For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുറച്ച് ദിവസത്തിന് ശേഷം നല്ലൊരു എപ്പിസോഡ്; അപ്പച്ചിയുടെ കള്ളത്തരങ്ങളെല്ലാം പൊളിച്ചടുക്കാന്‍ അപ്പു എത്തുന്നു

  |

  യുവാക്കളടക്കം ആരാധകരാക്കി മാറ്റിക്കൊണ്ടാണ് സ്വാന്തനം സീരിയല്‍ അതിന്റെ ജൈത്രയാത്ര നടത്തിയത്. ശിവ അഞ്ജലി മാരും അപ്പുവും ഹരിയും ബാലനും ദേവിയും കണ്ണനും ഒക്കെ ചേര്‍ന്ന് രസകരമായ കഥയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. റേറ്റിംഗില്‍ മുന്നില്‍ തന്നെയുള്ള സീരിയല്‍ ഒരോ ദിവസവും രസകരമായ കഥയാണ് പറയാറുള്ളുത്. കഴിഞ്ഞ ആഴ്ചകളില്‍ ലച്ചു അപ്പച്ചിയുടെ വരവോടു കൂടി സംഘര്‍ഷഭരിതമായ സാന്ത്വനം വീടാണ് കാണിക്കുന്നത്.

  അപ്പുവിനെയും ഹരിയും തന്റെ വീട്ടില്‍ എത്തിക്കാനുള്ള തമ്പിയുടെ നീക്കങ്ങള്‍ ഫലം കാണുമോ എന്നോര്‍ത്ത് ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ വീണ്ടും പ്രേക്ഷകരുടെ അഭിപ്രായത്തിന് അനുസരിച്ചുള്ള കഥാഗതിയിലേക്ക് എത്തിയിരിക്കുകയാണ് സ്വാന്തനം. ബാലനും അനിയന്മാരും ചേര്‍ന്ന് ലച്ചുവിന്റെ പ്ലാനുകള്‍ എല്ലാം പൊളിക്കുമെന്ന സൂചനകള്‍ ലഭിച്ച് കഴിഞ്ഞു. അപ്പച്ചിയുടെ ഉള്ളിലിരിപ്പ് അപ്പു ഏകദേശം മനസ്സിലാക്കിയെന്നാണ് പുതിയ പ്രമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്. ഇതിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്.

  കുറച്ച് ദിവസത്തിന് ശേഷം ഒരു നല്ല എപ്പിസോഡ് ആയിരുന്നു. അപ്പുവിന് കാര്യങ്ങള്‍ ഏകദേശം മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടമായി പ്രത്യേകിച്ച് ബാലനും ദേവിയും അപ്പുവിനോട് സംസാരിച്ചത്. അപ്പുവിന് കാര്യങ്ങളൊക്കെ ഏതാണ്ട് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഇനി വരുന്ന എപ്പിസോഡുകള്‍ നല്ലതാവും എന്ന് പ്രതീക്ഷിക്കുന്നു. കഥയിലൊരു ട്വിസ്റ്റ് വരണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം.

  ഇനി നാളെ എല്ലാവരും ഹാളില്‍ വെയിറ്റ് ചെയ്യും അപ്പു വരില്ല. അപ്പച്ചി പേടിക്കും. എല്ലാരും ടെന്‍ഷന്‍ അടിക്കും. അപ്പോള്‍ അവള്‍ ബാഗുമായി വരും. അപ്പച്ചി ജയിച്ച മട്ടില്‍ എല്ലാരെയും നോക്കി പുച്ഛ ചിരി ചിരിക്കും. അപ്പോള്‍ അപ്പു 'ബാഗ് റെഡിയാണ് അപ്പച്ചി ഇവിടുന്നു ഇറങ്ങി പൊക്കോ.. വിട്ടോ വിട്ടോ വണ്ടി വിട്ടോ എന്ന് പറഞ്ഞേക്കും. എന്തായാലും അതുപോലൊരു ട്വിസ്റ്റാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

  ഒരിക്കലും കല്യാണം കഴിക്കരുതെന്ന് നിത അംബാനി; കെട്ടാതെ പൊങ്ങി പോയാല്‍ മതിയോന്ന് മമ്മൂട്ടിയും, സ്വാതി പറയുന്നു

  ഹരിയെയും അഞ്ജുവിനെയും പോലെ ബാക്കി ഉള്ളവരെ ഒന്ന് ബോള്‍ഡ് ആക്കണം. ഇന്നത്തെ ഹരിയാണ് ശരിക്കും ഹീറോ ആയത്. തോറ്റ് കൊടുക്കരുത് ഹരിയേട്ടാ. തമ്പി അങ്ങനെ ജയിക്കേണ്ട. ഇന്നത്തെ അപ്പുന്റെ അപച്ചിയോട് ഉള്ള എക്‌സ്പ്രഷന്‍ കണ്ടാല്‍ അറിയാം, അവള്‍ക്ക് സകല കാര്യവും പിടി കിട്ടിയെന്ന്. പൊട്ടി അപ്പച്ചി അങ്ങോട്ട് പറഞ്ഞു കൊടുത്തു ഞാന്‍ തല്ലി പറയും എന്ന്. എന്നെ കണ്ടാല്‍ കിണ്ണം കട്ടു തോന്നുമോ എന്ന സ്റ്റൈല്‍ ആയിരുന്നു അപ്പച്ചി.

  പതിനേഴാമത്തെ വയസില്‍ വിവാഹിതയായി; 24-ാമത്തെ വയസില്‍ വിവാഹമോചനവും, മനസ് തുറന്ന് അംബിക പിള്ള

  Recommended Video

  ഇത് എന്റെ ആദ്യത്തെ OTT പടം , Manju Warrier | FilmiBeat Malayalam

  പുതിയ എപ്പിസോഡില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കൊണ്ടാണ് ലച്ചു എത്തുന്നത്. അവിടെയും കണ്ണന്‍ തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ഇതോടെ അഞ്ജലി വഴക്ക് പറയുകയും കണ്ണന്‍ കരച്ചിലാവുകയുമൊക്കെ ചെയ്യുന്നുണ്ട്. കണ്ണന്റെ അവസ്ഥ കാണുമ്പോള്‍ സങ്കടം വരുന്നുണ്ട്. ഇനിയെങ്കിലും കുറച്ചൂടി പക്വത കണ്ണന് കൊടുക്കുന്നത് നല്ലതായിരിക്കും. കാരണം എന്നും ഒരുപോലെ നില്‍ക്കുമ്പോള്‍ അതും ബോറാവുമെന്നും ആരാധകര്‍ പറയുന്നു.

  കഴിഞ്ഞ സീസണിലെ മത്സരാര്‍ഥിയുടെ സഹോദരിയും; ബിഗ് ബോസിലെ മത്സരാര്‍ഥികളെ കുറിച്ചുള്ള പുത്തന്‍ വിവരം

  English summary
  Santhwanam New Promo: Here's How Netizens Reacted After Makers Made Changes In Script
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X