'പെൺപിള്ളേർക്ക് നാല് വയസ് വ്യത്യാസം മാത്രമുള്ളവരെ കല്യാണം കഴിക്കാനാണ് താൽപര്യം, എനിക്ക് 38 വയസുണ്ട്'; ബിജേഷ്

സാന്ത്വനത്തില്‍ സേതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് നടൻ ബിജേഷ് അവനൂർ. ചുരുങ്ങിയ സമയം കൊണ്ട് ആരാധകര്‍ ഏറ്റെടുത്ത കഥാപാത്രമാണ് സേതു. സോഷ്യൽ മീഡിയയിൽ ബിജേഷിന്‌ നിറയെ ആരാധകരാണുള്ളത്.

യഥാർത്ഥ പേരിനെക്കാളും സാന്ത്വനത്തിലെ സേതു ഏട്ടൻ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ ബിജേഷ് അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.

ചിപ്പി, രാജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടിപി, ഗോപിക അനിൽ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതികുമാർ, അപ്സര തുടങ്ങിയവരാണ് സാന്ത്വനത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

ഇപ്പോഴിത സീരിയൽ രം​ഗത്തേക്ക് എത്തിയതിനെ കുറിച്ചും കടുവ സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചുമെല്ലാം യുട്യൂബ് ചാനലായ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽ‌കിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ബിജേഷ്.

പെൺപിള്ളേർക്ക് നാല് വയസ് വ്യത്യാസം മാത്രമുള്ളവരെ കല്യാണം കഴിക്കാനാണ് താൽപര്യം

'തൃശ്ശൂർക്കാരനാണ് ഞാൻ. ബേസിക്കലി ഞാൻ ബാർബറാണ്. കൂടാതെ സ്കൂളിൽ ഡ്രോയിങ് ടീച്ചറായി വർക്ക് ചെയ്തിട്ടുണ്ട്. നാടക നടനും തിരക്കഥാകൃത്തും സംവിധായകനുമെല്ലാമായിരുന്നു. സംവിധാനം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ​ഗൾഫിൽ ഞാൻ‌ ബാർബറായി ജോലി ചെയ്തിരുന്നു. എനിക്ക് മൂഡ് തോന്നുമ്പോൾ മാത്രമാണ് ഞാൻ ചിത്രം വരയ്ക്കുന്നതും എഴുതുന്നതും.'

'ആക്ടിങിൽ ഞാൻ സ്ട്ര​ഗിൾ ചെയ്തിട്ടില്ല. എന്നെങ്കിലും ഒരു നടനാകുമെന്ന് ണ്ട് മുതൽ വിശ്വാസമുണ്ടായിരുന്നു. ഞാൻ ലഹരികൾ ഉപയോ​ഗിക്കില്ല. അതിന് വേണ്ടി പണം കളയില്ല. ഞാൻ എന്റെ പണം ഏറ്റവും കൂടുതൽ ചിലവഴിക്കുന്നത് സിനിമ കാണാനും വരയ്ക്കാനുള്ള സാധനങ്ങൾ വാങ്ങാനുമാണ്.'

എനിക്ക് 38 വയസുണ്ട്

'ഒരു വിധം എല്ലാ സിനിമയും കാണും. പതിനഞ്ച് വർഷം മുമ്പ് സ്വന്തമായി ഷോർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. ഞാൻ‌ മിഡിൽ ക്ലാസ് പോലുമല്ല ലോ ക്ലാസ് ആണ്. ഒരു വിധം എല്ലാ ആർട്ടിസ്റ്റുകളും സാമ്പത്തികമായി സ്ട്ര​ഗിൾ ചെയ്യുന്നവരാണ്. ഇപ്പോഴും ഞാൻ‌ സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ട്.'

