സാന്ത്വനം എന്ന് ആരംഭിക്കും, പരമ്പരയെ കുറിച്ചുള്ള പുതിയ വിശേഷവുമായി ശിവൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2021 മെയിൽ ആരംഭിച്ച സാന്ത്വനം ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറുകയായിരുന്നു. ഏട്ടത്തിയുടേയും സഹോദരന്മാരുടേയും ജീവിതത്തിലൂടെയാണ് സാന്ത്വനം മുന്നോട്ട് പോകുന്നത്. യൂത്തിനിടയിലും സാന്ത്വനത്തിന് മികച്ച കാഴ്ചക്കാരുണ്ട്. സാധാരണ കണ്ടുവന്നിരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം കഥ പറയുന്നത്. ഇത് തന്നെയാണ് സീരിയിലിനെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിച്ചത്.

 Santhwanam Serial

ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി സാന്ത്വനം പരമ്പര നിർത്തി വെച്ചിരിക്കുകയാണ്. സംപ്രേക്ഷണം ചെയ്യാൻ എപ്പിസോഡുകൾ ഇല്ലാത്തത് കൊണ്ടാണ് സീരിയൽ താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നത്.പ്രേക്ഷകരോട് കൃത്യമായി കാരണം അറിയിച്ചു കൊണ്ടാണ് പരമ്പര നിർത്തിയത്. സാന്ത്വനം ഒഴികെ മറ്റു പരമ്പരകളെല്ലാം ഏഷ്യനെറ്റിൽ പതിവ് പോലെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇത് പ്രേക്ഷകരിൽ ആശങ്ക ജനിപ്പിച്ചിരുന്നു. സീരിയൽ അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. വ്യാജവാർത്തയിൽ പ്രതികരിച്ച് സാന്ത്വനം താരങ്ങളും രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിത സീരിയലിനെ കുറിച്ചുള്ള വിശേഷം പങ്കുവെച്ച് നടൻ സജിൻ എത്തിയിരിക്കുകയാണ്. ആരാധകരുടെ ചോദ്യത്തിന് ഇൻസ്റ്റഗ്രാമിലൂടെയാണ് സജിൻ മറുപടി നൽകിയിരിക്കുന്നത്. സാന്ത്വനം ഉടൻ ഉണ്ടാകുമെന്നാണ് സജിൻ പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ... സാന്ത്വനം എന്നു തുടങ്ങുമെന്ന് ചോദിച്ച് ഒരുപാട് പേർ തനിക്ക് മെസേജ് അയക്കുന്നുണ്ട്. അതിനാലാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. സർക്കാരിന്റെ പെർമിഷൻ ലഭിച്ചാൽ ഉടൻ സാന്ത്വനം ഷൂട്ട് തുടങ്ങുമെന്നും സാന്ത്വനം ഫുൾ ടീം ഷൂട്ട് തുടങ്ങാനായി കാത്തിരിക്കുകയാണെന്നും സജിൻ പറയുന്നു. പഴയതിനെക്കാൾ കൂടുതൽ മനോഹരമായ എപ്പിസോഡുകളുമായിട്ടായിരിക്കും ഞങ്ങൾ വരിക. ഇപ്പോൾ ആരാധകർ തന്നുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് നന്ദിയെന്നും സാന്ത്വനം എത്രയും പെട്ടെന്ന് തുടങ്ങുമെന്നും സജിൻ പറഞ്ഞു.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

സാന്ത്വനം ഉടൻ സംപേക്ഷണം ആരംഭിക്കുമെന്ന് അറിയിച്ചു കൊണ്ട് അണിയറ പ്രവർത്തകരും രംഗത്ത് എത്തിയിരുന്നു. നിങ്ങൾ നെഞ്ചോട് ചേർത്ത നിങ്ങളുടെ ഇഷ്ട പരമ്പര സാന്ത്വനം അധികം വൈകാതെ തന്നെ പുതിയ എപ്പിസോഡുകളുമായി നിങ്ങളുടെ സ്വീകരണമുറികളിൽ മടങ്ങിയെത്തും. ഷൂട്ടിങ്ങ് തുടങ്ങുവാനുള്ള സർക്കാർ അനുമതി അധികം വൈകാതെ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. അനുമതി ലഭിച്ചാൽ ഉടൻ തന്നെ സാന്ത്വനം നിങ്ങൾക്ക് മുന്നിലേക്ക് എത്തും. അതുവരെ പ്രിയപ്രേക്ഷകർ ക്ഷമയോടെ കാത്തിരിക്കണം എന്നായിരുന്നു സീരിയൽ അധികൃതരുടെ ഔദ്യോഗിക അറിയിപ്പ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X