For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാന്ത്വനം വീട്ടിൽ വീണ്ടും പ്രശ്നങ്ങൾ പുകയുന്നു, തമ്പിയുടെ സഹായം നിരസിച്ച് ബാലനും അനിയന്മാരും

  |

  മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 'കൃഷ്ണ സ്റ്റോഴ്‌സ്' എന്ന പലചരക്ക് കട നടത്തുന്ന സഹോദരന്മാരുടെ കുടുംബ കഥയാണ് സാന്ത്വനം. പ്രണയവും സൗഹൃദവും സഹോദര സ്നേഹവും പിണക്കവും ഇണക്കവും ഒക്കെ ചേർന്നൊരു പരമ്പരയെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽക്കൂടി സീരിയലിൻ്റെ സാന്നിധ്യം അറിഞ്ഞതു മുതൽ പ്രേക്ഷകരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

  പരമ്പരയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളൊക്കെയും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരരാണ്. ചടുലമായ കഥാമുഹൂർത്തങ്ങളാണ് പരമ്പരയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയമുള്ളതാക്കി മാറ്റിയത്. ശിവൻ്റെയും അഞ്ജലിയുടെയും പിണക്കവും ഇണക്കവും പ്രണയ നിമിഷങ്ങളൊക്കെ ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കുകയും ചെയ്തു.

  സാന്ത്വനത്തിലെ ഹരി, അപർണ്ണയെ (അപ്പുവിനെ) പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അപർണ്ണയുടെ അച്ഛനായ തമ്പി അന്നുമുതലെ സാന്ത്വനം കുടുംബത്തോട് ഒരു അകൽച്ചയായിരുന്നു. ശേഷം പല പ്രശ്‌നങ്ങളും തമ്പി ആ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്. അത് കുടുംബം തരണം ചെയ്തിട്ടുമുണ്ട്. ഇതെല്ലാം അപ്പുവിനും അറിയുന്നതാണ്. അപ്പുവിൻ്റെ സാന്ത്വനം കുടുംബത്തോട് ചെയ്യുന്നത്.

  എന്നാൽ ചില സമയങ്ങളിലെ കുശുമ്പ് കാരണം ഇത്തരം കാര്യങ്ങൾ മറന്നു പോകുകയും വീണ്ടും ചെറിയ ചെറിയ കാര്യങ്ങളിൽ പ്രശ്നമുണ്ടാക്കുന്നതുമാണ് അപ്പുവിന് പ്രിയം. വീണ്ടും അത്തരം സംഭവിങ്ങളിലേക്ക് നയിക്കുന്ന സന്ദർഭങ്ങളാണ് സാന്ത്വനം വീട്ടിൽ നടക്കുന്നത്.

  Also Read: ഇനി മഞ്ജു വെറുതെ അഭിനയിക്കാമെന്ന് പറഞ്ഞാലും ആ കഥാപാത്രം മഞ്ജുവിന് കൊടുക്കില്ലെന്ന് തിരക്കഥാകൃത്ത്

  പണം ഇല്ലാത്തവനെ മുതലെടുക്കുന്ന തന്ത്രമാണ് തമ്പി വീണ്ടും പയറ്റാൻ ഉദ്ദേശിക്കുന്നത്. ഇതിന് മുമ്പും ഇത്തരത്തിലുള്ള ശ്രമങ്ങൾ തമ്പി നടത്തിയെങ്കിലും അവയൊന്നും വിജയം കണ്ടിരുന്നില്ല. എന്നു മാത്രമല്ല, അത് അയാൾക്കുതന്നെ വിനയാവുകയും ചെയ്തിട്ടുണ്ട്. സാന്ത്വനം വീടിനെതിരെ തമ്പി വീണ്ടും നടത്തുന്ന ഗൂഢാലോചനകൾ ഫലവത്താകുമോ എന്ന ആകാംക്ഷയാണ് നിലവിൽ പരമ്പരയെ മുന്നോട്ടു നയിക്കുന്നത്.

  കൃഷ്ണ സ്റ്റോഴ്സ് എന്ന കടയിലെ വരുമാനം മാത്രമാണ് സാന്ത്വനം കുടുംബത്തെ താങ്ങിനിർത്തുന്നത്. വീട്ടിലെ ഇളയവനായ കണ്ണൻ ഒഴികെ ബാക്കി എല്ലാവരും കടയിൽ തന്നെയാണ് ജോലി ചെയ്യുന്നതും. എന്നാൽ ഇപ്പോൾ സാന്ത്വനം വീട്ടുകാരുടെ ആഗ്രഹം സ്വന്തമായൊരു ചെറിയ ഷോപ്പിംഗ് കോംപ്ലക്‌സാണ്. അതിനായുള്ള ഒരുക്കങ്ങളിലാണ് അവർ. ശിവൻ്റെയും ഹരിയുടേയും വിവാഹത്തിന് മുൻപ് തന്നെ ബാലൻ ആ കോംപ്ലക്സിന് വേണ്ടി കുറച്ച് പണം മുന്നേറെ കൊടുത്തിരുന്നു.