'കലാകാരന്മാരും സിനിമാ സീരിയൽ താരങ്ങളും ഭയങ്കര റേ‍ഞ്ചിലാണ് ജീവിക്കുന്നത് എന്ന ധാരണ തെറ്റാണ്. ശിവാ‍ജ്ഞലി എന്നപോലെ ഒരു കോമ്പോയെ സീരിയൽ രം​ഗത്ത് നിന്നും ആരാധകർ ഇതിന് മുമ്പ് സെലിബ്രേറ്റ് ചെയ്തിട്ടുണ്ടോയെന്നത് സംശയമാണ്.'

എല്ലാ സിനിമയും കാണും

'സാന്ത്വനത്തിലെ എന്റെ കഥാപാത്രത്തിന് എന്റെ റിയൽ ലൈഫുമായി ചെറിയ ബദ്ധമുണ്ട്. റിയാലിറ്റി പോലെയാണ് ‌സാന്ത്വനം ഷൂട്ട് ചെയ്യുന്നത്. അതുകൊണ്ട് ആളുകൾക്ക് മടുപ്പ് തോന്നുന്നില്ല. ​ഗോപിക നല്ല നടിയാണ്. സിംപിളായി പെർഫോം ചെയ്യും.'

'കല്യാണ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ​ഗോപികയുടെ അഭിനയം കണ്ട് ഞാൻ കൈയ്യടിച്ചിട്ടുണ്ട്. ചിപ്പി ചേച്ചിയോട് ബഹുമാനം കലർ‌ന്ന ഇഷ്ടമാണ്. ഞങ്ങൾ ഒരു കുടുംബം പോലെയാണ്. അച്ചു ഭയങ്കര ടാലന്റഡാണ്. രാജീവേട്ടൻ എനിക്കൊരു ചേട്ടനെപോലെയാണ്.'

ഇപ്പോഴും അദ്ദേഹം സുന്ദരനാണ്

'അദ്ദേഹം ഇരുപത്തിയഞ്ച് വർഷമായി അഭിനയ മേഖലയിലുണ്ട്. ഇപ്പോഴും അദ്ദേഹം സുന്ദരനാണ്. സീരിയലിലെ മമ്മൂക്കയാണ്. അപ്സര വളരെ നല്ലൊരു നടിയാണ്. അവരുടെ കൂടെ അഭിനയിക്കുമ്പോൾ പ്രകടനം കണ്ട് അറിയാതെ ചിരിവരും.'

'പണ്ടെ വലിയൊരു സിനിമാ നടിയായി മാറേണ്ട താരമാണ് അപ്സര. കൽപ്പന ചേച്ചിയുടെ ആ ഇടത്തേക്ക് വരാൻ പറ്റുന്ന നടിയാണ്. പാസിങ് സീനാണെങ്കിലും സിനിമയിൽ അഭിനയിക്കാൻ ഞാൻ പോകും. കടുവയിലേത് ചെറിയ വേഷമായിരുന്നു.'

കടുവ സെറ്റിലെ ആർക്കും അറിയില്ലായിരുന്നു

'അന്ന് ഞാൻ‌ സീരിയൽ നടനാണെന്ന് കടുവ സെറ്റിലെ ആർക്കും അറിയില്ലായിരുന്നു. ടിക്ക് ടോക്കിലെ എന്റെ വീഡിയോ കണ്ടിട്ട് മമ്മൂക്കയുടെ സഹോദരൻ ഇബ്രാഹിംകുട്ടി സർ വിളിച്ചിരുന്നു.'

'ഇപ്പോൾ ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമാണ്. വിവാഹിതനല്ല. ഇപ്പോഴത്തെ പെൺപിള്ളേർക്ക് മൂന്ന്, നാല് വയസ് വ്യത്യാസം മാത്രമുള്ളവരെ കല്യാണം കഴിക്കാനാണ് താൽപര്യം എനിക്ക് മുപ്പത്തിയെട്ട് വയസുണ്ട്' ബിജേഷ് അവനൂർ പറഞ്ഞു.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X