For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ജലിയും ശിവനും തമ്മിലുള്ള പിണക്കം അവസാനിക്കുന്നത് ഇങ്ങനെയായിരിക്കും; സാന്ത്വനത്തെ കുറിച്ച് പ്രവചിച്ച് ആരാധകർ

  |

  സാന്ത്വനം കുടുംബത്തില്‍ ഒരേ സമയം സന്തോഷവും സങ്കടവും നിറഞ്ഞ് നില്‍ക്കുന്ന സ്ഥിതിയായി മാറിയിരിക്കുകയാണ്. ശിവനും അഞ്ജലിയും തമ്മിലുള്ള സ്‌നേഹ വാത്സല്യങ്ങളൊക്കെ കൂടി വരുന്നതിനിടിയിലാണ് ഇരുവരും പിണങ്ങിയത്. ശിവനെ കുറിച്ച് അഞ്ജലി പറഞ്ഞ ചില കാര്യങ്ങള്‍ കേട്ട ശിവന്‍ അത് മുഴുവന്‍ കേള്‍ക്കാതെ തെറ്റിദ്ധരിക്കുകയായിരുന്നു.

  നാഗകന്യകയാണോ, ആരെയും ഞെട്ടിക്കുന്ന നടി മലൈക അറോറയുടെ കിടിലൻ ഫോട്ടോഷൂട്ട് , ചിത്രങ്ങൾ കാണാം

  ഇതോടെ അഞ്ജലിയെ അവളുടെ വഴിക്ക് വിട്ടേക്കാം എന്ന തീരുമാനം എടുത്തു. രാത്രിയില്‍ വീട്ടില്‍ വരാതെ അഞ്ജലിയോട് ഒന്നും മിണ്ടാതെ പിണങ്ങി മാറി നടക്കുകയാണ്. ഇതോടെ സ്വന്തം വീട്ടിലേക്ക് പോയേക്കാം എന്ന നിലപാടില്‍ അഞ്ജുവും പോയിക്കൊള്ളു എന്ന് പറഞ്ഞ് ശിവനും നില്‍ക്കുകയാണ്. മറ്റൊരു വശത്ത് അപ്പുവിന്റെ സന്തോഷമാണ് കാണിക്കുന്നത്

  നേരത്തെ മുതല്‍ ഒരു ജോലി വേണം എന്ന ആഗ്രഹവുമായി നടന്ന അപ്പുവിന് ബാലന്‍ തന്നെ ബാങ്കില്‍ ഒരു ജോലി നേടി കൊടുത്തിരിക്കുകയാണ്. പുതിയ ബാഗും കുടയുമൊക്കെയായി സ്‌കൂളില്‍ പോവുന്ന ലാഘവത്തോടെയാണ് അപ്പു ജോലിയ്ക്ക് പോകുന്നത്. ഹരിയും അപ്പുവും തമ്മിലുള്ള രംഗങ്ങള്‍ മനോഹരമായി വരുന്നുണ്ടെങ്കിലും ശിവന്റെയും അഞ്ജലിയുടെയും പിണക്കമാണ് ആരാധകരെ വേദനിപ്പിക്കുന്നത്. ഈ തെറ്റിദ്ധാരണ വേഗം മാറി ഇരുവരും പഴയത് പോലെ പ്രണയത്തിലാവണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

  ഒര് ഭാഗത്തു അപ്പുവിന് ജോലി കിട്ടിയ സന്തോഷമാണെങ്കില്‍ മറുഭാഗത്ത് 'ശിവാഞ്ജലിയുടെ' പിണക്കവും,അകല്‍ച്ചയും. ചിരിക്കുമ്പോള്‍ കൂടെ ചിരിപ്പിക്കുകയും കരയുമ്പോള്‍ കൂടെ കരയിപ്പിക്കുകയും ചെയ്യുന്ന ജോഡി ശിവാഞ്ജലി മാത്രമാണ്. ശിവന്റെയും, അഞ്ജലിയുടെയും പിണക്കം ഇങ്ങനെ നീട്ടി കൊണ്ടു പോകാതെ, ആരെങ്കിലും ഇടപെട്ട് രണ്ടുപേരുടെയും തെറ്റിദ്ധാരണ മാറ്റണമെന്ന് ആഗ്രഹിക്കുന്നു. ശിവന്റെ പ്രശ്‌നം സേതുവേട്ടനോടും ഹരിയോടും പറഞ്ഞ സ്ഥിതിയ്ക്ക് അവര്‍ ആരെങ്കിലും ദേവിയേച്ചിയോടോ ബാലേട്ടനോടോ പറയണം.

