സത്യം തിരിച്ചറിഞ്ഞ് അപ്പു; സ്വയം മറന്ന് പ്രണയിച്ച് ശിവനും അഞ്ജലിയും, സാന്ത്വനം വീട്ടില്‍ പുതിയ പ്രശ്‌നം

സംഭവബഹുലമായ കഥയുമായി സാന്ത്വനം വീണ്ടും പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ നിറയുകയാണ്. ശങ്കരമാമയുടെ വീട് തിരിച്ചെടുത്ത് കൊടുത്ത് ഭാര്യയായ അഞ്ജലിയുടെയും അവളുടെ വീട്ടുകാരുടെ മുന്നിലും ശിവനൊരു ഹീറോ ആയിരിക്കുകയാണ്. മുന്‍പ് ശിവനെ ശത്രുവിനെ പോലെ കണ്ടിരുന്ന സാവിത്രി ഇപ്പോള്‍ ഒരു മകനെ പോലെ സ്‌നേഹിക്കുകയാണ്. ചിക്കന്‍ വാങ്ങി വലിയൊരു സദ്യ ഒരുക്കി മരുമകന് നല്‍കി കൊണ്ടാണ് സാവിത്രിയുടെ സ്‌നേഹം പുറത്ത് വന്നത്. എന്നാല്‍ മറ്റൊരു വശത്ത് വലിയൊരു പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്.

അപ്പുവിനെ കാണാന്‍ അവളുടെ ഡാഡിയായ തമ്പി വീട്ടില്‍ വരാത്തതിന് കാരണം ശിവനാണെന്ന് വരുത്തി തീര്‍ത്തിരിക്കുകയാണ്. തമ്പിയുമായി ശിവന്‍ വഴക്ക് ഉണ്ടാക്കിയതിനെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരും അറിഞ്ഞു. ഇതോടെ സാന്ത്വനം കുടുംബത്തില്‍ വലിയൊരു വഴക്ക് നടക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പ്രൊമോ വീഡിയോയിലൂടെ സൂചിപ്പിക്കുന്നത്. അപ്പുവിനോട് ക്ഷമിക്കാനോ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരാനോ തയ്യാറല്ലെന്ന് തമ്പി ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. അങ്ങനെ ആണെങ്കില്‍ ഭക്ഷണം പോലും കഴിക്കില്ലെന്ന വാശിയിലാണ് അപ്പു.

സത്യങ്ങൾ തിരിച്ചറിഞ്ഞ് അപ്പു സാന്ത്വനത്തിലേക്ക്


സാന്ത്വനത്തിലേക്ക് തിരിച്ചെത്തുന്ന അപ്പു അവിടെ വലിയൊരു ഭൂകമ്പം തന്നെ സൃഷ്ടിക്കാനാണ് സാധ്യത. ശിവന്‍ വലിയൊരു പ്രതിസന്ധിയില്‍ എത്താനുള്ള സാധ്യതയും ഉണ്ട്. അതേ സമയം അഞ്ജലിയും ശിവനും മനസിലെ പ്രണയം തിരിച്ചറിഞ്ഞ് കൊണ്ട് നില്‍ക്കുന്നതാണ് മറ്റൊരു വശത്ത് കാണിക്കുന്നത്. ഇരുവരും സെല്‍ഫി എടുത്തും ഭക്ഷണം കഴിച്ചും അഞ്ജലിയുടെ കട്ടിലില്‍ കിടന്ന് ഉറങ്ങിയുമെല്ലാം ശിവന്‍ മറ്റൊരാളായി മാറിയിരിക്കുകയാണ്. ഇതെല്ലാം ചൂണ്ടി കാണിച്ച് വരാനിരിക്കുന്ന എപ്പിസോഡിനെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

