twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാന്ത്വനം; ശിവനോട് ഒരു ആഗ്രഹം പറഞ്ഞ് അഞ്ജു, അതു കാണാൻ വെയിറ്റിംഗ് ആണെന്ന് ആരാധകർ

    |

    യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. പരമ്പരയുടെ തുടക്കത്തിൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ സാന്ത്വനം ചർച്ചയായിരുന്നു.അതുവരെ കണ്ടു വന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു സാന്ത്വനം കഥ പറഞ്ഞത്. അവിഹിതമോ അമ്മായിയമ്മ പോരോ ഒന്നും തന്നെ ഈ പരമ്പരയിൽ ഇല്ല. സാധാരണക്കാർക്ക് ഉൾക്കൊളളാൻ കഴിയുന്ന തരത്തിലുള്ള സീരിയൽ മുന്നോട്ട് പോവുന്നത്.

    അപകടത്തിൽ വണ്ടിയുടെ മുൻവശം മുഴുവൻ പോയി, ആകെ തകർന്ന് പോയ സമയത്ത് കൂടെ നിന്നത് ജീവ, ഷാൻ റഹ്മാൻ പറയുന്നുഅപകടത്തിൽ വണ്ടിയുടെ മുൻവശം മുഴുവൻ പോയി, ആകെ തകർന്ന് പോയ സമയത്ത് കൂടെ നിന്നത് ജീവ, ഷാൻ റഹ്മാൻ പറയുന്നു

    തുടക്കം മുതൽ തന്നെ റേറ്റിംഗിൽ ഇടം പിടിക്കാൻ സാന്ത്വനത്തിന് കഴിഞ്ഞിരുന്നു തമിഴ് പരമ്പരയായ പാണ്ഡ്യാസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സീരിയൽ. മലയാളം കൂടാതെ തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും സീരിയൽ സംപ്രേക്ഷണ ചെയ്യുന്നുണ്ട .മലയാളവും തമിഴിലും പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റുളള ഭാഷകളിൽ നിന്നും ലഭിക്കുന്നത്. നിലവിൽ റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് സാന്ത്വനം.

    കഠിനമായ ഒരു വര്‍ഷമായിരുന്നു, വ്യക്തി ജീവിതത്തിലെ താഴ്ന്ന അവസ്ഥയെ കുറിച്ച് മാളവിക മോഹനൻകഠിനമായ ഒരു വര്‍ഷമായിരുന്നു, വ്യക്തി ജീവിതത്തിലെ താഴ്ന്ന അവസ്ഥയെ കുറിച്ച് മാളവിക മോഹനൻ

    സാന്ത്വനം

    ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന കഥയാണ് സാന്ത്വനം.ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. ചിപ്പിയും രാജീവ് പരമേശ്വരുമാണ് ബാലനും ദേവിയുമായി എത്തുന്നത്. ഇവരുടെ സഹോദരന്മാരാണ് ഹരി, ശിവൻ, കണ്ണൻ. ഗിരീഷ് നമ്പ്യാർ, സജീൻ, അച്ചു സുഗന്ധ് എന്നിവരാണ് സഹോദരന്മാരായി എത്തുന്നത്. ഹരിയുടേയും ശിവൻരേയും ഭാര്യമാരാണ് അഞ്ജലിയും അപർണ്ണയും. ഗോപികയും രക്ഷയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ന് സ്വന്തം പേരിനെക്കാളും കഥാപാത്രത്തിലൂടെയാണ് ഇവരെ അറിയപ്പെടുന്ന്ത്. സോഷ്യൽ മീഡിയയിൽ ഇവർക്ക് നിരവധി ഫാൻസ് പേജുകളുണ്ട്.

    കഥ

    ആവർത്തന വിരസത ഇല്ലാതെയാണ് സാന്ത്വനം കഥ പറയുന്നത്. ഇത് തന്നെയാണ് സീരിയലിന്റെ വിജയത്തിന്റെ കാരണവും . ഒരു കഥാപാത്രത്തിൽ മാത്രം കേന്ദ്രീകരിക്കാതെ എല്ലാവർക്കും തുല്യ പ്രധാന്യം നൽകി കൊണ്ടാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. പോസിറ്റീവ് കഥാപാത്രങ്ങൾക്ക് മാത്രമല്ല നെഗറ്റീവ് റോൾ ചെയ്യുന്നവർക്കും ആരാധകരുണ്ട്.സാന്ത്വനത്തിൽ വില്ലത്തി വേഷത്തിൽ എത്തുന്ന അപ്സരയുടെ അഭിനത്തെ പുകഴ്ത്തി പ്രേക്ഷകർ രംഗത്ത് എത്താറുണ്ട്. ജയന്തിയോട് വെറുപ്പ് തോന്നിപ്പിക്കുന്നത് നടിയുടെ പ്രകടനമാണെന്നാണ് ആരാധകർ പറയുന്നത്.‌

