കുഞ്ഞുങ്ങള്‍ ഇല്ലാത്തതിൻ്റെ സത്യം ദേവി അഞ്ജലിയോട് പറയുന്നു; അമ്മായിച്ഛന്റെ വീട്ടില്‍ വഴക്കുണ്ടാക്കി ഹരിയും

രണ്ടാമത്തെ ആഴ്ചയിലും ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് സാന്ത്വനം. സീരിയലിന്റെ കഥയില്‍ വന്ന പുതുമകളാണ് റേറ്റിങ്ങില്‍ വലിയ ചലനം സൃഷ്ടിച്ചത്. നിലവില്‍ ഭാര്യയുടെ വീട്ടില്‍ വിരുന്നിന് പോയ ഹരിയുടെ അവസ്ഥകളും ശിവാഞ്ജലിമാരുടെ പ്രണയവുമാണ് കാണിച്ച് വന്നിരുന്നത്. എന്നാല്‍ ഹരിയും അപ്പുവും വഴക്കുണ്ടാക്കി പിരിയുന്നതും ഒളിപ്പിച്ചുവെച്ച രഹസ്യങ്ങള്‍ ദേവി അഞ്ജലിയോട് പറയുന്നതുമാണ് ഇന്നത്തെ എപ്പിസോഡില്‍ കാണിക്കാന്‍ പോവുന്നത്.

സീരിയലില്‍ നിന്ന് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ സംഭവബഹുലമായ നിമിഷങ്ങളാണ് കാണിക്കുന്നത്. അമരാവതി വീട്ടില്‍ പോയി താമസിക്കുന്ന ഹരി ഉച്ചയ്ക്ക് എല്ലാവരും ഉറങ്ങുന്ന സമയത്ത് ഇറങ്ങി രക്ഷപ്പെടുകയാണ്. സാന്ത്വനം വീട്ടിലേക്കും കടയിലേക്കുമൊക്കെ പോയിട്ടാണ് ഹരി തിരിച്ചെത്തുന്നത്. ഇതോടെ അപ്പു വലിയ പ്രശ്‌നവുമായി അടുത്ത് എത്തുന്നുണ്ട്. ആരോടും പറയാതെ ഇറങ്ങി പോയി എന്ന കാര്യം ആരോപിക്കുന്നതിനൊപ്പം ഡാഡിയുടെ കൂടെ നില്‍ക്കാനും പറയുന്നു. ഇതോടെ ഡാഡിയുടെ വാലാട്ടി നില്‍ക്കാന്‍ ഞാനൊരു പട്ടിയല്ല തുടങ്ങി ശക്തമായ രീതിയില്‍ ഹരി പ്രതികരിക്കുന്നുണ്ട്.

ഹരി ഒരേ പൊളിയാണെന്ന് ആരാധകർ

മകളും മരുമകനും ചേര്‍ന്ന് വഴക്ക് ഉണ്ടാക്കുന്നത് പുറത്ത് നിന്ന് തമ്പിയും അംബികയും കേള്‍ക്കുന്നുമുണ്ട്. എന്തായാലും അമരവാതിയില്‍ ഇന്നൊരു യുദ്ധം തന്നെ ഉണ്ടെന്നാണ് പ്രൊമോ വീഡിയോയിലൂടെ കാണിക്കുന്നത്. ഇത്രയും ദിവസം അടക്കി പിടിച്ച അമര്‍ഷം മുഴുവന്‍ ഹരി പുറത്തെടുത്തതാണ്. എന്തായലും ഹരിയുടെ ഡയലോഗ് പൊളിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്. ഓരോ ദിവസം കഴിയുംതോറും ഹരിയുടെയും അപ്പുവിന്റെയും അഭിനയം ഒരു രക്ഷയുമില്ലാതെ മനോഹരമായി കൊണ്ടിരിക്കുകയാണ്.

