പിണക്കത്തിന് ശേഷം ഇണക്കം, ശിവന് ആത്മവിശ്വാസമേകി അഞ്ജലി, കണ്ണന് ഇതിൻ്റെ വല്ലകാര്യമുണ്ടോയെന്ന് ആരാധകർ

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. പ്രണയവും സൗഹൃദവും സഹോദര സ്നേഹവും പിണക്കവും ഇണക്കവും ഒക്കെ ചേർന്നൊരു പരമ്പരയെ പ്രേക്ഷകർ ഇരുംകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽക്കൂടി പരമ്പര സംപ്രേക്ഷണം ചെയ്തതോടെ ആരാധകരുടെ എണ്ണം ഇരട്ടിയായി. ശിവൻ്റെയും അഞ്ജലിയുടെയും പിണക്കവും ഇണക്കവും പ്രണയ നിമിഷങ്ങളൊക്കെ ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ശിവനും അഞ്ജലിയും തമ്മിൽ ചെറിയ രീതിയിലുളള പിണക്കത്തിന് തുടക്കമിട്ടിരുന്നു. ശിവൻ ഇനിയും പഠിച്ച് വലിയ നിലയിൽ എത്തണമെന്നാണ് അഞ്ജലിയുടെ ആ​ഗ്രഹം. എന്നാൽ ശിവന് ഈ പ്രായത്തിൽ പഠിക്കാൻ പോകാൻ കഴിയില്ലെന്ന് അഞ്ജലിയോട് പറഞ്ഞിരുന്നു. പക്ഷെ അഞ്ജലി അത് അം​ഗീകരിച്ചില്ല. ശിവനെ വീണ്ടും പഠിക്കാൻ പോകാൻ നിർബന്ധിക്കുകയും അതുമായി ബന്ധപ്പെട്ട് കളിയാക്കുകയും ഒക്കെ ചെയ്തിരുന്നു.

kannan

അഞ്ജലിയുടെ കളിയാക്കലുകളിൽ ശിവന് വിഷമവും ഉണ്ട്. എന്നാലും അഞ്ജലിയുടെ ആവശ്യം നടപ്പാക്കാൻ ശിവൻ ഒരുക്കമല്ല. ഈ പ്രായത്തിൽ പഠിക്കാൻ പോകുന്നത് ചമ്മലായിട്ടാണ് ശിവന് തോന്നുന്നത്. കഴിഞ്ഞ ദിവസം അഞ്ജലി വീണ്ടും തീരുമാനം ചോദിച്ചപ്പോൾ ഇനി പിള്ളേരെ പഠിക്കാൻ വിടാം എന്നാണ് ശിവൻ മറുപടി നൽകിയത്.

പിന്നീട് ബാങ്കിൽ പോയി ഡി ഡി അടക്കാൻ ആരുടയെങ്കിലും സഹായം വേണ്ടി വരുമെന്ന് പറഞ്ഞ് അഞ്ജലിയും അപ്പുവും ശിവനെ കളിയാക്കിയിരുന്നു. എന്നാൽ ആരുടെയും സഹായം ഇല്ലാതെ ശിവൻ ബാങ്കിൽ എത്തി ഡി ഡി അയച്ച് തിരികെ വരികയും ചെയ്തു. ശേഷം വീട്ടിലെത്തിയ ശിവൻ അഞ്ജലിയേയും അപ്പുവിനേയും നൈസായി താങ്ങുന്നുമുണ്ട്.

anjali

കടയിൽ നിന്ന് വൈകുന്നേരം വീട്ടിൽ വന്ന ശിവൻ പിണങ്ങി കിടക്കുമ്പോൾ അഞ്ജലി ചെന്ന് സംസാരിക്കുന്നതാണ് ഇന്നത്തെ പ്രൊമോ വീഡിയോയിൽ ഉള്ളത്. ശിവന് കൂടുതൽ ആത്മവിശ്വാസം നൽകി ഒന്നിലും തളരാതെ മുന്നോട്ട് പോകാനുള്ള കരുത്ത് പകരുകയാണ് അഞ്ജലി.

പിന്നീട് അപ്പു കണ്ണനെ നാണംക്കെടുത്തുന്ന രീതിയിൽ സംസാരിക്കുന്നതും പ്രൊമോയിൽ ഉള്ളത്. അപ്പുവിൻ്റെ ഡാഡി ഹരിക്ക് വാങ്ങിക്കൊടുത്ത വാച്ച് കണ്ണൻ ഉപയോ​ഗിച്ചു. ഹരിയുടെ വാച്ച് നീ കെട്ടിയപ്പോൾ നാണക്കേട് ഒന്നും തോന്നിയില്ലേ എന്നാണ് അപ്പു കണ്ണനോട് ചോദിച്ചത്.

നിരവധി ആരാധകർ അപ്പുവിൻ്റെ ഈ സ്വഭാവത്തെ വിമർശിച്ച് കൊണ്ട് കമൻ്റ് ചെയ്യുകയും ചെയ്തു. അപ്പുവിന്റെ ഈ സ്വഭാവം ആണ് ഇഷ്ട്ടപെടാത്തത്, എല്ലാവരെയും ഒരേ പോലെ കാണണം, കണ്ണനോട് അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ല, ശിവാജ്ഞലിയുടെ പിണക്കം കാണാൻ നല്ല രസമുണ്ട്, ഒരു ആരാധകൻ കമൻ്റ് ചെയ്തു. ശിവേട്ടൻ്റെ ലവ് ട്രാക്കും, വീണ്ടും പഠിക്കാൻ പോകുന്നതും കാണാൻ കട്ട വെയിറ്റിം​ഗ് ആണെന്നാണ് മറ്റൊരു ആരാധകൻ പറഞ്ഞത്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X