലി ദേവിയോടും ശിവനെ കുറിച്ചുള്ള പരാതി പറയുകയാണ്. ശിവഞ്ജാലിമാരുടെ പിണക്കം ഒരു വശത്ത് നടക്കുമ്പോൾ അപ്പു ലഭിച്ച ജോലി എങ്ങനെ ഉപേക്ഷിക്കും എന്നുളള ആലോചനയിലാണ്. ജോലിക്ക് പോകാതിരിക്കാൻ വേണ്ടി വണ്ടിയുടെ കാറ്റ് ഊരി വിട്ടത് അപ്പുവിന് തന്നെ പാരയായി മാറി. നടന്ന് പോകുന്ന അപ്പുവിനെ ശിവൻ ബാങ്കിൽ കൊണ്ട് വിടുകയാണ്. ഇപ്പോൾ അപ്പു പൊളിയാണെന്നാണ് ആരാധകർ പറയുന്നത്.

    Recommended Video

    John Brittas about why Mammootty not get Padma Bhushan
    പ്രേക്ഷകരുടെ കമന്റ്

    ശിവഞ്ജലിമാരുടെ അകൽച്ച ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. സാന്ത്വനം സീരിയൽ കാണാനുള്ള ഇൻട്രസ്റ്റ് തന്നെ ഇല്ലാതായി എത്രയും പെട്ടെന്ന് ശിവൻ അഞ്ജലിയുടെ തെറ്റിദ്ധാരണ മാറിയാൽ മതിയായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. ബാലേട്ടൻ ശിവന്റെയും,അഞ്ജലിയുടെയും പ്രശ്നം മനസ്സിലാക്കിയാൽ മതിയായിരുന്നു എന്നും പറയുന്നുണ്ട്. കൂടാതെ ശിവാഞ്ജലി ഫാൻസിന് കണ്ണന്റെ ആ പറച്ചിൽ അത്ര ഇഷ്ടപ്പെട്ടിട്ടില്ല. കണ്ണൻ പറഞ്ഞത് കുറച്ച് കൂടിപ്പോയി എന്നാണ് ആരാധകർ പറയുന്നത്. കണ്ണൻ എല്ലാം പൊളിക്കുവാണല്ലോ എന്നും പറയുന്നുണ്ട്. അപ്പുവിനും ആരാധകരുടെ എണ്ണം വർധിച്ചു വരുകയാണ്. ''ജോലിക്ക് പോയിതുടങ്ങിയതേയുള്ളൂ അപ്പോഴേക്കും അപ്പുവിന് മടിപിടിച്ചു തുടങ്ങിയല്ലോ...!!അപ്പുവിന്റെ ഭാഗം ഇപ്പോൾ പൊളിയാണ്'',ഗതി കെട്ടവൻ മൊട്ട അടിച്ചപ്പോൾ കല്ലു മഴ പെയ്ടപോലെയായി അപ്പുവിന്റെ അവസ്ഥയെന്നും പ്രേക്ഷക പറയുന്നു.

    Read more about: serial
    English summary
    Santhwanam Latest Episode,Anjali Misunderstood Sivan, Fans Criticized Kannan, Know Why
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X