  അന്ന് അവിടെ നിന്നു ഇറങ്ങിയപ്പോഴെ ഞാൻ ഉറപ്പിച്ചു ഇവളെ വിടില്ലെന്ന്, ഗോപികയെ കണ്ടതിനെ കുറിച്ച് നിരഞ്ജൻ- വായിക്കാം

  കാര്യങ്ങള്‍ ദേവിയേച്ചിയോ അപ്പുവോ അറിഞ്ഞാലും മതി. രണ്ടു പേരുടെയും തെറ്റിദ്ധാരണയും അകല്‍ച്ചയും പെട്ടന്ന് തന്നെ മാറും. സമാധാനം കിട്ടില്ലെന്ന് അറിഞ്ഞിട്ടും ശിവന്റെ പിണക്കം സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ് സ്വന്തം വീട്ടിലേക്ക് പോവാമെന്ന് അഞ്ജലി തീരുമാനിക്കുന്നത്. ഇരുവരുടെയും മനസ് ഒരുപോലെ പൊള്ളുന്നുണ്ടെങ്കിലും ശിവേട്ടന്‍ ഉള്ളു തുറന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഇപ്പോള്‍ അവര്‍ക്കിടയില്‍ ഉള്ളു. വൈകാതെ അഞ്ചു ശിവനെ കുറിച്ച് സ്‌നേഹത്തോടെ പറഞ്ഞതെല്ലാം ശിവന്‍ അറിയുവാനുള്ള നിമിഷത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.

  നമ്മൾ പറയാത്ത കാര്യം ആഘോഷിക്കപ്പെടും അഭിമുഖങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള കാരണത്തെ കുറിച്ച് ലക്ഷ്മി നായർ- വായിക്കാം

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ഒരു പക്ഷേ അഞ്ജലി തന്നെ ഇത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ ശിവന്റെ ഉള്ളിലെ ഭ്രാന്തമായിട്ടുള്ള പ്രണയം പുറത്ത് വന്നേക്കാം. പ്രേക്ഷകര്‍ പോലും പ്രതീക്ഷിക്കാത്ത പ്രണയനിമിഷങ്ങള്‍ക്ക് സാക്ഷിയാകാനും പറ്റിയേക്കാമെന്നാണ് പ്രേക്ഷകരുടെ പ്രവചനങ്ങള്‍. എന്തായാലും ശിവാഞ്ജലിയുടെ സ്‌നേഹവും, സന്തോഷവുമാണ് ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത്, ഇവരുടെ തിളക്കമില്ലാത്ത മുഖവും,സങ്കടവും കാണാന്‍ തീരെ രസമില്ലെന്നും ശിവാഞ്ജലിയുടെ പിണക്കം എപ്പിസോഡ് ആയത് കൊണ്ട് ഇപ്പോള്‍ കാണാനേ തോന്നുന്നില്ല എന്നതാണ് സത്യമെന്നും ആരാധകര്‍ പറയുന്നു. ഇനിയും ഇങ്ങനെ നീട്ടി കൊണ്ടു പോയി സീരില്‍ കാണുന്നവരെ വെറുപ്പിക്കല്ലേ എന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളില്‍ പറയുന്നത്.

  ഐശ്വര്യയെ ആന്റിയെന്ന് വിളിച്ച് സോനം, ബിപാഷയും കരീനയും ഒന്നിച്ച് സിനിമ ചെയ്യില്ല, നടിമാരുടെ പിണക്കം- വായിക്കാം

  Read more about: serial
  English summary
  Santhwanam: Netizens Predicted How Shivan And Anjali Rift Will End, Promo Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X