സ്വര്‍ണം തിരിച്ചുകൊടുത്ത് അഞ്ജലിയുടെ മനസ് കീഴടക്കിയ ശിവന്‍, പ്രണയാര്‍ദ്ര നിമിഷങ്ങള്‍ വൈറല്‍

By Midhun Raj

കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് സാന്ത്വനം. കഴിഞ്ഞ വര്‍ഷം എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക പ്രതികരണം നേടികൊണ്ടാണ് മുന്നേറുന്നത്. സാന്ത്വനത്തിന്റെതായി വരാറുളള മിക്ക എപ്പിസോഡുകളും ശ്രദ്ധേയമാകാറുണ്ട്. പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന തമീഴ് പരമ്പരയുടെ റീമേക്കായാണ് സാന്ത്വനം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. സംപ്രേക്ഷണം തുടങ്ങി കുറഞ്ഞ സമയത്തിനുളളില്‍ തന്നെ എല്ലാവരുടെയും ഇഷ്ട സീരിയലായി സാന്ത്വനം മാറി.

സാന്ത്വനത്തിലെ ശിവാഞ്ജലിയുടെ പുതിയ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇരുവരും തമ്മിലുളള വഴക്കും തര്‍ക്കവുമെല്ലാം ആണ് ശ്രദ്ധേയമാകാറുളളത്. ശിവനായി സജിനും അഞ്ജലിയായി ഗോപികാ അനിലുമാണ് സാന്ത്വനത്തില്‍ എത്തുന്നത്. അപ്രതീക്ഷിതമായി ജീവിതത്തില്‍ ഒന്നിച്ച ദമ്പതികളാണ് ഇവരും. ഹരി അപര്‍ണയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് അഞ്ജലി ശിവന്റെതായത്.

ഏട്ടത്തിയമ്മയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു

ഏട്ടത്തിയമ്മയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ശിവന്‍ അഞ്ജലിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹ ശേഷം എപ്പോഴും വഴക്ക് കൂടിയാണ് ഇരുവരും മുന്നോട്ടുപോയത്. ശിവന്റെയും അഞ്ജലിയുടെയും വിവാഹശേഷം ദമ്പതികള്‍ക്ക് ആരാധകരും കൂടി. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍സ് ഗ്രുപ്പുകളാണ് ശിവാഞജലിയുടെ പേരിലുളളത്. ശിവന്റെയും അഞ്ജലിയുടെയും ചിത്രങ്ങളും വീഡിയോസുമെല്ലാം ആരാധകര്‍ ഗ്രൂപ്പുകളില്‍ പങ്കുവെക്കാറുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം

അതേസമയം കഴിഞ്ഞ ദിവസം അഞ്ജലിയുടെ സ്വര്‍ണ്ണം ഭാര്യവീട്ടില്‍ കൊണ്ടുപോയി മടക്കികൊടുത്തിരുന്നു ശിവന്‍. ഈ സ്വര്‍ണം ഞങ്ങള്‍ക്ക് വേണ്ടെന്നും ഞാന്‍ അണിയിച്ച താലി മാത്രം മതി അവളുടെ കഴുത്തിലെന്നും ആണ് അവിടെവെച്ച് ശിവന്‍ പറഞ്ഞത്. അതിന് അവകാശം പറയാനോ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ ഹാജരാക്കണമെന്ന് പറയാനോ ആരും വരാന്‍ പോകുന്നില്ലെന്നും ശിവന്‍ പറഞ്ഞു.

എന്റെ ഭാര്യക്ക് ആവശ്യമുളള

എന്റെ ഭാര്യക്ക് ആവശ്യമുളള സ്വര്‍ണം ആവശ്യമുളള സമയത്ത് വാങ്ങിക്കൊടുക്കാനുളള മനസും ആരോഗ്യം എനിക്കുണ്ടെന്നും കഴിഞ്ഞ ദിവസം പറഞ്ഞു. തന്നെപറ്റി കുറ്റം പറഞ്ഞ സാവിത്രി അമ്മായിയ്ക്കും ജയന്തിയ്ക്കും പലിശ സഹിതം മറുപടി കൊടുത്ത ശേഷമായിരുന്നു ശിവന്‍ അഞ്ജലിയുടെ വീട്ടില്‍ നിന്ന് മടങ്ങിയത്. അതേസമയം സാന്ത്വനത്തിന്റെതായി വരുന്ന പുതിയ എപ്പിസോഡില്‍ ഈ സംഭവത്തിന് പിന്നാലെയുളള ശിവനും അഞ്ജലിയും തമ്മിലുളള രംഗങ്ങളാണ് കാണിക്കുന്നത്.

ഇതിന്റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍

ഇതിന്റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരുന്നു. കാന്താരിപ്പെണ്ണിന്റെ മനസ് കീഴടക്കി ശിവന്‍ എന്ന ക്യാപ്ഷനിലാണ് പുതിയ വീഡിയോ വന്നിരിക്കുന്നത്. ശിവന്‍ പറഞ്ഞ കാര്യങ്ങള്‍ അഞ്ജലിയോട് അച്ഛനാണ് ഫോണില്‍ വിളിച്ചു പറയുന്നത്. ശിവന് വിദ്യാഭ്യാസം കുറവായിരിക്കും പക്ഷേ നല്ല വിവരമുളളവനാണ് എന്നാണ് അഞ്ജലിയോട് ഫോണില്‍ അച്ഛന്‍ പറയുന്നത്.

തുടര്‍ന്ന് എന്റെ ഭാര്യയ്ക്ക്

തുടര്‍ന്ന് ഭാര്യയ്ക്ക് ആവശ്യമുളള സ്വര്‍ണം ഞാന്‍ തന്നെ വാങ്ങിച്ചുകൊടുക്കും എന്ന് പറഞ്ഞെന്ന് കേട്ടല്ലോ എന്ന് ശിവനോട് അഞ്ജലി ചോദിക്കുന്നു. ഇത് കേട്ട്, പറഞ്ഞത് ശരിയാണെന്നും അത് ഒരു ഫ്‌ളോയില്‍ പറഞ്ഞ് പോയതാണെന്നും ശിവന്‍ പറഞ്ഞു. നിന്റെ ആ തളളയുടെയും വേതാളത്തിന്റെയും മുഖത്ത് നോക്കി അത് പറഞ്ഞപ്പോള്‍ എന്താ സന്തോഷമെന്ന് അറിയോ? അഞ്ജലിയോട് ശിവന്‍ പറയുന്നു. ഒറ്റ ഓവറില്‍ തന്നെ കളി ജയിച്ച സന്തോഷമാ. ഇത് കേട്ട് ചിരി വരുന്ന അഞ്ജലിയെ സാന്ത്വനത്തിന്റെ പുതിയ പ്രൊമോയില്‍ കാണിക്കുന്നു.

സാന്ത്വനം പ്രൊമോ

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: chippi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X