For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലന്റെ കൂട്ടുകുടുംബം തകര്‍ക്കാന്‍ തമ്പി; അമ്മായിയമ്മയെ സഹായിക്കാന്‍ ശിവനെത്തുന്നു, സാന്ത്വനം പ്രൊമോ

  |

  സാന്ത്വനം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ് തമ്പി. മരുമകനെ കൂടെ കൂട്ടി ബാലന്റെ കുടുംബം തകര്‍ക്കാനാണ് തമ്പി ശ്രമിക്കുന്നത്. തമ്പിയുടെ പ്ലാനുകള്‍ അങ്ങനെയാണെന്ന് ബാലന്‍ നേരത്തെ അറിഞ്ഞെങ്കിലും ഇനി മുന്നോട്ട് പോവുന്നത് എങ്ങനെയാണെന്ന് അറിയാന്‍ പ്രേക്ഷകരും ആകാംഷയിലാണ്. അതേ സമയം ശിവാഞ്ജലിമാരുടെ പ്രണയം കാണാന്‍ ആണ് താല്‍പര്യം കൂടുതലെന്ന് പ്രൊമോയുടെ താഴെ വന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്.

  'ഇനി സാവിത്രി അമ്മായിക്ക് ശരിക്കും ശിവേട്ടനെ ഇഷ്ടാവും എന്ന് തോന്നുന്നു. ശിവാജ്ഞലി ഓരോ ദിവസം കൂടുതോറും അടിപൊളി ആയി വരികയാണ്. ശിവഞ്ജലി ഇഷ്ട്ടം. ഡയറക്ടര്‍ മാമ ഇതുപോലത്തെ ശിവജ്ഞലി സീന്‍ ആണ് ഞങ്ങള്‍ ആഗ്രഹിച്ചത്, അടിപൊളിയായിരുന്നു അപ്പുവിന്റെ വഴക്ക് സീനുകള്‍ കണ്ട് മടുത്തു. ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു. ഇതുവരെ കാണിച്ച റൂമില്‍ വന്നിട്ടുള്ള ശിവാജ്ഞലി സീനില്‍ ഏറ്റവും അടിപൊളി ആയിരുന്നു മെഗാ എപ്പിസോഡിന്റേത്. അതിന് വേണ്ടി കാത്തിരുന്നത് വെറുതെ ആയില്ല.

  ഇന്നത്തെ എപ്പിസോഡ് സൂപ്പര്‍ & ഹൈലൈറ്റായിരുന്നു. ശിവയും അഞ്ജുവും മനസ്സു തുറന്ന് ഒത്തിരി ഒത്തിരി സംസാരിച്ചു. ഇത്രയും നല്ല എപ്പിസോഡ് തന്ന ഡയറക്ടര്‍ ആണ് ഹീറോ. സാന്ത്വനത്തിന്റെ ഹൈലൈറ്റ് ശിവജ്ഞലി തന്നെയാണ്. ഇന്നത്തെ എപ്പിസോഡില്‍ ശിവജ്ഞലിമാരുടെ അഭിനയം ഒരു രക്ഷയും ഇല്ല. ശരിക്കും കരയിപ്പിച്ചു. അഞ്ജുന്റെ എല്ലാ ആഗ്രഹം സാധിച്ചു കൊടുത്ത ശിവേട്ടന്‍ പൊളിയാണ്. എല്ലാരും പറയുന്നപോലെ ശിവാഞ്ജലിമാരുടെ സീനുകള്‍ കൂട്ടണം എന്ന് പറയുന്നില്ല. പക്ഷെ ഉള്ള സീന്‍ നല്ല രീതിയില്‍ ചെയ്യ് നല്ല ഡയലോഗ്‌സ് ഇല്ലെങ്കില്‍ അത് അഭിനയത്തിനെ ബാധിക്കും.

