ബുള്ളറ്റ് മറിച്ചിട്ട് കണ്ണന്‍; വഴക്കിട്ട് ശിവനും, സാന്ത്വനം വീട്ടില്‍ പുതിയ വഴക്കിന് തിരിതെളിച്ച് തമ്പി

ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാമതായി തുടരുകയാണ് സാന്ത്വനം സീരിയല്‍. കഴിഞ്ഞ ആഴ്ചകളിലെല്ലാം ഗംഭീര പ്രകടനം കാഴ്ച വെക്കാന്‍ സീരിയലിന് സാധിച്ചിരുന്നു. ശിവാഞ്ജലിമാരുടെ പ്രണയത്തിനിടയിലേക്ക് മറ്റ് ചില കഥകള്‍ കൂടി വരുന്നതോടെ പ്രേക്ഷകരും ആവേശത്തിലായിരുന്നു. ഇതിനിടയിലാണ് തമ്പി മരുമകനായ ഹരിയ്ക്ക് ഒരു ബുള്ളറ്റ് വാങ്ങി കൊടുത്തത്. ആ ബുള്ളറ്റ് ഒന്ന് ഓടിക്കാന്‍ തരുമോ എന്ന് കണ്ണന്‍ ചോദിച്ചെങ്കിലും ആരും മൈന്‍ഡ് ചെയ്തിരുന്നില്ല. ഒന്ന് പുറകില്‍ ഇരുന്നെങ്കിലും യാത്ര ചെയ്യാന്‍ കണ്ണന്‍ ആഗ്രഹിച്ചെങ്കിലും ആരും സമ്മതിച്ചില്ല.

ഒടുവില്‍ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി കണ്ണന്‍ ബുള്ളറ്റും എടുത്ത് പുറത്തേക്ക് പോവുകയാണ്. വീട്ടില്‍ എല്ലാവരും തിരിച്ച് വരുന്ന സമയത്താണ് ബുള്ളറ്റും തള്ളി കണ്ണന്‍ വരുന്നത്. ബുള്ളറ്റും കൊണ്ട് പോയി കണ്ണന്‍ മറിഞ്ഞ് വീണിരിക്കുകയാണ്. ഇതിന്റെ പേരില്‍ തമ്പി ഒരു പ്രശ്‌നം തന്നെ ആ വീടിനുള്ളില്‍ അപ്പുവിനെ കൊണ്ട് ഉണ്ടാക്കുമെന്നാണ് പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്.

ഇനി ബാലന് ഒരാഴ്ച തുള്ളാന്‍ ഉള്ളതായി

ഇനി ബാലന് ഒരാഴ്ച തുള്ളാന്‍ ഉള്ളതായി. ബൈക്ക് ഓടിക്കും മുന്‍പ് നമ്മളോട് ആരോടെങ്കിലും അവന്‍ അനുവാദം ചോദിച്ചോ ദേവീ.. എന്ന ചോദ്യമായിരിക്കും വരുന്നത്. അതേ സമയം കണ്ണനെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് ശിവേട്ടന്‍ ആണ്. എല്ലാവരും വഴക്ക് പറയുമെന്ന് കരുതിയാണ് കണ്ണനെ അവിടെ നിന്ന് അടിക്കുന്ന പോലെ കാണിച്ച് സേവ് ചെയ്യുന്നത്. കണ്ണന് വഴക്ക് കിട്ടാതെ ഇരിക്കാനാണ് നൈസ് ആയി ശിവേട്ടന്‍ അങ്ങു പിടിച്ചു കൊണ്ടു പോയത്.

