twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിപ്പി ചേച്ചിയുടെ വാക്ക് ജീവിതം മാറ്റിമറിച്ചുവെന്ന് കണ്ണന്‍, സാന്ത്വനത്തിന് മുന്‍പ് വാനമ്പാടിയിലുണ്ടായിരുന്നു

    |

    പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ മലയാള പതിപ്പായ സാന്ത്വനം മികച്ച പിന്തുണയുമായി മുന്നേറുകയാണ്. പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ സ്വന്തമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കണ്ണനെ അവതരിപ്പിച്ചാണ് അച്ചു സുഗന്ദ് എത്തിയത്. സാന്ത്വനം വീട്ടിലെ ചെല്ലക്കുട്ടിയായാണ് കണ്ണനെ എല്ലാവരും കാണുന്നത്.

    രസകരമായ കമന്റുകളുമായാണ് കണ്ണനെത്താറുള്ളത്. നാളുകള്‍ നീണ്ട അലച്ചിലിനൊടുവിലായാണ് തനിക്ക് ഇങ്ങനെയൊരു വേഷവും സ്വീകാര്യതയും ലഭിച്ചതെന്ന് അച്ചു പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അഭിനയ ജീവിതത്തെക്കുറിച്ചും സാന്ത്വനത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ അച്ചു വാചാലനായിരുന്നു. അച്ചുവിന്‍റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

     വാനമ്പാടിയിലേക്ക്

    വാനമ്പാടിയിലേക്ക്

    കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സീരിയലാണ് വാനമ്പാടി. സാന്ത്വനത്തിന് മുന്‍പ് രജപുത്രയുടെ പരമ്പരയായ വാനമ്പാടിയില്‍ അഭിനയിച്ചിരുന്നു അച്ചു സുഗന്ദ്. സംവിധായകന്‍ ആദിത്യന്റെ അസിസ്റ്റന്റായിട്ടാണ് അച്ചു എത്തിയത്. അഭിനയിക്കാന്‍ വേണ്ടിയായിരുന്നു പോയതെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിയോഗം. ആത്മാര്‍ത്ഥമായാണ് അന്ന് ജോലി ചെയ്തത്. അതിനിടയിലായിരുന്നു അവര്‍ തനിക്കായി കഥാപാത്രത്തെ സൃഷ്ടിച്ചതെന്നും താരം പറയുന്നു.

    എഴുതിച്ചേര്‍ത്തു

    എഴുതിച്ചേര്‍ത്തു

    പാപ്പിക്കുഞ്ഞ് എന്ന ​ ​ക​ഥാ​പാ​ത്ര​മാ​യാണ് അച്ചു എത്തിയത്. ​അ​തി​ൽ​ ​ആ​കെ​ 28​ ​എ​പ്പി​സോ​ഡാ​ണ് ​എ​നി​ക്ക് ​ചെ​യ്യാ​നു​ണ്ടാ​യി​രു​ന്ന​ത്.​ ​മ​ര​ങ്ങോ​ട​ൻ​ ​എ​ന്നാ​ണ് ​എ​ന്റെ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​വി​ളി​ക്കു​ന്ന​ത്.​ ​ജെ.​ ​പ​ള്ളാ​ശേ​രി​ ​സാ​ർ​ ​എ​ഴു​തി​യ​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു.​ ​പ്രതീക്ഷിക്കാതെ കിട്ടിയതുകൊണ്ട് അ​തെ​നി​ക്ക് ​വ​ലി​യ​ ​സ​ന്തോ​ഷ​മാ​യി​രു​ന്നു.​ ​കു​റ​ച്ച് ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ആ​ ​ക​ഥാ​പാ​ത്രം​ ​നി​ന്നു.​ ​വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു അത്. കഥാപാത്രം നിന്നുപോയപ്പോള്‍ എല്ലാവരും ചോദിച്ചിരുന്നു. വിഷമത്തേക്കാള്‍ കൂടുതല്‍ കോംപ്ലക്സായിരുന്നു തോന്നിയത്.

