For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോപിക നന്നായി പിന്തുണയ്ക്കുന്നുണ്ട്, അഞ്ജലിയുടെ ക്യാരക്ടറ് സൂപ്പറായി ചെയ്യുന്നു, മനസുതുറന്ന് സജിന്‍

  |

  സാന്ത്വനത്തിലെ ശിവനായി മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് സജിന്‍. ചുരുങ്ങിയ സമയം കൊണ്ടാണ് ശിവന്‍ എന്ന കഥാപാത്രമായി സജിന്‍ എല്ലാവര്‍ക്കും പ്രിയങ്കരനായത്. തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന എഷ്യാനെറ്റ് പരമ്പരകളിലൊന്നാണ് സാന്ത്വനം. സാന്ത്വനത്തില്‍ അഭിനയിക്കുന്ന മിക്കവര്‍ക്കും വലിയ ആരാധക പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. കൂട്ടത്തില്‍ ശിവനും അഞ്ജലിയുമായി എത്തുന്ന സജിനും ഗോപിക അനിലിനുമാണ് ആരാധകര്‍ കൂടുതലുളളത്.

  ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

  ശിവാഞ്ജലി എന്ന പേരില്‍ നിരവധി ഗ്രൂപ്പുകളാണ് സമൂഹ മാധ്യമങ്ങളിലുളളത്. സാന്ത്വനത്തിലെ മനോഹര രംഗങ്ങള്‍ എഡിറ്റ് ചെയ്ത് വീഡിയോ ആക്കി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതേസമയം സജിന്‌റെ പിറന്നാള്‍ ദിവസമായ ഇന്നും ആരാധകര്‍ പതിവ് തെറ്റിച്ചില്ല. നിരവധി പേരാണ് സാന്ത്വനത്തിലെ ശിവന് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

  ഇതില്‍ ചില വീഡിയോകള്‍ സജിന്‍ തന്നെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു. ആശംസകള്‍ അറിയിച്ചവര്‍ക്ക് എല്ലാം നന്ദി അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം ലൈവിലും എത്തിയിരിക്കുകയാണ് നടന്‍. അര മണിക്കൂറിലധികം നേരം ആരാധകരുമായി നടന്‍ ഇന്‍സ്റ്റയില്‍ ചെലവഴിച്ചു. ആരാധകര്‍ക്ക് നന്ദി പറഞ്ഞ നടന്‍ അവരുടെ ഓരോ ചോദ്യങ്ങള്‍ക്കും മറുപടിയുമായി എത്തി. സാന്ത്വനത്തിലെ ശിവേന്‌റെ ലൈവ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ട്രെന്‍ഡിംഗാവുകയാണ്.

  ആദ്യമായിട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ഒറ്റയ്ക്ക് നടന്‍ ലൈവ് വന്നത്. പിറന്നാള്‍ ആശംസകള്‍ക്ക് എല്ലാം നന്ദി പറയാനാണ് താന്‍ ലൈവില്‍ എത്തിയതെന്ന് സജിന്‍ പറയുന്നു. നിങ്ങളൊക്കെ ചെയ്തതിന് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. വെറുതെ ഒരു പോസ്റ്റിട്ട് അത് പറഞ്ഞവസാനിപ്പിക്കാന്‍ പറ്റില്ലെന്നും അതുകൊണ്ടാണ് ലൈവില്‍ വന്നത് എന്നും സാന്ത്വനം താരം പറഞ്ഞു. അഞ്ജലിയുടെ പിന്തുണയെ കുറിച്ചും സജിന്‍ മനസുതുറന്നു.

  ഗോപിക എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നന്നായി അഭിനയിക്കുന്ന ആളാണ് ഗോപിക. അഞ്ജലിയുടെ ക്യാരക്ടറ് സൂപ്പറായിട്ട് ചെയ്യുന്നുണ്ട്. ഗോപികയുടെ സപ്പോര്‍ട്ടുളളത് കാരണമാണ് എനിക്കും നന്നായി ചെയ്യാന്‍ പറ്റുന്നത്. എല്ലാവരും പറയുന്നത് പോലെ നമ്മളുടെ ഓപ്പോസിറ്റുളള ആള് നന്നായിട്ട് ചെയ്യുമ്പോള്‍ നമുക്കും ചെയ്യാന്‍ പറ്റും. അപ്പോ ഗോപികയുടെ സപ്പോര്‍ട്ട് ഭയങ്കര സപ്പോര്‍ട്ട് തന്നെയാണ്.

  സട്രെഗ്ളിംഗ് ടൈം ഭയങ്കരമായിരുന്നു എന്നും സജിന്‍ പറയുന്നു. എന്നാല്‍ അച്ഛന്‍ ഇതുവരെ എന്റെയടുത്ത് നീ വേറെ എന്തെങ്കിലും ജോലി നോക്ക് ഇങ്ങനെ നടന്നാല്‍ ശരിയാവില്ല എന്നൊന്നും ഒന്നും പറഞ്ഞിട്ടില്ല. എന്‌റെ ആഗ്രഹം മനസിലാക്കിയതുകൊണ്ടാവാം അച്ഛന്‍ ഒന്നും പറഞ്ഞില്ല. അപ്പോ അത്രയും ആളുകളുടെ സപ്പോര്‍ട്ട് കൊണ്ടാണ് ഇവിടെ വരെ എത്താന്‍ സാധിച്ചത്, സജിന്‍ പറഞ്ഞു.

  ദിലീപേട്ടന്‍ പറഞ്ഞത് അനുസരിച്ച് ഓടിപോയി മൊട്ടയടിച്ചുവന്നു, സിഐഡി മൂസയില്‍ എത്തിയതിനെ കുറിച്ച് സുധീര്‍

  ഇതുവരെയുളള ജന്മദിനങ്ങളില്‍ സന്തോഷം കൊണ്ട് ഇമോഷണലായ ഒരു ബെര്‍ത്ത്‌ഡേയാണ് ഇത്. കാരണം ഇത്രയും ആഘോഷങ്ങള്‍ ഉണ്ടാവുമെന്നോ, സോഷ്യല്‍ മീഡിയയില്‍ കോമണ്‍ ഡിപി വരുമെന്നോ ഒന്നും പ്രതീക്ഷിച്ചില്ല. എന്തെല്ലാം കാര്യങ്ങളാണ് നിങ്ങള്‍ ചെയ്തുകൂട്ടിയത്. ഇതുവരെയുളള പിറന്നാളുകളില്‍ ഇത് ഭയങ്കരമായ ബെര്‍ത്ത്‌ഡേ ആയിരുന്നു. എല്ലാവരും കഷ്ടപ്പെട്ടാണ് കയറിവരുന്നത്. അപ്പോ അതുകൊണ്ട് ഞാന്‍ എന്‌റെ കഥകള്‍ അധികം പറയാറില്ല, ലൈവില്‍ സജിന്‍ വ്യക്തമാക്കി.

  ലാലേട്ടന് ഇതൊക്കെയെന്ത്, പുതിയ വര്‍ക്കൗട്ട് വീഡിയോ കാണാം

  ദൈര്‍ഘ്യമേറിയ ചുംബനരംഗം, തണുത്ത് വിറച്ചാണ് അത് ചെയ്തത്, മറക്കാനാവാത്ത അനുഭവം പറഞ്ഞ് കരിഷ്മ കപൂര്‍

  Read more about: serial actor chippi
  English summary
  santhwanam serial actor sajin opens up the support of his costar gopika anil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X