ഭാര്യയെ എടുത്തുയര്‍ത്തി ആല്‍ബി, സെറ്റില്‍ മുഴുവന്‍ റൊമന്‍സ് ആണല്ലോന്ന് ആരാധകരും; അപ്‌സരയുടെ വീഡിയോ വൈറല്‍

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര രത്‌നാകരന്‍. മാസങ്ങള്‍ക്ക് മുന്‍പാണ് തിരക്കഥാകൃത്തും സംവിധായകനുമായ ആല്‍ബി ഫ്രാന്‍സിസുമായിട്ടുള്ള അപ്‌സരയുടെ വിവാഹം നടക്കുന്നത്. ഇരുവരും സെലിബ്രിറ്റി കിച്ചണ്‍ മാജിക് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ആല്‍ബി സംവിധായകനായും അപ്‌സര അതിലെ മത്സരാര്‍ഥിയുമായിട്ടാണ് എത്തുന്നത്. ടെലിവിഷന്‍ രംഗത്തെ പ്രമുഖരായ താരങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.

അതേ സമയം ഭാര്യ-ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചുള്ള ഷോ ആയത് കൊണ്ട് അപ്‌സരയുടെയും ആല്‍ബിയുടെയും പുറകേയാണ് എല്ലാവരും. കഴിഞ്ഞ ദിവസം നടന്‍ ജിഷിന്‍ മോഹന്‍ ഇരുവരുടെയും ഒരു വീഡിയോ ഷൂട്ട് ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരികയും ചെയ്തു.
വീട്ടില്‍ നായയുണ്ട് സൂക്ഷിക്കുക' എന്ന് പറയുന്നതു പോലെ. 'ലൊക്കേഷനില്‍ ജിഷിനുണ്ട് സൂക്ഷിക്കുക' എന്ന ബോര്‍ഡ് വെക്കേണ്ട അവസ്ഥയാണ്. ഒരു മോതിരം കഷ്ടപ്പെട്ട് ഊരിയെടുക്കുന്നത കണ്ടപ്പോള്‍ അതില്‍ നിന്ന് ഒരു വീഡിയോ ഉണ്ടാക്കിയെടുക്കാനുള്ള ജിഷന്‍ മോഹന്‍ അളിയന്റെ കഴിവിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.. എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ആല്‍ബി കുറിച്ചത്. പിന്നാലെ ജിഷിന്‍ തന്നെ ചതിച്ചതാണെന്ന് പറഞ്ഞ് ഇതേ വീഡിയോയുമായി അപ്‌സരയും എത്തിയിരുന്നു.

 apsara-alby

എന്നാല്‍ ഇരുവരും തമ്മിലുള്ള റൊമാന്റിക് നിമിഷങ്ങള്‍ കാണിക്കുന്ന കൂടുതല്‍ വീഡിയോസാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഏറ്റവും പുതിയതായി സെലിബ്രിറ്റി കിച്ചണ്‍ മാജിക്കിന്റെ വേദിയില്‍ നിന്നും അപ്‌സരയെ എടുത്ത് ഉയര്‍ത്തുന്ന ആല്‍ബിയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. ആല്‍ബി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോയും പകര്‍ത്തിയത് ജിഷിന്‍ മോഹന്‍ തന്നെയാണ്.

പരിപാടിയുടെ ഇടവേളകളില്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്നുള്ള റൊമാന്റിക് നിമിഷമാണല്ലോ എന്ന തരത്തിലാണ് ഈ വീഡിയോ വൈറലാവുന്നത്. 'ഒരു മെഴുതിരിയുടെ നെറുകയില്‍ എരിയാം പ്രണയമേ' എന്ന് തുടങ്ങുന്ന പാട്ട് ആണ് ബാക്ക്ഗ്രൗണ്ടില്‍ കൊടുത്തിരിക്കുന്നത്. അതേ സമയം മികച്ച താരദമ്പതിമാരാണെന്ന് തെളിയിക്കാന്‍ അപ്‌സരയ്ക്കും ആല്‍ബിയ്ക്കും സാധിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍പ് താരങ്ങളുടെ പേരില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങളിലും വിമര്‍ശനങ്ങളിലും ഒരു കഴമ്പുമില്ലെന്ന് ഈ വീഡിയോസ് തെളിയിക്കുന്നു. അതേ സമയം ഭാര്യ ഭര്‍ത്താക്കന്മാരായ സംവിധായകനും നായികയും ഒരുമിച്ച് ഉണ്ടായാല്‍ ഇങ്ങനെ ഇരിക്കും എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

apsara-rathnakaran

സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെയാണ് അപ്‌സര രത്‌നകാരന്‍ ജനപ്രീതി നേടി എടുക്കുന്നത്. കിടിലനൊരു നെഗറ്റീവ് കഥാപാത്രം നടിയുടെ കൈയ്യില്‍ ഭദ്രമാണെന്ന കാര്യം നേരത്തെ വ്യക്തമായിരുന്നു. ഇതിനിടയിലാണ് അപ്‌സര വിവാഹിതയാവുകയാണെന്നും വരന്‍ സംവിധായകനാണെന്ന വിവരം പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 29 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് ഇത് നടത്തിയത്.

അപ്സരയുടെ വീഡിയോ കാണാം

Read more about: Apsara Rathnakaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X