  ഒരു മിനിറ്റ് സീന്‍ ആണെകിലും ക്വാളിറ്റി ഡയലോഗുകള്‍ ഗുഡ് പ്രസന്റേഷന്‍ 5 മിനുറ്റു ഫീല്‍ കിട്ടും. അതുകൊണ്ട് നിര്‍മാതാക്കള്‍ ശ്രദ്ധിക്കുക. സാവിത്രിയെ തമ്പി കുടിയൊഴിപ്പിക്കാന്‍ കാരണം ജയന്തിയാണെന്ന് എല്ലാവരും അറിയുന്നില്ലേ? ജയന്തിയെ വീണ്ടും കണ്ടതില്‍ സന്തോഷം. അസാധ്യ അഭിനയമാണ്. അങ്ങനെ കുറെ ദിവസങ്ങള്‍ക്ക് ശേഷം നമ്മുടെ ജയന്തി തിരിച്ചു വന്നിരിക്കുകയാണ്. അഞ്ജുവും ശിവേട്ടനും വന്നപ്പോള്‍ പാവത്തിന്റെ മുഖം.

  മൈഡിയര്‍ കുട്ടിച്ചാത്തന്‍ പ്രചോദനമായി; സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ നിര്‍മാണത്തെ കുറിച്ച് ബേസില്‍

  ഇന്നത്തെ സാന്ത്വനം മെഗാ എപ്പിസോഡുകള്‍ ഫുള്‍ ശിവഞ്ജലി നിറഞ്ഞ് തുളുമ്പുകയാണ്. ഇപ്പോള്‍ ഒരു കാര്യം മനസിലായി ആകെ സാന്ത്വനത്തില്‍ ഹരി-അപ്പു ആണ് മെയിന്‍ കഥാപാത്രങ്ങള്‍ അവരുടെ ജീവിതവും തമ്പിയുടെ പ്രതികാരവും ആണ് ഈ സീരിയല്‍. ഇന്ന് അപ്പു പറഞ്ഞത് 100% ശരിയാണ്. ഹരി നല്ലൊരു ഭര്‍ത്താവ് അല്ല. ഒരിക്കലും അപ്പുവിന്റെ ഇഷ്ടത്തിനൊത്തു മിണ്ടുന്നതോ എന്തെങ്കിലും വാങ്ങി കൊടുക്കന്നതോ ഒന്നും ഇല്ല.

  നിവിന്‍ പോളിയും ഹണി റോസും തോറ്റു; അമ്മയുടെ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പിലെ വിശേഷങ്ങള്‍

  ഗര്‍ഭിണി ആയപ്പോള്‍ പോലും അവളുടെ ഇഷ്ടം ചോദിച്ചു മനസിലാക്കുന്നില്ല. അവന്‍ ഏട്ടന്‍ ഏടത്തി അവരുടെ ഇഷ്ടങ്ങള്‍ക്ക മാത്രം പ്രാധാന്യം കല്‍പിക്കുന്നു. എന്നാല്‍ ശിവന്‍ ഭാര്യയും കുടുംബവും ഒരേ പോലെ സ്‌നേഹിക്കുന്നുണ്ട്. ഹരി കിഴങ്ങന്‍ ആണ്. ഭൂലോക തോല്‍വി. അവനെ കാണിക്കുന്നത് തന്നെ ദേഷ്യം വരും. ഇങ്ങനെ ഒരുത്തനെ കെട്ടിയാല്‍ ജീവിതം പോയി. സാന്ത്വനത്തില്‍ മാത്രം ആണോ ബന്ധം സ്വന്തം പാടൊള്ളു. ആ വീട്ടില്‍ പ്രശ്‌നം ഒഴിഞ്ഞു എപ്പോഴാ സന്തോഷം ഉള്ളത്. ചെറിയ കാര്യം പെരുപ്പിച്ചു ചര്‍ച്ച ആക്കി ഉറക്കം കളയുന്ന കുടുംബമാണ്. കുറച്ചു നാളായി ഇവിടെ പ്രേഷകര്‍ പറയുന്ന കാര്യങ്ങള്‍ ആണ് അപ്പു ഇന്നു പറഞ്ഞത്. ഇന്നു മുതല്‍ സാന്ത്വനം ഫാന്‍സിനു അപ്പു അഹങ്കാരി ആയി മാറുക ആണു സുഹൃത്തുക്കളെ... ലവ് മ്യാരേജില്‍ ഫുള്‍ പ്രശ്‌നം ആണന്നും അറേഞ്ച്ഡ് മ്യാരേജ് ആണ് നല്ലത് എന്നു വരുത്താന്‍ സാന്ത്വനം ക്രൂവിന് നന്നായി കഷ്ടപ്പെടുന്നുണ്ട്.

  English summary
  Santhwanam Promo: Shivan And Anjaly's Romantic Moments Again Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X