കുഞ്ഞിനെ നഷ്ടപ്പെട്ട് അപ്പു, സാന്ത്വനം കുടുംബത്തില്‍ പ്രതീക്ഷിക്കാത്ത സങ്കടം; വേണ്ടിയിരുന്നില്ലെന്ന് ആരാധകരും

റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നേടി വിജയകരമായി സംപ്രേക്ഷണം തുടരുകയാണ് സാന്ത്വനം സീരിയല്‍. അപ്പുവിനും ഹരിയ്ക്കും കുഞ്ഞ് ജനിക്കാന്‍ പോവുന്നതും അഞ്ജുവും ശിവനും ദാമ്പത്യത്തിലേക്ക് കടന്നതുമൊക്കെ പ്രേക്ഷകരെ ആവേശത്തിലാക്കിയ കഥാമുഹൂർത്തങ്ങളായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ് ഇപ്പോള്‍ സാന്ത്വനത്തില്‍ ഉണ്ടായിരിക്കുന്നത്.

അപ്പുവിന് ജനിക്കാന്‍ പോവുന്ന കുഞ്ഞിനെ നഷ്ടമായെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ പ്രൊമോ വീഡിയോയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഇതിനോട് അനുബന്ധിച്ച് വീട്ടില്‍ നടക്കുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടി വീഡിയോയില്‍ ഉണ്ടായിരുന്നു. ഇത്രയും ക്രൂരത കഥയിൽ വേണമായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതേ കുറിച്ചുള്ള അഭിപ്രായങ്ങളുമായി പ്രൊമോ വീഡിയോയുടെ താഴെ കമൻ്റുമായി ആരാധകരും എത്തിയിരിക്കുകയാണ്.

 സാന്ത്വനത്തിൻ്റെ കഥ എത്തി നില്‍ക്കുന്നത് ഇവിടെ വരെയാണ്..

സാന്ത്വനത്തിൻ്റെ കഥ എത്തി നില്‍ക്കുന്നത് ഇവിടെ വരെയാണ്..

ഹരിയെ ഉപദ്രവിച്ച അപ്പച്ചിയെ ചോദ്യം ചെയ്യാനെത്തിയ അപ്പു തലകറങ്ങി വീഴുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചില്ല. ആറ്റുനോറ്റ് കാത്തിരുന്ന അപ്പുവിന്റെ കുഞ്ഞ് പാഴ്കിനാവ് ആയതിന്റെ വേദനയിലാണ് സാന്ത്വനം വീട്. കുടുംബത്തില്‍ ആദ്യം ജനിക്കാന്‍ പോവുന്ന കുഞ്ഞിനെ കുറിച്ചുള്ള വലിയ പ്രതീക്ഷയിലായിരുന്നു ഏവരും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്‌നങ്ങളാണ് അപ്പുവിനെ തളര്‍ത്തിയതും കുഞ്ഞിനെ നഷ്ടമാവാന്‍ കാരണമായി മാറിയതും.

ഇങ്ങനൊരു അവസ്ഥ അപ്പുവിന് വരണ്ടായിരുന്നു

ആശുപത്രിയില്‍ നിന്നും കരഞ്ഞോണ്ട് വീട്ടില്‍ വരുന്നതും ശേഷം ദുഃഖത്തില്‍ മുങ്ങിയ അപ്പുവിനെയുമാണ് പ്രൊമോയില്‍ കാണിച്ചിരിക്കുന്നത്. ഇങ്ങനൊരു അവസ്ഥ അപ്പുവിന് വരണ്ടായിരുന്നു എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്തൊക്കെയാണെങ്കിലും അപ്പുന്റെ ആക്ടിങ് ഒരു രക്ഷയുമില്ല. കരയുന്ന സീന്‍ ഒക്കെ ശരിക്കും ഹാര്‍ട്ട് ടച്ചിങ് ആണ്.

ദൈവത്തെ ഓര്‍ത്ത് ഈ സീരിയല്‍ ഒരു ദുരന്തമാക്കരുത്

ഇതിനിടയിലും കളിച്ചിരിക്കുന്നത് ജയന്തിയാണ്. ഈ പിശാച്ച് നന്നാവുന്ന ലക്ഷണമില്ല. എത്ര കിട്ടിയാലും പഠിക്കാത്ത ജയന്തി. ഇനി അപ്പുവിന്റെ നിലപാട് ജയന്തിയെ എന്നുന്നേക്കുമായി ഒഴിവാക്കുന്നത് ആണെങ്കില്‍ അടിപൊളി ആയിരിക്കുമെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു. മാത്രമല്ല സീരിയലിന്റെ മേക്കേഴ്‌സിനോട് ഒരു അപേക്ഷയുമായിട്ടും ഒരു ആരാധകന്‍ എത്തി. 'ദൈവത്തെ ഓര്‍ത്ത് ഈ സീരിയല്‍ ഒരു ദുരന്തമാക്കരുത് എന്നാണ് അപേക്ഷ.

ഞങ്ങളില്‍ പലരും ആകെ കൂടെ കാണുന്ന ഒരു സീരിയല്‍ ആണിത്. കുശുമ്പും അവിഹിതവും പ്രതികാരവും വൈരാഗ്യങ്ങളും ഒക്കെ കണ്ട് ഞങ്ങള്‍ മടുത്തു. അതില്‍ നിന്ന് വ്യത്യസ്തമാണ് ഈ സീരിയല്‍. ജയന്തിയേയും രാജേശ്വരിയേയും തന്നെ കാണുമ്പോള്‍ കലി കയറും. പക്ഷെ മറ്റ് കഥാപാത്രങ്ങളുടെ സ്‌നേഹവും ഐക്യവും കാണുമ്പോള്‍ അതൊക്കെ നിസ്സാരമായി പോകും. അപ്പുവിന്റെ ക്യാരക്ടര്‍ നെഗറ്റീവ് ആക്കരുത്.

അപ്പു ഗര്‍ഭിണി ആണെന്ന് അപ്പുവിനോ ഹരിക്കോ ബോധം ഉണ്ടായിരുന്നില്ല

അപ്പുവോ ഹരിയോ കുഞ്ഞിനെ കുറിച്ച് സംസാരിക്കുകയോ സ്വപ്നം കാണുകയോ ചെയ്തിരുന്നില്ലെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. അപ്പു ഗര്‍ഭിണി ആണെന്ന് അപ്പുവിനോ ഹരിക്കോ ബോധം ഉണ്ടായിരുന്നില്ല. കുഞ്ഞു നഷ്ടപ്പെട്ടപ്പോഴാണ് അതിന്റെ വില അറിയുന്നത്. അവരേക്കാളും സ്വപ്നം കണ്ടത് ദേവിയും ബാലനും ആയിരുന്നു. എന്തായാലും ദേവിയ്ക്ക് തന്നെ ഒരു കുഞ്ഞ് പിറക്കണമെന്നും സാന്ത്വനത്തിലെ ആദ്യ കുഞ്ഞ് ദേവിയുടെ ആവണമെന്നുമാണ് ആരാധകരുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X