സാന്ത്വനത്തിലെ ശിവന്‍റെ യഥാര്‍ത്ഥ ഭാര്യ ഇതാണ്, പ്രിയതമയെക്കുറിച്ച് സജിന്‍, ആശംസയുമായി ഷഫ്നയും

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് സജിന്‍. സാന്ത്വനം വീട്ടിലെ ശിവരാമകൃഷ്ണനായുള്ള വരവിന് ഗംഭീര പിന്തുണയും സ്വീകരണവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബദ്ധശത്രുവിന്റെ മകളായ അഞ്ജലിയെ അപ്രതീക്ഷീതമായാണ് ശിവന് വിവാഹം ചെയ്യേണ്ടി വന്നത്. അതിന് ശേഷമുള്ള സംഭവവികാസങ്ങളുമായി മുന്നേറുകയാണ് സീരിയല്‍. സജിന്റെ ഭാര്യയായ ഷഫ്‌നയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

വിവാഹം കഴിഞ്ഞ് 7 വര്‍ഷം പിന്നിട്ടതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും ഇപ്പോള്‍. വിവാഹ വീഡിയോയുമായാണ് സജിനെത്തിയത്. ചിപ്പി, കീര്‍ത്തന അനില്‍, ഗോപിക അനില്‍, രാജീവ് പരമേശ്വര്‍ തുടങ്ങി സാന്ത്വനം വീട്ടിലെ അംഗങ്ങളെല്ലാം ഇവര്‍ക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്.സജിന് പിന്നാലെയായാണ് ആനിവേഴ്‌സറി പോസ്റ്റുമായി ഷഫ്‌നയുമെത്തിയത്.

ഷഫ്നയുടെ പോസ്റ്റ്

ഷഫ്നയുടെ പോസ്റ്റ്

എന്റെ ജീവിതത്തെ ഞാൻ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകർഷണീയവുമാക്കി മാറ്റിയതിന് നന്ദി ഇക്ക . എന്നെ ഈ ലോകത്തിലെ മറ്റാർക്കും മനസിലാക്കാൻ കഴിയില്ല, എന്‍റെ ചെയ്തികളും നിങ്ങളെപ്പോലെ സഹിക്കാനാവില്ല. എന്നെയും എന്റെ ജീവിതത്തെയും എല്ലായ്പ്പോഴും മനോഹരമാക്കാൻ നിങ്ങൾ ചെയ്ത എല്ലാത്തിനും നന്ദി. നിങ്ങളോടൊപ്പം എന്റെ ജീവിതത്തിൽ കുറവൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നും ഷഫ്ന പറയുന്നു.

ഭര്‍ത്താവിനെക്കുറിച്ച് ഷഫ്ന

ഭര്‍ത്താവിനെക്കുറിച്ച് ഷഫ്ന

നിങ്ങൾ ഒരു മധുരപലഹാരമാണ് സ്നേഹം, സന്തോഷം, സന്തോഷം അല്ലാഹു എനിക്ക് തന്നിട്ടുണ്ട് . എന്റെ മരണം വരെ അത് എന്റെ ഹൃദയത്തിൽ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പാക്കും. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു . സന്തോഷകരമായ വാർഷികമെന്നുമായിരുന്നു ഷഫ്ന കുറിച്ചത്. സജിനെ ഉമ്മ വെക്കുന്നതിന്‍റെ ചിത്രങ്ങളും ഷഫ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് സ്നേഹാശംസ അറിയിച്ചിട്ടുള്ളത്.

 പ്രണയവിവാഹം

പ്രണയവിവാഹം

പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും ഷഫ്‌നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. അതിന് ശേഷമാണ് പ്രണയമായി മാറിയത്. സൗഹൃദം പ്രണയത്തിലേക്കും അത് പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നുവെന്ന് സജിന്‍ നേരത്തെ പറഞ്ഞിരുന്നു. വിവാഹ ശേഷവും സജീവമാണ് ഷഫ്‌ന. ബാലതാരമായി അഭിനയിച്ച് തുടങ്ങിയതാണ് ഷഫ്‌ന. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് താരം.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
ഭാര്യയാണ് സീനിയര്‍

ഭാര്യയാണ് സീനിയര്‍

അഭിനയത്തില്‍ ഭാര്യയാണ് തന്നേക്കാള്‍ സീനിയറെന്ന് സജിന്‍ നേരത്തെ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സീരിയലുകളും സിനിമകളുമൊക്കെയായി കുറേയേറെ കഥാപാത്രങ്ങളെ അവള്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് പോലെ തന്നെ വിമര്‍ശിക്കാറുണ്ട്. ആ രംഗം കുറച്ച് കൂടി ശരിയാക്കാമായിരുന്നുവെന്നൊക്കെ പറയാറുണ്ട്. ചില രംഗങ്ങളില്‍ നോട്ടം ശരിയായില്ലെന്നും പറയാറുണ്ട്. പ്രണയവിവാഹമായിരുന്നുവെങ്കിലും ഭാര്യയ്ക്കൊപ്പം അഭിനയിക്കാന്‍ മടിയാണെന്നും താരം പറഞ്ഞിരുന്നു.

Read more about: serial television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X