  എന്നാൽ ആ സ്ഥലത്തിൻ്റെ മുതലാളിക്ക് സാമ്പത്തികമായി പ്രശ്നങ്ങൾ മൂലം കട വേ​ഗത്തിൽ വിൽക്കാൻ ശ്രമിക്കുകയാണ്. ഇതോടെ പ്രതിരോധത്തിലായത് സാന്ത്വനം വീടാണ് . ഏകദേശം 50 ലക്ഷത്തിന് മുകളിലേക്ക് പോകും കോംപ്ലക്സിന്. ഈ തുക വേ​ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാലനും അനിയന്മാരും.

  Also Read: എനിക്ക് ഒന്നിനോടും ഒരു താത്പര്യമില്ല, വീട്ടിൽ പോവാനും തോന്നുന്നു, മഷുവിൻ്റെ അസുഖത്തെക്കുറിച്ച് ബഷീർ ബഷി

  അപ്പുവിന് ഹരിയെ മുതലാളിയാക്കി കസേരയിലിരുത്തണം എന്നാണ് ആഗ്രഹം. അത് അപ്പു തൻ്റെ അമ്മയോട് പറയുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞ തമ്പി തന്റെ മരുമകനെ മുതലാളിയാക്കാനുള്ള പരിശ്രമത്തിലാണ്. സാന്ത്വനം വീട്ടുകാരെ നന്നായി അറിയാവുന്നത് കൊണ്ടുതന്നെ, അവർക്ക് പണത്തിന്റെ ആവശ്യം പെട്ടന്ന് വരുമെന്നും, അപ്പോൾ ഇടപെട്ട് കാര്യങ്ങളെല്ലാം തൻറെ വഴിക്ക് നീക്കാമെന്നുമാണ് തമ്പി കരുതുന്നത്. എന്നാൽ തമ്പിയെ തങ്ങളുടെ സംരംഭവുമായി അടുപ്പിക്കാതെയിരിക്കാനാണ് ഹരിയും മറ്റുള്ളവരും ശ്രമിക്കുന്നത്.

  വീണ്ടും പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ് തമ്പി. സഹായ വാ​ഗ്ദനങ്ങളുമായി ഹരിയുടെ അടുത്ത് ചെന്നപ്പോൾ ഡാഡിയുടെ സഹായം വേണ്ടാന്ന് തീർത്തും ഹരി പറഞ്ഞു. തമ്പിയുടെ കയ്യിൽ പണം വാങ്ങാനായി പല തന്ത്രങ്ങളും പയറ്റി. പക്ഷെ ഒന്നിനും വില പോയില്ല. അതിനെ ഒരവസരമാക്കി വീട്ടിൽ വന്ന് നാടകീയമായി വിഷമം സഹിക്കാൻ വയ്യാത്ത പോലെ അവതരിപ്പിച്ചിരിക്കുകയാണ് തമ്പി. ഇതോടെ അപ്പുവിൻ്റെഅമ്മ വിളിച്ച് ഡാഡി വിഷമിച്ചിരിക്കുകയാണെന്നും ഹരിയോട് സ്നേഹമുള്ളത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ പറയുന്നതെന്ന് അപ്പുവിനോട് പറഞ്ഞു.

  Also Read: 'അമ്മയെ അലട്ടിയ ആശങ്ക അതാണ്', കുഞ്ഞിമണിയുടെ പേരൊക്കെ നേരത്തെ തന്നെ കണ്ടുവെച്ചിട്ടുണ്ടെന്ന് യുവ കൃഷ്ണ

  Recommended Video

  Dr. Robin On Arathy Podi: തൊണ്ടപൊട്ടി ആരതി പൊടിയുമായുള്ള കല്യാണം പറഞ്ഞ് റോബിൻ | *Celebrity

  ഇതിനിടയിൽ കണ്ണൻ സുഹൃത്തിൻ്റെ ബൈക്കും വാങ്ങി അച്ചുവിനെ കാണാൻ‍ പോയപ്പോൾ അപകടം പറ്റി. വണ്ടിക്ക് ഒരു കുഴപ്പങ്ങളും വരുത്താതെ തിരിച്ച് കൊണ്ട് വരണമെന്ന് പറഞ്ഞാണ് സുഹൃത്ത് കണ്ണന് ബൈക്ക് നൽകിയത്. എന്നാൽ അപകടത്തിൽ കണ്ണന് ഒന്നും പറ്റിയില്ല. ബൈക്കിന് കാര്യമായ നാശങ്ങൾ സംഭവിച്ചു. ബൈക്ക് ശരിയാക്കാനായി വീട്ടിൽ പണം മോഷ്ടിക്കുകയാണ്.

  കണ്ണന് ഇതിൻ്റെ വല്ല കാര്യമുണ്ടോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. തമ്പിയുടെ കഴിഞ്ഞ ദിവസത്തെ അഭിനയം തകർത്തു എന്ന് പറയുന്നവരും ഉണ്ട്. ഇനി എന്താണ് സാന്ത്വനം വീട്ടിൽ സംഭവിക്കാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്തും, എങ്ങോട്ടും സംഭവിക്കാം എന്നുള്ളതിനാൽ സംഭവബഹുലമായ വരും എപ്പിസോഡുകൾക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

  Read more about: Santhwanam
  English summary
  'Santhwanam' latest promo shows Problems are brewing again in the house with Thambi goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X