അമ്മായിച്ഛന് ബുള്ളറ്റ് തിരികെ കൊടുത്ത് ഹരി; സാന്ത്വനത്തില്‍ വഴക്ക് ഉണ്ടാക്കാനുള്ള ഐഡിയ പറഞ്ഞ് കൊടുത്ത് തമ്പി
പ്രേക്ഷകര്‍ വിചാരിക്കാത്ത കഥയിലേക്കാണ് സാന്ത്വനം പോവുന്നത്. അമ്മായിയച്ഛന്‍ ഹരിയ്ക്ക് ബുള്ളറ്റ് വാങ്ങി കൊടുത്തത് മുതല്‍ കണ്ണന്‍ ആവേശത്തിലായിരുന്നു. ആ ബൈക്കില്‍ ഒന്ന് കയറണമെന്ന മോഹം അവന്‍ നടപ്പാക്കിയത് വലിയ അബദ്ധത്തിന് കാരണമായി. വീട്ടില്‍ ആരോടും ചോദിക്കാതെ ബൈക്ക് എടുത്ത് പുറത്ത് പോയ കണ്ണന്‍ അത് അപകടപ്പെടുത്തിയാണ് തിരിച്ച് വീട്ടില്‍ കൊണ്ട് വരുന്നത്. അതും തമ്പിയുടെ മുന്നിലേക്ക് തന്നെയായത് വലിയ തിരിച്ചടിയായി. അതിന്റെ പേരില്‍ വീട്ടില്‍ വലിയ ബഹളം ഉണ്ടാവുകയും ചെയ്തു.
ഡാഡി തന്ന ബൈക്ക് ഹരി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്ന അപ്പുവിന്റെ വാശി ഹരിയ്ക്ക് തീരെ പിടിക്കുന്നില്ല. ഒടുവില്‍ ഹരി ആ ബൈക്ക് തമ്പിയ്ക്ക് തന്നെ തിരിച്ചു കൊടുത്തിരിക്കുകയാണ്. പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ ഇതാണ് കാണിച്ചിരിക്കുന്നത്. അത് എന്തായാലും നന്നായി എന്നാണ് ആരാധകര്‍ പറയുന്നത്. അല്ലെങ്കില്‍ അപ്പുവിന്റെ രണ്ട് ലക്ഷത്തിന്റെ കണക്ക് എപ്പോളും കേള്‍ക്കേണ്ടി വന്നേനെ. കണ്ണനും ദേവിയും ജീവിച്ച് അഭിനയിച്ച എപ്പിസോഡിനെ കുറിച്ചും മറ്റുമൊക്കെ പ്രൊമോയുടെ താഴെ വന്ന റിവ്യൂവില്‍ ആരാധകര്‍ പറയുകയാണ്.

എല്ലാവരുടെയും ഭാഗത്ത് കുറച്ച് എങ്കിലും ന്യായം ഉണ്ടെന്ന് തോന്നിയ എപ്പിസോഡ് ആണ് ഇന്നലത്തെ. കണ്ണന്‍ ചെയ്തത് തെറ്റാണ്. അത് കണ്ണന് സ്വയം ബോധ്യം ആയിട്ടുണ്ട്. അവന് അതില് കുറ്റബോധം വന്നു. ക്ഷമ ചോദിക്കുകയും ചെയ്തു. മാത്രമല്ല അവന്‍ പേടിച്ച് പോയിരുന്നു. ഏട്ടന്റെ ബൈക്ക് ചോദിക്കാതെ ഓടിച്ച് കിഴുക്ക് വാങ്ങാത്ത അനിയന്‍മാര്‍ ഉണ്ടാവില്ല! ചെയ്ത തെറ്റിന് എറ്റവും നല്ല ശിക്ഷ പശ്ചാത്താപം ആണ്, അത് കണ്ണന് ഉണ്ട്. തമ്പിയും അംബികയും- അവര്‍ ഹരിക്ക് വാങ്ങി കൊടുത്ത പുതിയ ബൈക്ക് ആക്‌സിഡന്റ് ആവുമ്പോള്‍ അവര്‍ക്ക് സ്വാഭാവികമായും ഒരു വിഷമം ഉണ്ടാവും. ന്യായം തന്നെ. അത് എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതും പ്രധാനപ്പെട്ടത് ആണ്.

കണ്ണനെ അടിച്ച് വളര്‍ത്താതിന്റെ കുഴപ്പം ആണെന്ന് പറയാന്‍ യാതൊരു അവകാശവും അംബികക്ക് ഇല്ല! അടിച്ച് വളര്‍ത്തുന്നത് ടോക്‌സിക് പാരന്റിങ് ആണ്. മാത്രമല്ല കണ്ണന്‍ ഒരു പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. അതിനൊപ്പം സ്വന്തം മകളെ അടിച്ച് വളര്‍ത്തിയതിന്റെ വലിയ മെച്ചം ഒന്നും കാണാന്‍ ഇല്ല. ബൈക്ക് അപകടം അറിഞ്ഞിട്ടും തമ്പി വളരെ ശാന്തനും മര്യാദയിലുമാണ് പെരുമാറിയത്. പക്ഷേ പറയുന്നത് പോലെ കുത്തിതിരുപ്പ് ഉണ്ടാക്കാന്‍ നോക്കി.

