അപ്പു അമ്മയാവാൻ പോകുന്നതിന് പിന്നാലെ മറ്റൊരു സന്തോഷവുമായി ശിവനും അഞ്ജലിയും, സാന്ത്വനം എപ്പിസോഡ്

അപർണ്ണ അമ്മയാകാൻ പോവുന്നത് സാന്ത്വനം കടുംബാംഗങ്ങളെ മാത്രമല്ല പ്രേക്ഷകരേയും ഏറെ സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്. അപ്പു അമ്മയാകാൻ പോകുന്നതോടെ സീരിയലിന്റെ കഥാഗതി മാറുകയാണ്. സാന്ത്വനം പരമ്പരയിൽ ട്വിസ്റ്റുകളൾ കൊണ്ട് വരുന്ന കഥാപാത്രമാണ് അപർണ്ണയുടേത്. സാന്ത്വനം വീട്ടിൽ പുതിയ അതിഥി എത്തുന്നത് കൂടാതെ മറ്റെരു സന്തോഷം കൂടി സംഭവിക്കാൻ പോവുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് അതിനായി കാത്തരിക്കുന്നത്.

സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടിയുടെ സംവിധായകൻ ആദിത്യനാണ് സാന്ത്വനവും ഒരുക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് പരമ്പര സഞ്ചരിക്കുന്നത്. കണ്ണീർ കഥകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സീരിയൽ കഥ പറയുന്നത്. അതിനാൽ തന്നെ കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് നിരവധി ആരാധരുണ്ട്. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് സീരിയൽ മുന്നോട്ട് പോവുന്നത്. തമിഴ് പരമ്പരയായ പാണ്ഡ്യാസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് സാന്ത്വനം ആരംഭിക്കുന്നത്. നടി ചിപ്പി രഞജിത്താണ് സീരിയൽ നിർമ്മിക്കുന്നത്.

സാന്ത്വനം

നടി ചിപ്പിയും രാജീവ് പരമേശ്വർ എന്നിവർക്കൊപ്പം ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നത്. ശ്രീദേവിയും ബാലനുമായിട്ടാണ് ചിപ്പിയും രാജീവും എത്തിന്നത്. ഇവരുടെ സഹോദരന്മാരായ ഹരി, ശിവൻ, കണ്ണൻ എന്നീ കഥാപാത്രങ്ങളെയാണ് ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവർ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. സഹോദരന്മാരായ ഹരിയുടേയും ശിവന്റേയും കല്യാണത്തിന് ശേഷമാണ് സീരിയലിന്റെ കഥ മാറുന്നത്.

സീരിയൽ മാറുന്നത്

നടി ചിപ്പിയും രാജീവ് പരമേശ്വർ എന്നിവർക്കൊപ്പം ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നത്. ശ്രീദേവിയും ബാലനുമായിട്ടാണ് ചിപ്പിയും രാജീവും എത്തുന്നത്. ഇവരുടെ സഹോദരന്മാരായ ഹരി, ശിവൻ, കണ്ണൻ എന്നീ കഥാപാതക്രങ്ങളെയാണ് ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവർ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. സഹോദരന്മാരായ ഹരിയുടേയും ശിവന്റേയും കല്യാണത്തിന് ശേഷമാണ് സീരിയലിന്റെ കഥ മാറുന്നത്.

ശിവാഞ്ജലി

എല്ലാവർക്കും തുല്യപ്രധാന്യം നൽകിയാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. സാന്ത്വനം സീരിയലിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ് അപ്പു. മികച്ച പ്രകടനമാണ് രക്ഷ കാഴ്ച വയ്ക്കുന്നത്. അപ്പു- കണ്ണൻ കോമഡി ജോഡികൾക്ക് മികച്ച ആരാധകരാണുള്ളത്. കൊച്ചേട്ടത്തി അനിയൻ കോമ്പോ പൊളിയാണെന്നാണ് ആരാധകർ പറയുന്നത്. അൽപം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് അപർണ്ണയുടേത്. സാന്ത്വനം സീരിയലിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശിവനും അഞ്ജലിയും. ഇഷ്ടമല്ലാതെ വിവാഹം കഴിച്ച ഇവർ ഇന്ന് പിരിയാൻ കഴിയാത്ത അവസ്ഥയിലാണ്. തെറ്റിദ്ധാരണയുടെ പേരിൽ ഇരുവരും പിരിഞ്ഞ് താമസിക്കുകയാണിപ്പോൾ. സജിൻ, ഗോപിക എന്നിവരാണ് ശിവനും അഞ്ജലിയുമായി എത്തുന്നത്. ശിവാഞ്ജലി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുണ്ട് ഇവർക്ക്.