ദേവേട്ടത്തിടെ തൊണ്ടയടപ്പു മാറി

പിന്നെ ഏറ്റവും കൂടുതല്‍ ദേവേട്ടത്തിടെ തൊണ്ടയടപ്പു മാറി പഴയ സൗണ്ട് കിട്ടിയെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. ഇന്നത്തെ ടോപ് കമന്റ് കണ്ണനെ ഏറ്റവും സ്‌നേഹിക്കുന്നത് ശിവന്‍ എന്നത് ആണ്. ഈ ഫാന്‍സിന്റെ കൈയ്യില്‍ സ്‌നേഹം അളക്കാന്‍ ഉള്ള മെഷീന്‍ ഉണ്ടോ? അതേ സമയം സാന്ത്വനത്തില്‍ എല്ലാവരും കുറച്ചു ഓവര്‍ ആണെന്നാണ് ഒരു ആരാധകന്റെ കമന്റ്. പെണ്ണ് കെട്ടി പ്രത്യേകം പോകാനോ. ഭാര്യ വീട്ടില്‍ അധികം ദിവസം നില്‍ക്കാനോ വീട്ടില്‍ സ്വാതന്ത്ര്യം ഇല്ല.

ബാലന് പണി കിട്ടണം

എല്ലാത്തിനും വലിയ ഏട്ടന്റെ കാല് പിടിക്കണം. ഹരിയും ശിവനും ശരിക്കും കഞ്ഞികളാണ്. എംബിഎ വരെ പഠിച്ച ഹരിയെ പിടിച്ചു അരപ്പാന്‍ പൊതിയാന്‍ കടയില്‍ ഇരുത്തിയ ചേട്ടനാണ് ബാലന്‍. ഒരു കണക്കിന് തമ്പി ബാലനോട് ചെയ്യുന്നത് നല്ലതാണ്. പ്രസവം പോലും നിഷേധിച്ചു, സ്വന്തം പെണ്ണിനെ വീട്ടിലെ അടുക്കളക്കാരി ആക്കിയതിനൊക്കെ ബാലന് പണി കിട്ടണം. ഇനിയുള്ള ഒരാഴ്ചത്തേക്ക് കണ്ണനും ബൈക്ക് പുരാണവും മാത്രമുള്ള എപ്പിസോഡ് ആയിരിക്കും.

ശിവജ്ഞലി സീന്‍ ഒന്നും കാണാന്‍ സാധ്യതയില്ല

ദേവിയേട്ടത്തിയുടെ വക കുറെ ഉപദേശങ്ങളും കണ്ണനെ കെട്ടിപ്പിടിച്ച് കരയുന്നതുമൊക്കെ കാണാം. ഇതിനിടയില്‍ ശിവജ്ഞലി സീന്‍ ഒന്നും കാണാന്‍ സാധ്യതയില്ലെന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്. പാവം കണ്ണന്‍ എന്ന് എല്ലാവരും പറയുന്നത് കേട്ടാല്‍ തോന്നും, കണ്ണന്‍ മുലകുടി മാറാത്ത കുഞ്ഞാണെന്ന്. 21 വയസില്ലേ, അവന് തീരെ കോമണ്‍സെന്‍സ് ഇല്ലാത്തവന്‍. എന്തോ കാര്യം ഉണ്ടെങ്കിലും ഉടനെ അതില്‍ എല്ലാം കേറി ഇടപെടും.

Recommended Video

Minnal Murali Premiere Show At Mumbai | Tovino Thomas | Basil Joseph | FilmiBeat Malayalam
അപ്പു വഴക്ക് പറഞ്ഞാലും തെറ്റ് ഒന്നുമില്ല

ബൈക്ക് തമ്പി വാങ്ങിയതാണെന്നു അവനറിയാം. അയാളുടെ സ്വാഭാവവും അറിയാം. പിന്നെ എന്തിനാണ് ആ ബുള്ളറ്റ് എടുക്കാന്‍ പോയത്. ഓടിക്കണം എന്നു ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ ആരോടെങ്കിലും ഒന്ന് ചോദിച്ചിട്ട് എടുക്കണമായിരുന്നു. അല്ലെങ്കില്‍ ഉത്തരവാദിത്തത്തോടെ അത് തിരിച്ചു കൊണ്ട് വരണമായിരുന്നു. അപ്പു വഴക്ക് പറഞ്ഞാലും തെറ്റ് ഒന്നുമില്ല. പുതിയ വണ്ടി കൊണ്ടു പോയി നശിപ്പിച്ചു കൊണ്ട് വന്നാല്‍ ആര്‍ക്കായാലും ദേഷ്യം വരുമെന്നുമൊക്കെ ആരാധകര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X