ശിവനും അഞ്ജലിയുമാണ് ഏറ്റവും സ്വാഭാവികമായ റിയാക്ഷന്‍ കാണിച്ചത്. സഹോദരങ്ങള്‍ ഉള്ളവര്‍ക്ക് മനസ്സിലാവും - അവര്‍ എന്ത് തെറ്റ് ചെയ്തു എങ്കിലും മറ്റുള്ളവരില്‍ നിന്ന് അവരെ സംരക്ഷിക്കുക തന്നെ ചെയ്യും. അവരെ ശിക്ഷിക്കാം, കാര്യം പറഞ്ഞ് മനസ്സിലാക്കാം. കണ്ണനെ ശിവന്‍ അങ്ങനെ വലിച്ച് കൊണ്ട് പോവേണ്ടായിരുന്നു എന്ന് തോന്നി. പക്ഷേ ഉടനെ തന്നെ ആശ്വസിപ്പിക്കുകയും ചെയ്തു ശിവന്‍. ആരില്‍ നിന്നും സംരക്ഷിക്കുമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു, നല്ലൊരു സഹോദരന്‍ തന്നെയായിരുന്നു.

അഞ്ജു ചോദിച്ചത് മുഴുവന്‍ കണ്ണന്‍ ഓക്കെ ആണോ എന്നാണ്. അതിനാണ് ഏറ്റവും പ്രധാന്യം നല്‍കേണ്ടിയിരുന്നത്. അങ്ങനെ ആണ് ചേച്ചിമാര്‍. കാര്യങ്ങള്‍ വലിയ പ്രശ്‌നം ആവാതെ ഇരിക്കാന്‍ അപ്പുവിനെ പറഞ്ഞ് സമാധാനിപ്പിക്കാനും നോക്കി. ഏറ്റവും ഉള്ളില്‍ തട്ടിയ കഥാപാത്രം ദേവിയുടേതാണ്. ഇത്രയും ദേവി ന്യായീകരിക്കാത്ത മറ്റൊരു എപ്പിസോഡ് ഇല്ല! ദേവിയുടെ വിഷമം, ദേഷ്യം, ടെന്‍ഷന്‍ എല്ലാം സ്വാഭാവികം ആയിരുന്നു. വളര്‍ത്തി വലുതാക്കിയ അനിയന്‍, മകന്‍, ആണ് കണ്ണന്.

അപ്പുവിന് വേണ്ടി ദേവി മാക്‌സിമം ക്ഷമിച്ചും ഭവ്യതയോടെയും നിന്നിട്ട് ഉണ്ട് ഇതുവരെ. ഇന്നലെ ദേവി പ്രതികരിച്ചത് ഒരു സാധാരണ മനുഷ്യനെ പോലെയാണ്. അല്ലെങ്കില്‍ ഒരു അമ്മയെ പോലെയാണ്. ആ ഒരു അടി ശാരീരിക ഉപദ്രവത്തെ ന്യായീകരിക്കുന്നതല്ല. കണ്ണന്‍ ഒരു അഡല്‍റ്റ് ആണ് ദേവിക്കും അടിക്കാന്‍ അവകാശം ഇല്ല. പക്ഷേ അത് അവരുടെ സങ്കടവും നിരാശയുമൊക്കെ ആയിരുന്നു. ബൈക്ക് ഹരി മാത്രം ഉപയോഗിക്കണം എന്ന അപ്പുവിന്റെ ആഗ്രഹം ന്യായമാണ്. എല്ലാം ഷെയര്‍ ചെയ്യാന്‍ പറ്റില്ല എന്നും പറയാം. പക്ഷേ അത് വരെ കൂടെ ഉണ്ടായിരുന്ന അനിയന്‍ (എന്ന് തന്നെയാണ് അപ്പു തന്നെ പറഞ്ഞിട്ട് ഉള്ളത്) അപകടം പറ്റി വരുമ്പോള്‍ അവന് എന്തെങ്കിലും പറ്റിയോ എന്ന് ഒരു തവണ പോലും നോക്കാതെ, ബൈക്കിന്റെ ലൈറ്റ് പോയോ എന്ന് നോക്കുന്നത് സെല്‍ഫിഷ് ആണ്. മനുഷ്യത്വം ഇല്ലായ്മ ആണ്.
Recommended Video

കണ്ണന്റെ കരണം നോക്കി നാല് തല്ല് കൊടുക്കണം എന്ന് പറഞ്ഞത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. തെറ്റ് ചെയ്താല്‍ ഉടനെ അടിച്ച് നന്നാക്കാന്‍ ഇത് കഴിഞ്ഞ നൂറ്റാണ്ട് അല്ല! ഹരി - സാന്ത്വനം വീട്ടിലെ ഏറ്റവും നല്ല ഏട്ടന്‍! രണ്ട് ലോകവും കൂട്ടി മുട്ടിക്കാന്‍ നന്നായി പാട് പെടുന്നു എന്ന് തോന്നി. അപ്പു എല്ലാം ഷെയര്‍ ചെയ്യുക തന്നെ വേണം എന്ന ഹരിയുടെ വാശി ശരിയായി തോന്നിയില്ല. പക്ഷേ ഹരിയുടെ വേദനയും, സംഘര്‍ഷവും ഇന്ന് വ്യക്തം ആയിരുന്നു! കണ്ണനോട് പറഞ്ഞത് വളരെ ടച്ചിങ് ആയിരുന്നു, ശിവനോട് വിഷമം ഒരു ലൈനില്‍ പറഞ്ഞതും എവിടെയോ കൊണ്ടു! ഹരി വളര്‍ന്ന ചുറ്റുപാടില്‍ ഹരി ജസ്റ്റിഫൈഡ് ആണ്, അപര്‍ണ വളര്‍ന്ന ചുറ്റുപാടില്‍ അപര്‍ണയും....


Click it and Unblock the Notifications