ശിവാഞ്ജലി വേർപിരിയൽ

ശിവാഞ്ജലിയെ പോലെ ഇവരുടെ ആരാധകരും ഏറെ സങ്കടത്തിലാണ്. എത്രയും വേഗം ഇരുവരേയും ഒന്നിപ്പിക്കണമെന്നാണ് ആരാധകർ പറയുന്നത്. ശിവാഞ്ജലി സീൻ കാണാൻ വേണ്ടി മാത്രം നിരവധി പേർ സീരിയൽ കാണുന്നുണ്ട്. അകന്നിരിക്കുമ്പോഴുള്ള ഇവരുട സങ്കടം കാണാൻ വയ്യെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിത ശിവാഞ്ജലി ഫാൻസിനെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം അഞ്ജലി സാന്ത്വനം കുടുംബത്തിലേയ്ക്ക് മടങ്ങി എത്തുകയാണ്. ശിവൻ തിരികെ വിളിച്ചാൽ മാത്രമേ സാന്ത്വനം കുടുംബത്തിലേയ്ക്ക് തിരിച്ച് വരുകയുള്ളൂവെന്ന് അഞ്ജലി ദേവിയോട് പറഞ്ഞിരുന്നു ഇത് ശിവനോട് ദേവി പറഞ്ഞിരുന്നില്ല. ഇപ്പോഴിത ശിവൻ അഞ്ജലിയെ തിരികെ വിളിച്ചിരിക്കുകയാണ്.. വീട്ടിലേയ്ക്ക് വിളിച്ചുവെങ്കിലും ഇരുവരും തമ്മിലുള്ള തെറ്റിദ്ധാരണ മാറിയിട്ടില്ല.

ശിവനോടുളള  ഇഷ്ടം

അഞ്ജലി ശിവനോടുള്ള സ്നേഹം ദേവിയോടും കണ്ണനോടും അപ്പുവിനോടും തുറന്നു പറഞ്ഞിരുന്നു. എന്നാൽ അഞ്ജു പറയുന്നത് ശിവൻ മുഴുവനും കേട്ടിരുന്നില്ല. തുടക്കം മാത്രം കേട്ട ശിവൻ തെറ്റിദ്ധരിക്കുകയായിരുന്നു. തുടർന്ന് അഞ്ജലിയോട് അകൽച്ച കാണിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് അഞ്ജു സ്വന്തം വീട്ടിലേയ്ക്ക് പോകുന്നത്. ശിവൻ തിരികെ വിളിക്കുമെന്ന് അഞ്ജലി പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇവർക്ക് ഇടയിലെ തെറ്റിദ്ധാരണ വർധിക്കുകയായിരുന്നു. തെറ്റിദ്ധാരണ വർധിക്കുമ്പോഴും പരസ്പരമുള്ള ഇഷ്ട കൂടുകയാണ്. അഞ്ജലി സാന്ത്വനത്തിലേയ്ക്ക് മടങ്ങി വരണമെന്നാണ് ശിവന്റേയും ആഗ്രഹം. ഒട്ടും കാണാതിരിക്കാൻ പറ്റാതെ വന്നപ്പോഴാണ് ശിവൻ തിരിച്ച് വിളിക്കുന്നത്. അഞ്ജലി തിരികെ എത്തുന്നതോടെ തെറ്റിദ്ധാരണകൾ മാറുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകൽ. ശിവന്റെ മനസ്സിലുള്ളത് ദേവിയുടെ സഹോദരൻ സേതുവിന് മാത്രമേ അറിയുകയുള്ളൂ.‌

Recommended Video

മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ
പ്രേക്ഷകരുടെ  കമന്റ്

അഞ്ജലിയുടെ മടങ്ങി വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അഞ്ജലിയുടെ മടങ്ങി വരവ് ശിവാഞ്ജലി ഫാൻസ് ആഘോഷമാക്കുകയാണ്. പിണക്കമൊക്കെ രണ്ടുപേരും മറന്ന് അഞ്ചു ചേച്ചി സാന്ത്വനത്തിൽ വരുന്ന സീനിനായി കട്ട വെയ്റ്റിംഗ് ആണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴെങ്കിലും ശിവേട്ടന് അഞ്ചു ചേച്ചിയെ തിരികെ വിളിച്ചല്ലോ ഒരുപാട് സന്തോഷമെന്നും ആരാധകർ പറയുന്നുണ്ട്. ശിവേട്ടന്റെ ഈ ഒരൊറ്റ വാക്കിന് വേണ്ടിയാണ് അഞ്ജു ചേച്ചി ഉൾപ്പെടെ ഞങ്ങൾ എല്ലാവരും കാത്തിരുന്നത്, തെറ്റിദ്ധാരണ മാറി രണ്ടു പേരും പഴയത് പോലെ ആവാൻ കാത്തിരിക്കുന്നവരാണ് പ്രേക്ഷകരെന്നും കമന്റുകൾ വരുന്നുണ്ട്. ശിവജ്ഞലി സീനും അടിപിടിയും ഒക്കെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടെന്നും ഫാൻസ് പറയുന്നുണ്ട്. കൂടാതെ ചിപ്പിയുടെ അഭിനയം ഉഗ്രൻ ആണെന്നും ആരാധകർ പറയുന്നുണ്ട്. ബാലനും ദേവിക്കും ഒരു കുഞ്ഞ് വേണമെന്നും ആരാധക പറയുന്നുണ്ട്. പുതിയ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X