ഫേസ്ബുക്കിൽ തുടങ്ങിയ ബന്ധം, ആദ്യം ഫോളോ ചെയ്തു, പിന്നെ മെസേജ് ചെയ്തു, പ്രണയത്തെ കുറിച്ച് സാന്ത്വനത്തിലെ ഹരി

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഗീരീഷ് നമ്പ്യാർ. സ്വന്തം പേരിനെക്കാളും ഹരി എന്ന പേരിലൂടെയാണ് നടൻ ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. പരമ്പര തുടങ്ങി അധികം നാൾ കഴിയുന്നതിന് മുൻപ് തന്നെ മികച്ച ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

സാന്ത്വനം മാത്രമല്ല മിനിസ്ക്രീനിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ഗീരീഷ് നമ്പ്യാർ.ഭാഗ്യലക്ഷ്മി, ദത്തുപുത്രി, ഭാഗ്യജാതകം തുടങ്ങിയ പരമ്പരകളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചാ വിഷയമാണ്. നല്ല ശമ്പളമുണ്ടായിരുന്ന ജോലി രാജിവെച്ചാണ് ഗിരീഷ് മിനിസ്ക്രീനിലെത്തുന്നത്. സീരിയലിലെ പ്രണയം പോലെ തന്നെ ജീവിതത്തിലും നടൻ ഒരു പ്രണയ നായകൻ തന്നെയാണ് ഇപ്പോഴിത തന്റെ പ്രണയകഥ വെളിപ്പെടുത്തുകയാണ് താരം. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജീവിതത്തിലെ  പ്രണയം തുടങ്ങിയത്

സാന്ത്വനത്തിലേതു പോലെ തന്നെ പ്രണയ വിവാഹമായിരുന്നു ജീവിത്തിലും താരത്തിന്റേത്. പാർവതിയാണ് ഗിരീഷിന്റെ ഭാര്യ. ഗൗരി എന്നൊരു മകളുണ്ട്. രണ്ടാം ക്ലാസിലാണ് ഗൗരി പഠിക്കുന്നത്. സീരിയലിൽ കോളേജ് കാലത്തെ പ്രണയമായിരുന്നെങ്കിൽ യഥാർഥ ജീവിതത്തിൽ സോഷ്യൽ മീഡിയ ആയിരുന്നു ഇവരെ ഒന്നിപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രണയം തുടങ്ങുന്നത്. പാർവതി ഫേസ്ബുക്കിൽ ഫോളോ ചെയ്യുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. അങ്ങനെ പരസ്പരം അടുക്കുകയും പ്രണയത്തിലാവുകയുമായിരുന്നെന്ന് ഗിരീഷ് പറയുന്നു.

 ഭാര്യയ്ക്ക് അറിയാം

വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഇരുവരുടേയും വിവാഹം. ഭാര്യയ്ക്ക് തുടക്കത്തിലെ തന്റെ അഭിനയ മോഹം അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പിന്തുണയുമായി ഭാര്യ കൂടെ തന്നെയുണ്ട്. വിവാഹത്തിനു മുന്‍പുതന്നെ ഭാര്യയോട്‌ അഭിനയമാണ്‌ ഇഷ്ടമെന്നും അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. കുടുംബം നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ ശക്തിയെന്നു ഗിരീഷ് നമ്പ്യാർ പറയുന്നു.

അവതാരകനായിട്ടായിരുന്നു തുടക്കം

അവതാരകനായിട്ടായിരുന്നു ആദ്യം ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. പിന്നീട് സിനിമയിലും ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. നല്ല സിനിമാ വേഷങ്ങൾക്കായുളള
തിരച്ചിലിനിടയിലാണ് സീരിയലിൽ അവസരം ലഭിക്കുന്നത്. ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലൂടെയാണ് തുടക്കം. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഭാഗ്യജാതകം എന്ന പരമ്പരയിലൂടെയാണ് നായകനായി ചുവട് വെക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയം ആരംഭിക്കുന്നത്

സ്കൂൾ നടകത്തിലൂടെയാണ് ഗരീഷ് അഭിനയ ജീവിതം ആരംഭിക്കുന്നത്.എന്നൽ നാട്ടിൽ നിന്ന് മുംബൈയിലയ്ക്ക് ഉപരി പഠനത്തിനായി പോയെങ്കിലും അഭിനയം എന്നും മനസ്സിലുണ്ടായിരുന്നു.‌ പഠനശേഷം ഓയിൽ റിഗ് മേഖലയിൽ വിദേശത്തു ജോലി ചെയ്തു. നല്ല ശമ്പളമുള്ള ജോലിയായിരുന്നു അത്. ആ സമയത്താണ് ഒരു ഓഡിഷൻ പരസ്യം കാണുന്നത്. അതിനു അപേക്ഷിച്ചു. ചാൻസ് ലഭിച്ചു. അങ്ങനെയാണ് മിനിസ്‌ക്രീനിൽ ആദ്യമായി അവസരം ലഭിക്കുന്നത്. അതിനുശേഷം ജോലിക്ക് തിരിച്ചുപോയി. നന്നായി അധ്വാനിച്ച് ജോലി ചെയ്തു. സമ്പാദിച്ച ശേഷം മുഴുവൻസമയ നടനാവുക. അതായിരുന്നു ലക്ഷ്യം. സിനിമ ആയിരുന്നു നോട്ടം വച്ചത്. പക്ഷേ എനിക്ക് കരിയറിൽ ബ്രേക്ക് നൽകിയത് സീരിയലുകളാണെന്നാണ് ഗിരീഷ് പറയുന്നത്.

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X