    കണ്ണനായത്

    കണ്ണനായത്

    ഈ ശരീരം വെച്ച് നടനാവാന്‍ കഴിയില്ലെന്നായിരുന്നു തോന്നിയത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ​വാ​ന​മ്പാ​ടി​യു​ടെ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ളറായ​ ​സ​ജി​സൂ​ര്യ​ ​ചേ​ട്ട​നാണ് ​ര​ജ​പു​ത്ര​യു​ടെ​ ​പു​തി​യ​ ​സീ​രി​യലിനെക്കുറിച്ച് പറഞ്ഞത്. അതിലൊരു അനിയന്‍ ​ ​ക​ഥാ​പാ​ത്ര​മു​ണ്ടെ​ന്നും​ ​ഓ​ഡി​ഷ​ന് ​പ​ങ്കെ​ടു​ക്കാ​നും​ ​പ​റ​യു​ന്ന​ത്.​ ​ അന്ന് ചെന്നപ്പോള്‍ കുറേ പേരെ കണ്ടിരുന്നു. എങ്ങനെയോ കണ്ണനാവാന്‍ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

    തിരഞ്ഞെടുത്തത്

    തിരഞ്ഞെടുത്തത്

    സ്ക്രി​പ്ട് ​വാ​യി​ച്ച​പ്പോ​ൾ​ ​ത​ന്നെ​ ​ക​ണ്ണ​നെ​ ​എ​നി​ക്കും​ ​ഒ​ത്തി​രി​യി​ഷ്‌​ട​മാ​യി.​ ​എ​ന്റെ​ ​ഓ​രോ​ ​സീ​നും​ ​ഷൂ​ട്ട് ​ചെ​യ്‌​തു​ ​ക​ഴി​യു​മ്പോ​ൾ​ ​ഞാ​ൻ​ ​സം​വി​ധാ​യ​ക​ൻ​ ​ആ​ദി​ത്യ​ൻ​സാ​റി​നോ​ട് ​ചോ​ദി​ക്കാ​റു​ണ്ട് ​ഓ​ക്കെ​യാ​ണോ​യെ​ന്ന്.​ ​ഓ​ക്കെ​ ​കേ​ൾ​ക്കു​ന്ന​തു​വ​രെ​ ​എ​നി​ക്ക് ​സം​ശ​യ​മാ​ണ്.​ ​ശ​രീ​ര​മാ​യി​രു​ന്നു​ ​എ​ന്റെ​ ​കോം​പ്ല​ക്‌​സ്.​ ​പ​ക്ഷേ,​ ​ര​ഞ്ജി​ത്ത് ​സാ​റി​ന് ​പൂ​‌​ർ​ണ​ ​വി​ശ്വാ​സ​മാ​യി​രു​ന്നു.​ ​​സാ​ന്ത്വ​നത്തി​ലെ​ ​എ​ല്ലാ​ ​കാ​ര​ക്ടേ​ഴ്സും​ ​തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത് ​അ​ദ്ദേ​ഹം​ ​നേ​രി​ട്ട് ​ത​ന്നെ​യാ​ണ്.​ ​കാ​സ്റ്റിം​ഗെ​ല്ലാം​ ​പെ​ർ​ഫെ​ക്‌​ടാ​ണെ​ന്ന് ​പ്രേ​ക്ഷ​ക​ർ​ ​പ​റ​യാ​റു​ണ്ടെന്നും അച്ചു പറയുന്നു.

    Recommended Video

    Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
    ചിപ്പിയെക്കുറിച്ച്

    ചിപ്പിയെക്കുറിച്ച്

    സാന്ത്വനത്തില്‍ ദേവിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിപ്പിയാണ്. ബാലനായെത്തുന്നത് രാജീവ് പരമേശ്വറാണ്. ഇവരുടെ കെമിസ്ട്രിക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശക്തമായ പിന്തുണയും മികച്ച ജപോത്സാഹനവുമാണ് ചിപ്പി നല്‍കുന്നതെന്ന് അച്ചു പറയുന്നു. ജിമ്മില്‍ പോയി വണ്ണം വെച്ചാലോയെന്ന് ചോദിച്ചപ്പോള്‍ ഈ ശരീരം കൊണ്ടാണ് നിനക്ക് കണ്ണനെ കിട്ടിയതെന്നാണ് ചിപ്പി ചേച്ചി പറഞ്ഞതെന്ന് അച്ചു പറയുന്നു.

    Read more about: serial
    English summary
    Santhwanam serial achu Sugandh reveals about his onscreen sister Chippy, latest chat went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X