ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിച്ച് ശിവാഞ്ജലിമാര്‍; വലിച്ച് നീട്ടാതെ കഥ വേഗം പറയണമെന്ന് ഫാന്‍സ്

സാന്ത്വനം കുടുംബം വലിയൊരു പ്രശ്‌നത്തെ മറി കടന്ന് കൊണ്ടിരിക്കുകയാണ്. അഞ്ജലിയുടെ അച്ഛനെയും അമ്മയെയും വീട്ടില്‍ നിന്നും ഇറക്കി വിട്ടതിന് പിന്നാലെ അവര്‍ക്ക് സംരക്ഷകനായിട്ടെത്തിയത് മരുമകനായ ശിവനാണ്. ഭാര്യയുടെ സ്വര്‍ണം ആരുമറിയാതെ അമ്മായിച്ഛന് തന്നെ തിരികെ ഏല്‍പ്പിക്കുകയും ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുകയും ചെയ്ത് തമ്പിയുടെ പൈസ തിരികെ കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശിവന്‍. എന്നാല്‍ ഇതൊന്നും അറിയാതെ ശിവനെ കടയില്‍ നിന്നും ബാലന്‍ ഇറക്കി വിടുകയാണ്. വീട്ടിലെത്തിയ ശിവനും അഞ്ജലിയും ഒരു പാത്രത്തിൽ നിന്ന് ആഹാരം കഴിക്കുന്നതും അപ്പു ഗർഭിണിയാണെന്ന വിവരം തന്പി അറിയുന്നതുമൊക്കെയാണ് പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നത്.

ബിക്കിനിയിൽ ഹോട്ട് ആയി നടി വാനേസ ഹഡ്ജൻ, ചിത്രങ്ങൾ കാണാം

ശക്തമായൊരു കാരണമില്ലാതെ ശിവന്‍ ഇങ്ങനൊരു പ്രവൃത്തി ചെയ്യില്ലെന്ന് ആകെ മനസിലായത് ദേവിയ്ക്ക് മാത്രമായിരുന്നു. കടയില്‍ നിന്നും ശിവനെ ഇറക്കി വിട്ട വേദനയിലാണ് സാന്ത്വനം കുടുംബം. പുതിയതായി വന്ന പ്രൊമോ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. ബാലേട്ടനെകാളും ശിവനെ മനസ്സിലാക്കിയത് ദേവി ആണെന്നാണ് പ്രൊമോയ്ക്ക് താഴെയുള്ള കമന്റുകളില്‍ പറയുന്നത്. ഒപ്പം കഥയിങ്ങനെ വലിച്ച് നീണ്ട് കൊണ്ട് പോകുന്നത് ശരിയല്ലെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

ശിവനെ നന്നായി മനസിലാക്കുന്നത് ദേവി മാത്രം

ശരിക്കും ആ വീട്ടില്‍ ശിവനെ നന്നായി മനസിലാക്കുന്നത് ദേവിയേട്ടത്തിയാണെന്ന് ഇപ്പോഴുള്ള എപ്പിസോഡ് കണ്ടാല്‍ മനസ്സിലാവും. സന്തോഷം വന്നാലും സങ്കടം വന്നാലും കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന ശിവന്റെ വല്യേട്ടത്തിയാണ്. എന്നാല്‍ അവര്‍ക്ക് ഇപ്പോഴെങ്കിലും ബോധം വന്നത് നന്നായെന്ന് പറയുകയാണ് ആരാധകര്‍. ഇനി മുതലെങ്കിലും ഇതുപോലെ എല്ലാത്തിലും ഓവര്‍ ആയി ഇടപെടാതെ മാറി ഇരുന്നാല്‍ മതിയായിരുന്നു. എത്ര സ്‌നേഹമായാലും അത് അധികം ആയാല്‍ ശല്യം തന്നെയാണ്. ശിവാഞ്ജലിമാര്‍ക്കിടയില്‍ ദേവിയുടെ ഇടപെടല്‍ അല്‍പം ഓവറാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

ശിവജ്ഞലിമാർക്കിടയിലെ കട്ടുറുന്പ് ആവരുത്

ഇനിയെങ്കിലും ദേവേടത്തി ശിവജ്ഞലിക്ക് അവരുടേതായ സ്വാകാര്യത കൂടി കൊടുക്കണം. ഓവര്‍ ആയിട്ടുള്ള കളിയാക്കലും വെറുപ്പിക്കലും നിര്‍ത്തണം. മിനിഞ്ഞാന്നത്തെ എപ്പിസോഡ് പോലെ 'വഴക്ക് പറഞ്ഞു പോയല്ലോ ' എന്ന രീതിയില്‍ സ്വന്തം തെറ്റ് മനസിലാകുന്നതായി കാണിക്കുന്നതും നല്ലതാണ്. അല്ലാതെ ഓവര്‍ ആയി ഇനി ദേവിയെ പുകഴ്ത്തി പറയുകയല്ല വേണ്ടത്. എല്ലാവര്‍ക്കും തുല്യ പ്രധാന്യം കൊടുക്കണം. ദേവിയ്ക്ക് ബോധം വന്നത് പോലെ ബാലനും വരണമെന്നാണ് മറ്റ് ചിലര്‍ ആവശ്യപ്പെടുന്നത്.

