അനിയത്തി ശ്രീദേവിയെ ക്യാന്‍വാസിലാക്കി സാന്ത്വനത്തിലെ സേതുവേട്ടൻ, നന്ദിയുമായി ചിപ്പി

ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് സാന്ത്വനം. സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടിക്ക് പിന്നാലെ ആരംഭിച്ച പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറുകയായിരുന്നു. കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് കൈനിറയെ ആരാധകരുണ്ട്. തിങ്കൾ മുതൽ ശനിവരെ രാത്രി 7 മണിക്കാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്.

മോഹൻലാലിന്റെ ഓൺസ്ക്രീൻ മകളുടെ പുതിയ ചിത്രങ്ങൾ കാണാം

സാധാരണ കണ്ടു വരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം ഒരുക്കിയിരിക്കുന്നത് . ഇതുവരെ കണ്ടു വന്നിരുന്നത് പോലെ സങ്കടവും പ്രശ്നങ്ങളും മാത്രമല്ല സാന്ത്വനത്തിലുള്ളത്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സന്തോഷങ്ങളേയും പ്രശ്നങ്ങളേയും വളരെ രസകരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് സാന്ത്വനം പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറുകയായിരുന്നു.

ചേട്ടത്തിയുടേയും സഹോദരന്മാരുടേയും  കഥ

ചേട്ടത്തിയുടേയും സഹോദരന്മാരുടേയും സ്നേഹത്തിന്റേയും ആത്മബന്ധത്തിന്റേയും കഥയാണ് സാന്ത്വനം. ശ്രീദേവി എന്ന ചേട്ടത്തിയുടേയും മൂന്ന് സഹോദരന്മാരുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്.ശ്രീദേവിയായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ചിപ്പിയാണ്. മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം രാജീവ് പരമേശ്വരനാണ് ചിപ്പിയുടെ ഭർത്താവായി എത്തുന്നത്. യുവതാരങ്ങളും സാന്ത്വനത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സേതുവേട്ടൻ

സ്വാന്തനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് തൃശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷ്. സ്വന്തം പേരിനെക്കാളും സേതു എന്ന പേരിലൂടെയാണ് താരത്തെ അറിയപ്പെടുന്നത്. ചിപ്പിയുടെ ചേട്ടനായിട്ടാണ് ബിജേഷ് എത്തുന്നത്. ഇന്ന് മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ മൊത്തം സേതുവേട്ടനാണ് ബിജേഷ്. ടിക് ടോക് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയ രംഗത്തേക്കെത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചായകുന്നത്.

മികച്ച  കലാകാരൻ

അഭിനേതാവ് എന്നതിൽ ഉപരി മികച്ച കലാകാരൻ കൂടിയാണ് ബിജേഷ്. താരം വരച്ച ചിത്രങ്ങളെല്ലാം ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിജേഷ് വരച്ച ചിപ്പിയുടെ ചിത്രമാണ്. സാന്ത്വനം സീരിയലിൽ നിന്നുള്ള നടിയുടെ ഒരു ചിത്രമാണ് ബിജേഷ് വരച്ചിരിക്കുന്നത്. കൂടാതെ ചിപ്പിയോടുള്ള ആരാധനയെ കുറിച്ചും നടൻ വാചാലനാവുന്നുണ്ട്. പണ്ടുമുതലേ സ്‌ക്രീനുകളില്‍ മാത്രം കണ്ടുവരുന്ന ചിപ്പിയോടൊപ്പം അഭിനയിക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും, ചിപ്പിയുടെ നല്ല മനസ്സിന് ഇതൊരു സമ്മാനമാണെന്നും പറഞ്ഞാണ് ബിജേഷ് ചിത്രം വരയ്ക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 നന്ദി പറഞ്ഞ്  ചിപ്പി

നടന്റെ വാക്കുകൾ ഇങ്ങനെ... ഈ ചിത്രം വരച്ചു തീർക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷമാരുന്നു. ഒരിക്കൽ വല്ലാതെ സ്നേഹിച്ചിരുന്ന, ആരാധിച്ചിരുന്ന താരത്തോടൊപ്പം ഒരു സഹോദരനായി അഭിനയിച്ചപ്പോൾ മനസ്സിൽ തോന്നിയ അതെ സന്തോഷം.
ആ നല്ല മനസ്സിന്...ആ സ്നേഹത്തിനു...ഈ എളിയ കലാകാരന്റെ ഒരു ചെറിയ സമ്മാനം ' എന്ന കുറിച്ചു കൊണ്ടാണ് ബിജേഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഈ വീഡിയോ ചിപ്പിയും തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. താങ്ക് യൂ സോ മച്ച് ബിജേഷ് എന്ന കുറിപ്പോടെയാണ് ചിപ്പി വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. പ്രേക്ഷകരും ഈ ചിത്രം ഏറ്റെടുത്തിട്ടുണ്ട്,.

വീഡിയോ കാണാം

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X