അഞ്ജലിയെ ചേർത്ത് പിടിച്ച് അപ്പു, ഏട്ടത്തിമാരോടൊപ്പമുള്ള സന്തോഷനിമിഷം പങ്കുവെച്ച് കണ്ണൻ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപരമ്പരയായിരുന്ന വാനമ്പാടിക്ക് ശേഷമായിരുന്നു സാന്ത്വനം ആരംഭിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പരമ്പര പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ സ്ഥിരം സാന്നിധ്യമാകുകയായിരുന്നു. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് പരമ്പരയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഇത് തന്നെയാണ് സീരിയലിന്റെ വിജയത്തിന്റെ രഹസ്യവും. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പര കൂടിയാണിത് .

സാരിയിൽ സ്റ്റൈലൻ ലുക്കിൽ നടി, ചിത്രങ്ങൾ കാണൂ

2020 സെപ്റ്റംബർ 21 ന് ആരംഭിച്ച സാന്ത്വനം ഇപ്പോൾ റേറ്റിങ്ങിൽ ആദ്യ സ്ഥാനത്താണ്. സ്ഥിരമായി കണ്ടു വരുന്ന കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി കുടുംബത്തിൽ നടക്കുന്ന സ്നേഹവും സന്തോഷങ്ങളുമാണ് സാന്ത്വനം ഹൈലൈറ്റ് ചെയ്യുന്നത്.

സാന്ത്വനം സീരിയൽ

സീരിയൽ പോലെ തന്നെ ഇതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവർക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. താരങ്ങളുടെ ഓഫ് സ്ക്രീൻ വിശേഷങ്ങളെ പോലെ തന്നെ ഓൺ സ്ക്രീൻ വിശേഷങ്ങളും പ്രേക്ഷകർ ആഘോഷമാക്കാറുണ്ട്, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സാന്ത്വനം കുടുംബത്തിലെ കണ്ണൻ എന്ന അച്ചു സുഗന്ധ് പങ്കുവെച്ചചിത്രമാണ്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഏട്ടത്തിമാർക്കൊപ്പമുളള ചിത്രം

കൊച്ചേട്ടത്തിയ്ക്കും കുഞ്ഞേട്ടത്തിക്കുമൊപ്പമുള്ള ചിത്രമാണ് അച്ചു സുഗന്ധ് പങ്കുവെച്ചിരിക്കുന്നത്. സീരിയൽ ലൊക്കേഷനിൽ നിന്നുള്ള ചിത്രമായിരുന്നു ഇത്. കണ്ണൻ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.പരമ്പരയ്ക്ക് നീളം പോരായെന്നും എപ്പിസോഡുകളുടെ സമയദൈര്‍ഘ്യം കൂട്ടാമോയെന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നുണ്ട് . ഇത് കൂടാതെ ശ്രീദേവി, ഹരി, ശിവൻ, അഞ്ജലി, അപ്പു എന്നിവർക്കൊപ്പമുള്ള മറ്റൊരു ചിത്രം പങ്കുവെച്ചിട്ടുണ്ട്.

പുതിയ എപ്പിസോഡ്

സാന്ത്വനം കുടുംബം ഇപ്പോൾ യാത്രയിലാണ്. ഹണിമൂൺ അപർണ്ണയുടേയും ഹരിയുടേയും ശിവന്റേയും അഞ്ജലിയുടേയും ഹണിമൂൺ യാത്രയാണ് ഒടുവിൽ ഫാമിലി ട്രിപ്പായി മാറിയത്. മൂന്നാറിൽ നിന്നുള്ള മനോഹരമായ കാഴ്ചയും പരമ്പരയിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തുന്നുണ്ട്. സഹോദരന്മാരുടെ ഹണിമൂൺ യാത്രയിൽ അവിചാരിതമായി ശ്രീദേവിയും കണ്ണനും എത്തുകയായിരുന്നു. തുടർന്നുളള സംഭവങ്ങളാണ് ഇപ്പോഴത്തെ എപ്പിസോഡിൽ കാണിക്കുന്നത്. മൂന്നാർ യാത്ര ഹരിയുടേയും അപ്പുവിന്റേയും പിണക്കം മാറ്റാൻ വേണ്ടിയാണെങ്കിലും ഈ യാത്ര കൊണ്ട് ഒന്നാകാൻ പോകുന്നത് ശിവനും അഞ്ജലിയുമാണ്. ഇവർക്കിടയിൽ റൊമാൻസ് ആരംഭിച്ചിട്ടുണ്ട്.

ഏട്ടത്തിയും മൂന്ന് സഹോദരന്മാരും

ഡോക്ടർ ഗോപികയാണ് അഞ്ജലിയായി എത്തുന്നത്. സജിൻ ആണ് ശിവനായി വേഷമിടുന്നത്. ഹരിയായി ഗിരീഷ് നമ്പ്യാരും അപർണ്ണയായി രക്ഷ രാജും എത്തുന്നു ശ്രീദേവിയുടേയും ഭാർത്താവ് ബാലന്റേയും ജീവിതത്തിലൂടെയാണ് സാന്ത്വനം കഥ ആരംഭിക്കുന്നത്. സഹോദരന്മാർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റി വയ്ക്കുകയായിരുന്നു ദേവിയും ബാലനും. ശ്രീദേവി സഹോദരന്മാർക്ക് ഏട്ടത്തിയായിരുന്നില്ലഅമ്മയായിരുന്നു. സന്തോഷത്തോടെ കഴിഞ്ഞിരുന്ന സാന്ത്വനം കുടുംബത്തിലേയ്ക്ക് പുതിയ രണ്ട് പെൺകുട്ടുകൾ എത്തിയതോടെയാണ് കഥ മാറിയത്. ശ്രീദേവിയായി ചിപ്പിയും ബാലനെ അവതരിപ്പിക്കുന്നത് രാജീവ് പരമേശ്വരനുമാണ്. തിങ്കൾ മുതൽ ശനിവരെ രാത്രി 7 മണിക്കാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X