അപ്പു ആളാകെ മാറിയെന്ന് ആരാധകർ

അപര്‍ണയ്ക്കു സമാധാനപരമായി ഹരിയോട് കാര്യം പറയാമായിരുന്നു. ഉറഞ്ഞു തുള്ളിയതു കൊണ്ട് ഹരിയുടെ സ്വഭാവം മാറി. സ്വന്തം വീട്ടുകാരുടെ മുന്നില്‍ ഭര്‍ത്താവിന്റെ അഭിമാനം കാക്കേണ്ടിയിരുന്നു. വീട്ടുകാരെ കിട്ടിയപ്പോള്‍ ഹരിയെ ഭരിച്ചു നിര്‍ത്താം എന്ന് കരുതരുത്. ഹരിയുടെ ഭാഗത്തും തെറ്റ് ഉണ്ട്. പോകുമ്പോള്‍ അപര്‍ണയോട് ഒന്ന് പറഞ്ഞിട്ട് പോകണമായിരുന്നു. രണ്ട് പേര്‍ക്കും സെല്‍ഫ് റെസ്പെക്ട് ഇല്ല. ശിവന്‍ ചെന്ന് കാലു പിടിച്ചിട്ട് കിട്ടിയ ഡാഡി സ്‌നേഹം ആണെന്ന് അപര്‍ണ ഇടയ്‌ക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്. സ്വന്തം വീട്ടിലേക്ക് വന്നപ്പോ അപ്പുവിന്റെ സ്വഭാവം മാറി. ഹരിക്ക് അവന്റെ അമ്മയെ കാണാന്‍ അപ്പുവിന്റെ സമ്മതം എന്തിനാണ്. ഹരിയുടെയും തമ്പിയുടെയും ഇന്നത്തെ പെര്‍ഫോമന്‍സ് കാണാന്‍ കട്ട വെയിറ്റിങ് ആണെന്നാണ് ആരാധകര്‍ പറയുന്നത്.

ദേവിയുടേത് വിധി ഒന്നുമല്ല

അതേ സമയം കുഞ്ഞുങ്ങള്‍ ഉണ്ടാവാത്തതിനെ കുറിച്ച് അഞ്ജലിയോട് മനസ് തുറന്ന് സംസാരിക്കുകയാണ് ദേവി. വിധിയെ കുറ്റം പറഞ്ഞും മറ്റുമൊക്കെ ദേവി കരയുന്നത് എന്തിനാണെന്ന് ചോദിക്കുകയാണ് ഫാന്‍സ്. ഭര്‍ത്താവ് തീരുമാനമെടുത്തു. ഭാര്യ അത് സമ്മതിച്ചു. അതുകൊണ്ടാണ് ദേവിയ്ക്കും ബാലനും കുട്ടികള്‍ ഇല്ലാതായി പോയത്. എന്നിട്ടും വിധി ആണെന്ന് പറയുന്നത് എങ്ങനെ ശരിയാകും.

Recommended Video

Marakkar gets negative reviews | FIlmiBeat Malayalam
അനിയന്മാരെ മക്കളാക്കി കളഞ്ഞു

ബാലന്റെ അനിയന്മാര്‍ അന്ന് കൈകുഞ്ഞുങ്ങള്‍ ഒന്നും അല്ലായിരുന്നു.. കണ്ണന് തന്നെ 6 വയസ്സ് എങ്കിലും ഉണ്ട്. ശിവന്‍, ഹരി 10+. ഒന്ന് - രണ്ടു വയസ്സ് ഇടവിട്ട് മൂന്നും നാലും അതില്‍ കൂടുതലും മക്കളുള്ള എത്രയോ കുടുംബങ്ങള്‍ ഉണ്ട്. അതും 'അമ്മ ജോലിക്കു പോയി കൊണ്ട്. ദേവിയുടേതിനെ ഒരു ത്യാഗമായി കാണാന്‍ കഴിയില്ല. എന്നിട്ട് അതും പറഞ്ഞുള്ള കരച്ചിലും പിഴിച്ചിലും കണ്ടാ തോന്നും കുഞ്ഞുങ്ങള്‍ ഉണ്ടാകാഞ്ഞിട്ട് ആണെന്ന്. ഓരോ തോന്നിവാസവും കാണിച്ചിട്ട് ഈശ്വരനെ പറഞ്ഞാല്‍ മതിയല്ലോ. എന്ന് തുടങ്ങിയ പ്രൊമോ വീഡിയോയുടെ താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X