മരുമകനെ സ്നേഹിച്ച് സാവിത്രി

സാവിത്രി അമ്മായി ഇപ്പോള്‍ ശിവേട്ടന്റെ ആ മനസ്സ് തിരിച്ചറിഞ്ഞെന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെയുള്ള കമന്റില്‍ ചിലര്‍ പറയുന്നത്. പക്ഷേ ആ ജയന്തി ഒരിക്കലും നന്നാവാന്‍ പോകില്ല എന്നുറപ്പാണ്. സാന്ത്വനം കുടുംബത്തിലെ പഴയ സന്തോഷവും സ്‌നേഹവും വീണ്ടും തിരിച്ചു വരണം. എല്ലാവരുടെയും പ്രതീക്ഷ പോലെ തന്നെ എന്റെയും പ്രതീക്ഷ അത് തന്നെയാണ് എല്ലാരും സത്യങ്ങള്‍ പെട്ടെന്ന് തന്നെ തിരിച്ചറിയാം, വീട്ടില്‍ ചെല്ലുമ്പോള്‍ ശിവേട്ടന്‍ ചെയ്ത നല്ല കാര്യം ഓര്‍ത്ത് എല്ലാവരും സന്തോഷിക്കുമ്പോള്‍ അപ്പു ശിവേട്ടന്‍ എതിരെ ആവാനാണ് സാധ്യത. മുന്‍പ് കാണിച്ച പ്രൊമോയില്‍ സൂചിപ്പിക്കുന്നത് പ്രകാരം ശിവനെ ബാലേട്ടന്‍ വീട്ടില്‍ നിന്നും ഇറക്കി വിടും.

സ്വയം ന്യായീകരിച്ച് തന്പി

വീട്ടില്‍ നിന്നും ഇറങ്ങി പോയതിന് ശേഷമായിരിക്കും ശങ്കരമാമ വരുന്നതും സത്യങ്ങള്‍ എല്ലാവരും തിരിച്ചറിയുന്നതും. അങ്ങനെ സാന്ത്വനം വീട്ടിലെ എല്ലാവരും ശിവേട്ടന്റെ നന്മ തിരിച്ചറിയുന്ന നിമിഷത്തിന് വേണ്ടിയാണ് ഇനി കാത്തിരിക്കുന്നത്. അപ്പു എല്ലാം അറിഞ്ഞു. എന്നാല്‍ തമ്പി സ്വയം ന്യായീകരിച്ച് കൊണ്ടാണ് കാര്യങ്ങള്‍ പറയുന്നത്. ശങ്കരമ്മാമ്മയെ തമ്പി ചെയ്തതൊന്നും പറഞ്ഞില്ല. താന്‍ ചെയ്ത പ്രവൃത്തി ശരിയല്ലാത്തത് കൊണ്ടാണ് ശിവന്‍ കഴുത്തിന് കുത്തിപ്പിടിച്ചതെന്ന് പറയുന്നില്ല. അത് മനസിലാക്കാന്‍ അപ്പുവിന് സാധിക്കുകയുമില്ല.

Recommended Video

ഈ സിനിമയ്ക്കായ് മറ്റെല്ലാം മാറ്റി വെച്ചെന്ന് ദുല്‍ഖര്‍ | FilmiBeat Malayalam
ജയന്തിയെ കൂടി വെളിച്ചത്ത് കൊണ്ട് വരണം

സാവിത്രി അമ്മായി ശിവേട്ടനെ പറ്റി നല്ലത് പറഞ്ഞപ്പോ ജയന്തി ഏടത്തിയുടെ മുഖം പ്ലിങ് ആയി. ഇനി വീട്ടില്‍ പോയാലുള്ള അവസ്ഥ ആലോചിക്കുമ്പോള്‍ ആണ് സങ്കടം. ബാലേട്ടന്‍ ശിവേട്ടനെ എന്തൊക്കെ പറയും ആവോ. എന്തായാലും സാന്ത്വനം കുടുംബത്തില്‍ വലിയൊരു പൊട്ടിത്തെറിയും അധികം വൈകാതെ എല്ലാവരും കൂടുന്നതുമൊക്കെ കാണാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. തമ്പിയെ ഇളക്കി വിട്ട് പ്രശ്‌നമുണ്ടാക്കിയതിന് പിന്നില്‍ ജയന്തി ആണെന്നുള്ള കാര്യം കൂടി പറയണമായിരുന്നു. അന്ന് മുതല്‍ സാവിത്രിയും ജയന്തിയും തമ്മില്‍ പിണക്കത്തിലാവുന്നതും രസകരമായിരിക്കുമെന്ന് ചിലര്‍ ചൂണ്ടി കാണിക്കുന്നു.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X