Don't Miss!
- Sports
IPL 2022: വലിയ സ്കോറില്ലാത്തതിന് സഞ്ജുവിനെ വിമര്‍ശിക്കില്ല- കാരണം പറഞ്ഞ് മുന്‍ താരം
- Finance
സമ്പാദിക്കാതെ 40 വയസ് കടന്നോ? ഇനിയെന്ത് ചെയ്യും; ഈ വഴി നോക്കാം
- Automobiles
ഒന്നും രണ്ടുമല്ല 2.99 ലക്ഷം; Sixties & Vieste മോഡലുകളുടെ വിലകൾ വെളിപ്പെടുത്തി Keeway
- Technology
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- News
ലീഗിന്റെ സംഭാവനകള്‍ ഉള്‍ക്കൊള്ളാനുള്ള മാനസിക വളര്‍ച്ച കോടിയേരിയെ പോലുള്ളവര്ക്കില്ല; എംകെ മുനീര്‍
- Lifestyle
വേദജ്യോതിഷ പ്രകാരം ശനിജയന്തിയില്‍ ശനിദേവനെ ഇങ്ങനെ ആരാധിക്കണം
- Travel
അന്താരാഷ്ട്ര എവറസ്റ്റ് ദിനം: ചരിത്രത്തിലെ സാഹസിക ദിനങ്ങളിലൊന്ന്.. പരിചയപ്പെടാം
വീണ്ടും കഥ അവിടേക്ക് തന്നെ എത്തിച്ചു; സാന്ത്വനം നശിപ്പിക്കാന്‍ നോക്കുവാണോ, കഥ മാറ്റണമെന്ന് ആരാധകര്‍
ഏഷ്യാനെറ്റിലെ ഏറ്റവും ഹിറ്റ് സീരിയലായ സാന്ത്വനത്തിന് എല്ലാവിധ ആശംസകളും അറിയിച്ച് എത്തുകയാണ് ആരാധകര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നല്ല രീതിയില്‍ പോയി കൊണ്ടിരുന്ന കഥയ്ക്ക് പെട്ടെന്നൊരു മാറ്റം വന്ന് കൊണ്ടിരിക്കുകയാണ്. ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയവും ഭാര്യ വീട്ടില്‍ പോയി നില്ക്കുന്ന ശിവനെ കാണിച്ചതുമൊക്കെ വളരെ മനോഹരമായിട്ടുണ്ടെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പെട്ടെന്നാണ് കഥയില്‍ ട്വിസ്റ്റ് വരുന്നത്.
തമ്പി പറഞ്ഞ് വിട്ട ആള് ശിവനുമായി വഴക്ക് ഉണ്ടാക്കുകയും ശിവന് അയാളെ അടിക്കുകയും ചെയ്യുന്നു. ശേഷം പോലീസ് സ്റ്റേഷനിലേക്ക് പിടിച്ച് കൊണ്ട് പോയിരിക്കുകയാണ്. അഞ്ജലിയെയും സാവിത്രിയയെയും വെറുതേ വിട്ടെങ്കിലും ശിവനെ പിടിച്ച് വെച്ചിരിക്കുകയാണ്. കുറച്ച് നാളുകളായി മാറി നിന്ന സേതുവേട്ടന് എന്ന കഥാപാത്രം കൂടി സീരിയലിലേക്ക് വന്നതുമൊക്കെ ചേര്‍ന്നാണ് ഇന്നത്തെ പ്രൊമോ വീഡിയോ എത്തിയിരിക്കുന്നത്.

പോലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് തിരിച്ച് വന്ന സാവിത്രിയും ജയന്തിയും ചേര്‍ന്ന് ശിവനെ കുറ്റപ്പെടുത്തുകയാണ്. അഞ്ജലി ശക്തമായി ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും അവര്‍ വിട്ടു കൊടുക്കുന്നില്ല. എത്ര ഉപകാരം ചെയ്താലും ജയന്തിയുടെ വാക്ക് കേട്ടു ശിവനെ കുറ്റപ്പെടുത്തിയ സാവിത്രി ഭയങ്കര ബോര് ആണെന്നാണ് പ്രൊമോയ്ക്ക് താഴെയുള്ള കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. എന്തിനും നല്ലത് ചിന്തിക്കുന്ന സേതു ഏട്ടന് ഇവിടെ ഫാന്‍സ് ഇല്ലേ. സാന്ത്വനത്തില്‍ ഇത് വരെ ഒരു തെറ്റും ചെയ്യാതെ നല്ലതിന് മാത്രം സപ്പോര്‍ട്ട് ചെയ്ത സേതു ഏട്ടന് ഒരായിരം പിറന്നാള്‍ ആശംസകള്‍.
അതേ സമയം ശിവേട്ടന് വിഷമിച്ച് ഇരിക്കുന്നത് കണ്ടിട്ട് സങ്കടം വരുന്നുണ്ട്. ഈ ട്രാക്ക് വേഗം അവസാനിപ്പിച്ചില്ലെന്കില് ഇനിയും കാഴ്ചക്കാര്‍ കുറയും. ഇഷ്ടമില്ലാത്തത് കൊണ്ടല്ല, കണ്ടിട്ട് സഹിക്കാന്‍ വയ്യ. സജിനും ഗോപികയും ചേര്‍ന്ന് അഭിനയിച്ച് കരയിപ്പിച്ച് കളഞ്ഞു. ഇന്നത്തെ എപ്പിസോഡില്‍ സേതു ഏട്ടന് ആണ് താരം. ശിവനെ ബാലേട്ടനെക്കാളും മനസിലാക്കിയത് നമ്മടെ സേതു ഏട്ടനാണ്. ശിവന്റെ നിസ്സാഹയമായ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല.

ഇതിലെ സത്യം ഉടനെ പുറത്ത് കൊണ്ട് വന്നില്ലെങ്കില്‍ പിന്നെയും റേറ്റിങ്ങില്‍ താഴേക്ക് പോവാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്. ഇതിനകം കഥയില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും പ്രേക്ഷകരെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. ഉടനെ ശിവനും അഞ്ജലിയും പഴയതിലും കൂടുതല്‍ അടുപ്പമാവുന്നതും എല്ലാവരും സ്നേഹത്തിലാവുന്നതും കാണാനാണ് കാത്തിരിക്കുന്നത്. മാത്രമല്ല തമ്പിയുടെ ക്രൂരത എല്ലാരും അറിയണം. മകളെയും മരുമകനെയും സ്വന്തമാക്കാന്‍ വേണ്ടി തമ്പി നടത്തുന്ന ശ്രമങ്ങളെല്ലാം പൊളിയുന്നത് പോലെ ഇതിന് പിന്നിലും തമ്പിയാണെന്ന് അപ്പു അടക്കം എല്വാവരും എത്രയും പെട്ടന്ന് അറിയണം. സത്യത്തിന് ഒരു വിലയും ഇല്ലെന്നും പണത്തിനാണ് വില എന്നുമുള്ള തമ്പിയുടെ പണത്തിന്റെ അഹംകാരം തീരണം. ഇതോടെ സീരിയലിനും മാറ്റമുണ്ടാവും എന്നുമൊക്കെയാണ് ആരാധകര്‍ കമന്റിലൂടെ പറയുന്നത്.