     അപർണ്ണ

    ഹരിയുടേയും ശിവന്റേയും കല്യാണം കഴിയുന്നതോടെയാണ് സാന്ത്വനത്തിന്റെ കഥ മാറുന്നത്. രക്ഷ രാജ് അവതരിപ്പിക്കുന്ന അപ്പു എന്ന കഥാപാത്രമാണ് സീരിയലിന്റെ കഥാഗതി മാറ്റുന്നത്. അപ്പു സാന്ത്വനം കുടുംബത്തിൽ എത്തുന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. സമ്പന്ന കുടുംബത്തിൽ ജീവിച്ച അപർണ്ണയ്ക്ക് തുടക്കത്തിൽ സാന്ത്വനത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് അവിടത്തെ ഒരാളായി മാറുകയായിരുന്നു. ഈ സമയത്താണ് അപർണ്ണ ഗർഭിണിയാവുന്നത്. പിണക്കം മറന്ന് തമ്പി ( അപ്പുവിന്റെ അച്ഛൻ) വരുന്നതോട് കൂടിയാണ് പുതിയ പ്രശ്നങ്ങൾആരംഭിക്കുന്നത്. മകളേയും മരുമകനേയും അംഗീകരിച്ച തമ്പിയുട ലക്ഷ്യം സാന്ത്വനത്തിലെ സഹോദരങ്ങളെ തമ്മിൽ പിണക്കുക എന്നതാണ്. എന്നാൽ അച്ഛന്റെ ലക്ഷ്യം അപർണ്ണയ്ക്ക് മനസ്സിലായിട്ടില്ല. തന്നേയും ഹരിയേയും അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് അപ്പു.

    വീട്ടിലേയ്ക്ക്  പോകണമെന്ന്  അപ്പു

    സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡാണ്. വീട്ടിൽ നിൽക്കാൻ പോയ അപ്പു തിരികെ സാന്ത്വനത്തിലേയ്ക്ക് പോകണമെന്ന് പറയുകയാണ്. മകളെ പിടിച്ചു നിർത്താൻ തമ്പി ശ്രമിക്കുന്നുണ്ടെങ്കിലും തനിക്ക് തിരികെ പോകണമെന്ന് തീർത്തു പറയുകയാണ് അപ്പു. സാന്ത്വനത്തിലേയ്ക്ക് മടങ്ങി പോകുന്നതിനെ കുറിച്ച് നേരത്തെ മമ്മിയോടും അപ്പു പറഞ്ഞിരുന്നു.

    Recommended Video

    മിന്നൽ മുരളിയിലെ ശെരിക്കും മിന്നൽ ദാ.. ഈ കക്ഷിയാണ്
    ശിവാഞ്ജലി

    അപർണ്ണ തിരിച്ച് സാന്ത്വനത്തിലേയ്ക്ക് വരാൻ തയ്യാറെടുക്കുമ്പോൾ അവിടെ അഞ്ജു ശിവനോടൊപ്പം തന്റെ വീട്ടിൽ പുതിയ സ്വപ്നം കാണുകയാണ്. സാവിത്രിയ്ക്ക് സുഖമില്ലാത്തതിനെ തുടർന്ന് ശിവനോടൊപ്പം അഞ്ജു അമ്മ വീട്ടിലേയ്ക്ക് വന്നിരുന്നു. രണ്ട് ദിവസം അവിടെ നിൽക്കാമെന്നും ശിവൻ സമ്മതിച്ചിട്ടുണ്ട് . കട്ടിലിൽ കിടന്നാൽ ഉറക്കം വരില്ലെന്ന് പറയുന്ന ശിവന് വേണ്ട പായ കൊണ്ട് വരുകയാണ് അഞ്ജലി. ഇത് കയ്യൊടെ ജയന്തി കാണുകയും ചെയ്തു. ഇപ്പോൾ രണ്ട് പേരും തറയിലാണ് കിടക്കുന്നതെന്ന് പറഞ്ഞ് അഞ്ജു തലയൂരുകയാണ് തുടർന്ന് രണ്ട് പേരും നിലത്ത് കിടക്കുന്നു. കൂടാതെ ശിവനോട് താടി എടുത്ത് കാണണം എന്നുള്ള ആഗ്രഹവും പറയുന്നുണ്ട്. ദിവസങ്ങൾ കഴിയുന്തോറും അഞ്ജുവും ശിവനും കൂടുതൽ അടുക്കുകയാണ്. അഞ്ജലിയുടെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കുന്ന ശിവൻ അഞ്ജുവിന് വേണ്ട‍ി താടി എടുക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

    English summary
    Santhwanam Latest Promo: Anjali Ask Shivan To Shave His Beard, Netizens Reacted
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X