സിമ്പിൾ ലുക്കിൽ നവവധുവായി സാന്ത്വനത്തിലെ ജയന്തി, അപ്സരയും സംവിധായകൻ ആൽബിയും വിവാഹിതരായി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അപ്സര രത്നാകരൻ. നെഗറ്റീവ് വേഷങ്ങളിലാണ് നടി അധികം എത്താറുള്ളതെങ്കിലും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് താരം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പൗർണ്ണമി തിങ്കളിലൂടെയാണ് അപ്സര പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഏഷ്യനെറ്റിന്റെ തന്നെ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെയാണ്. സീരിയലിൽ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അപ്സര അവതരിപ്പിക്കുന്നത്. ഏഷണി കഥാപാത്രമാണെങ്കിലും നല്ല അഭിപ്രായമാണ് താരത്തിന് ലഭിക്കുന്നത്.

ഇപ്പോഴിത അപ്സര വിവാഹിതയായിരിക്കുകയാണ്. സംവിധായകൻ ആൽബി ഫ്രാൻസിസാണ് വരൻ. ചോറ്റാനിക്കരയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു കല്യാണത്തിന് പങ്കെടുത്തത്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അപ്സരയ്ക്കും ആൽബിക്കും വിവാഹാശംസകൾ നേർന്ന് ആരാധകരും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.

വിവാഹം

വളരെ സിമ്പിൾ ലുക്കിൽ ആയിരുന്നു അപ്സര വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയത്. കേരള കസവ് സാരിയ്ക്കൊപ്പം ചുവന്ന കസ്റ്റമൈസ് ബ്ലൗസായിരുന്നു അപ്സര ധരിച്ചത്. മുണ്ടും ഗോൾഡൻ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആൽബിയുടെ വേഷം. സിമ്പിൾ മേക്കപ്പിലായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിന് മുൻപുള്ള നടിയുടെ ഫോട്ടോഷൂട്ടും പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു . റെഡ് ക്രീം കോമ്പിനേഷൻ ആയിരുന്നു ഇരുവരും വിവാഹത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. താരങ്ങളുടെ വിവാഹ വസ്ത്രം മാത്രമല്ല ക്ഷണക്കത്തും റെഡ് ആൻഡ് ക്രീം കോമ്പോയിലുള്ളതായിരുന്നു. വളരെ കുറച്ച് ആഭരണങ്ങൾ മാത്രമാണ് അപ്സര വിവാഹത്തിന് ധരിച്ചിരിക്കുന്നത്.

 രണ്ട് വർഷത്തെ പ്രണയം

രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് അപ്സരയും ആൽബിയും വിവാഹിതരാവുന്നത്. അപ്സര മുഖ്യ വേഷത്തിലെത്തിയ 'ഉള്ളത് പറഞ്ഞാല്‍' എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു. കഴിഞ്ഞ എട്ട് വർഷമായി അഭിനയരംഗത്ത് സജീവമാണ് അപ്സര.. 22 ലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് അപ്സര. തൃശ്ശൂർ സ്വദശിയായ അൽബി കഴിഞ്ഞ 10 വർഷമായി മിനിസ്ക്രീൻ രംഗത്തുണ്ട്. നിരവധി ഹിറ്റ് ഷോകൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അവതാരകൻ കൂടയാണ് ഇദ്ദേഹം.

ആശംസ

കഴിഞ്ഞ ദിവസമാണ് നടി വിവാഹിതയാവാൻ പോകുന്ന വിവരം പുറത്ത് വന്നത്. നടി സ്നേഹ ശ്രീകുമാർ ഇരുവർക്കും ആശംസ നേർന്ന് രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് വിവാഹ വാർത്ത പുറത്ത് എത്തുന്നത്. എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് സ്നേഹ സോഷ്യൽ മീഡിയയിൽ കുറിച്ചു. ''നാളെ വിവാഹിതരാവുന്ന ആൽബിയ്ക്കും അപ്സരയ്ക്കും വിവാഹമംഗളാശംസകൾ. നാളെ തിരക്കിനിടയിൽ മുങ്ങിപ്പോകാതിരിക്കാൻ ഇന്നേ ആശംസകൾ, ദൈവം അനുഗ്രഹിക്കട്ടെ, സന്തോഷകരമായ ദാമ്പത്യം ഉണ്ടാകട്ടെ... എന്ന് സ്നേഹ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. സ്നേഹയ്ക്കും ആൽബിക്കും എല്ലാവിധ ആശംസകളും നേർന്ന് കൊണ്ട് ആരാധകർ എത്തുകയായിരുന്നു.

Recommended Video

Alice Christy Wedding Reception, Watch Video | FilmiBeat Malayalam
അഭിനയം

അഭിനയിക്കാന്‍ ഒത്തിരി കൊതിച്ചിട്ടാണ് താന്‍ ഇവിടം വരെ എത്തി നില്‍ക്കുന്നതെന്ന് അപ്‌സര അടുത്തിടെ കേരളകൗമുദിയ്ക്ക് നൽകിയ അഭമുഖത്തിൽ പറഞ്ഞിരുന്നു. കഥാപാത്രം തിരഞ്ഞെടുക്കുന്നത് പ്രായം നോക്കാറില്ലെന്നും പെര്‍ഫോം ചെയ്യാനുള്ള അവസരം ലഭിച്ചാല്‍ മതിയെന്നുമായിരുന്നു നടി പറഞ്ഞത്. കൂടാതെ ആങ്കറിംഗ് ഇഷ്ടമാണെന്നും താര പറഞ്ഞിരുന്നു, ആരും എന്നോട് സംസാരിക്കരുതെന്ന് മാത്രം പറയരുത്. ലൊക്കേഷനില്‍ അടങ്ങിയിരിക്കാത്ത ആളാണ് ഞാന്‍. എപ്പോഴും ലൈവ് ആയിട്ട് ഇരിക്കാനാണ് ഇഷ്ടമെന്നും നടി അന്ന് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X