ബാലേട്ടന് ഇനി എന്നാണ് മാറ്റമുണ്ടാവുക

അതേ സമയം അഞ്ജലി ബാലന്റെ ഭാര്യ അല്ലല്ലോ. ശിവന്റെ അല്ലേ. ബാലന്‍ തനിക്ക് കുഞ്ഞുങ്ങള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തു ദേവി ഒന്നും പറഞ്ഞില്ലല്ലോ. സമ്മതിച്ചു തന്നില്ലേ. അതുപോലത്തെ ഒരു കാര്യം ആണ് ഇവിടെയും. സ്വന്തം ഭാര്യയുടെ സ്വര്‍ണം അവളുടെ സമ്മതതോട് കൂടി കൂടി കൊണ്ടുപോയി. എന്നിട്ട് ബാലന്‍ ചോദിക്കുന്നത് നമ്മളോട് ആരോടേലും അനുവാദം ചോദിച്ചിരുന്നോ എന്ന്. ഈ കഥാപാത്രത്തിന് എന്നാണ് ഒരു മാറ്റം കൊടുക്കുന്നതെന്ന് ചോദിക്കുകയാണ് ആരാധകര്‍. .

മറ്റുള്ളവര്‍ വിഷമിക്കുമ്പോള്‍ ദൈവദൂതന്റെ റോളില്‍ ശിവന്‍ നില്‍കുന്നു

ശിവന്‍ നന്മ ചെയ്താണ് ശരി. പക്ഷെ അത് കുടുംബത്തെ ഒളിപ്പിച്ചു ചെയ്തു എന്നതാണ് പ്രശ്‌നമായത്. ശങ്കരമാമ ശിവന്റെ മാത്രം മാമാനല്ലെന്നത് ശിവന്‍ മറന്ന് പോയി. ഇപ്പോളും മാമന്‍ എവിടെ എന്ന് അവര്‍ക്കാര്‍ക്കും അറിയില്ല. പക്ഷേ ശിവന് മാത്രം അറിയാം. മാമന്‍ എവിടെ എന്നുപോലും അറിയാതെ മറ്റുള്ളവര്‍ വിഷമിക്കുമ്പോള്‍ ദൈവദൂതന്റെ റോളില്‍ ശിവന്‍ നില്‍കുന്നു. ബാലേട്ടനോ വില്ലനും. ശങ്കരമാമ പ്രശ്‌നത്തിലാണെന്ന് അറിഞ്ഞ സമയത്ത് അത് ബാലേട്ടനോട് മാത്രം ശിവന് പറയാമായിരുന്നു. രണ്ടാളും കൂടി നിന്ന് തമ്പിയുടെ പണം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ പോരായിരുന്നോ എന്ന ചോദ്യവും ഉയര്‍ന്ന് വരികയാണ്.

ഇതുപോലെ സ്‌നേഹമുള്ള കുടുംബങ്ങള്‍ ഇന്ന് അപൂര്‍വമാണ്

എന്തായാലും ശിവന്‍ എന്തിനാണ് ആ സ്വര്‍ണ്ണം കൊണ്ട് പോയതെന്ന് എല്ലാവരും അറിയുന്ന നിമിഷത്തിനും ഒപ്പം ജയന്തിയുടെ തനിനിറം എല്ലാവരും തിരിച്ചറിയുന്നതിന് വേണ്ടിയുമാണ് ഇനിയുള്ള കാത്തിരിപ്പ്. സത്യങ്ങളൊക്കെ പുറത്ത് വരുന്ന ശിവന്റെ നന്മ തിരിച്ചറിയുന്ന എപ്പിസോഡ് അടിപൊളി ആയിരിക്കും. ഇനിയും കഥ വലിച്ചു നീട്ടാതെ എത്രയും വേഗം ശിവനാണ് തമ്പിക്ക് കൊടുക്കാനുള്ള കാശ് റെഡിയാക്കിയതെന്ന് എല്ലാവരോടും ശങ്കരന്‍ മാമ പറയണം. അതുവരെ ശിവനെ കുറ്റപ്പെടുത്തിയവരെല്ലാം നിരാശയിലാവണം. ഇതുപോലെ സ്‌നേഹമുള്ള കുടുംബങ്ങള്‍ ഇന്ന് അപൂര്‍വമാണ്. സീരിയല്‍ ആയാല്‍ പോലും ഒരുപാട് സന്തോഷം തരുന്ന നിമിഷങ്ങളാണ് സാന്ത്വനത്തിലുള്ളതെന്ന് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

Recommended Video

തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ
അപ്പു ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞ തമ്പിയ്ക്ക് വലിയ ട്രോൾ

സാന്ത്വനം വല്ലാത്തൊരു അഡിക്ഷന്‍ ആണിപ്പോള്‍. അവര്‍ ചിരിക്കുമ്പോള്‍ നമ്മളും ചിരിക്കും. അവര്‍ കരയുമ്പോള്‍ നമ്മളും കരയും. ആ വീട്ടിലെ ആരെങ്കിലും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയോ അവരുടെ മനസ്സ് വേദനിക്കുകയോ ചെയ്താല്‍ അത് നമ്മള്‍ക്ക് സഹിക്കില്ലെന്നാണ് ഫാന്‍സ് പറയുന്നത്. അതേ സമയം മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞ തമ്പിയുടെ പ്രതികരണത്തിന് വലിയ ട്രോളാണ് ലഭിക്കുന്നത്. ഇത്രയും നാള്‍ മൂത്ത മകള്‍ മരിച്ചു എന്ന് പറഞ്ഞോണ്ടിരുന്ന തമ്പി ആ വാക്ക് മാറ്റി. നാട്ടുകാര്‍ പറഞ്ഞ് അറിയുന്നതിന് മുന്‍പ് ഇക്കാര്യം താനറിഞ്ഞിരുന്നെങ്കില്‍ എല്ലാം മറന്ന് അപ്പുവിനെ കാണാന്‍ പോകുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതോടെ മൂത്ത മകള്‍ മരിച്ചു എന്ന് പറഞ്ഞോണ്ടിരുന്ന ആള്‍ക്ക് മാറ്റം വന്നത് എന്തിനാണെന്നും ചോദിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X