തന്റെ ശരീരം ഇങ്ങനെയാണെന്ന് അവരോട് പറഞ്ഞതാണ്; നായികയ്ക്ക് പകരം കൂട്ടുകാരിയാക്കിയെന്ന് മഞ്ജുഷ മാര്‍ട്ടിന്‍

ടിക് ടോക് വീഡിയോസിലൂടെ അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ് മഞ്ജുഷ മാര്‍ട്ടിന്‍. സാന്ത്വനം സീരിയലിലെ അച്ചു എന്ന കഥാപാത്രത്തിലൂടെ ഗംഭീര എന്‍ട്രി തന്നെ മഞ്ജുഷയ്ക്ക് ലഭിച്ചു. ഹിറ്റ് സീരിയലിലെ പ്രധാനപ്പെട്ടൊരു വേഷം ആണെങ്കിലും ആദ്യം അഭിനയിക്കാന്‍ ഇല്ലെന്ന് പറഞ്ഞിരുന്നതായി നടി തന്നെ വെളിപ്പെടുത്തിയിരുന്നു.

ശരീരഭാരം കുറഞ്ഞ് വളരെ മെലിഞ്ഞിരിക്കുന്നത് കൊണ്ട് കുറച്ച് കോംപ്ലെക്‌സ് തനിക്കുണ്ടെന്നാണ് മഞ്ജുഷ പറയുന്നത്. അങ്ങനെ നഷ്ടപ്പെടുത്തിയ സിനിമയാണ് അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രമെന്നും നടി പറഞ്ഞിരുന്നുു. അങ്ങനെ മുന്‍പൊരിക്കല്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയ മഞ്ജുഷയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

 സിനിമയിലും സീരിയലിലുമൊക്കെ അവസരം വന്നിട്ടുണ്ടെന്ന് മഞ്ജുഷ

സിനിമയിലും സീരിയലിലുമൊക്കെ അവസരം വന്നിട്ടുണ്ടെന്ന് മഞ്ജുഷ

ടിക് ടോക്കിലെ തന്റെ വീഡിയോ കണ്ട് നിരവധി അവസരങ്ങളും വന്നിട്ടുണ്ടെന്നാണ് മഞ്ജുഷ പറയുന്നത്. ചില സീരിയലുകളില്‍ നിന്നും സിനിമകളില്‍ നിന്നും ഫോട്ടോഷൂട്ടിനുമൊക്കെ വിളിച്ചിരുന്നു. അന്ന് എനിക്ക് എന്റെ തടിയില്‍ ഭയങ്കര കോംപ്ലെക്സ് ഉണ്ടായിരുന്നു.

വീഡിയോയില്‍ കാണുന്ന അത്രയും ശരീരം എനിക്കില്ല. ഞാന്‍ വളരെ കുഞ്ഞിയാണ്. തടിയും നീളവം നല്ല കുറവാണ്. അതുകൊണ്ട് പല അവസരങ്ങളും വേണ്ടെന്ന് വച്ചു. ഫോട്ടോഷൂട്ടിന് പോലും തയ്യാറാവാത്തത് അതുകൊണ്ടാണെന്നാണ് മഞ്ജുഷ പറയുന്നത്.

 താന്‍ സീരിയലില്‍ അഭിനയിച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു..

താന്‍ സീരിയലില്‍ അഭിനയിച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു..

സാന്ത്വനത്തിന് മുൻപ് ചെറിയ റോളില്‍ ആണെങ്കിലും ഫ്ളവേഴ്സില്‍ ഒരു സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം സീരിയലുകളില്‍ നിന്ന് അവസരം വന്നിരുന്നു. പക്ഷേ ഉള്ളിലുള്ള കോംപ്ലെക്സ് കാരണം ഞാന്‍ പോയില്ല. ഒരു സിനിമില്‍ നിന്ന് അവസരം വന്നപ്പോള്‍, നിങ്ങള്‍ ഉദ്ദേശിക്കുന്ന അത്രയും തടിയും വണ്ണവും എനിക്കില്ലെന്ന് അവരോട് പറഞ്ഞിരുന്നു. അങ്ങനെ പിന്മാറാന്‍ ശ്രമിച്ചെങ്കിലും അവര്‍ വിട്ടില്ല.

അവിടെ എത്തിയപ്പോഴാണ് ശരിയ്ക്കും എന്റെ രൂപം അവര്‍ക്ക് ബോധ്യമായത്.

ഞങ്ങള്‍ക്ക് വേണ്ട എല്ലാ ഫീച്ചറും ഉണ്ടെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചത് കൊണ്ട് പോയി. അവിടെ എത്തിയപ്പോഴാണ് ശരിയ്ക്കും എന്റെ രൂപം അവര്‍ക്ക് ബോധ്യമായത്. നായികയുടെ റോളില്‍ വിളിച്ചിട്ട്, നായികയുടെ കൂട്ടുകാരിയുടെ റോള്‍ തരാമെന്ന് പറഞ്ഞതോടെ അത് വേണ്ടെന്ന് വെക്കുകയായിരുന്നെന്നും നടി പറയുന്നു.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
 ശ്രീനിവാസനും വിനീത് ശ്രീനിവാസനും അഭിനയിച്ച അരവിന്ദന്റെ അതിഥികളിലേക്കും ക്ഷണം വന്നു..

ശ്രീനിവാസനും വിനീത് ശ്രീനിവാസനും അഭിനയിച്ച അരവിന്ദന്റെ അതിഥികളിലേക്കും ക്ഷണം വന്നു..

ആദ്യ സിനിമയുടെ ലൊക്കേഷനില്‍ പോയി വന്നതോടെ ഭയങ്കര സങ്കടം വന്നു. അതിന് ശേഷം അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലേക്കും എന്നെ വിളിച്ചു. ഈ കോംപ്ലെക്സ് കാരണം ഞാന്‍ വേണ്ടെന്ന് പറഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് ശ്രീനിവാസന്‍ ചേട്ടനെ കാണാനുള്ള അവസരം ലഭിച്ചത്. കൂടുതല്‍ ആത്മവിശ്വാസം കിട്ടാനാണ് അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നത്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ആത്മവിശ്വാസം ഉണ്ടായിരുന്നുവെങ്കിലും അവിടെ നിന്ന് ഇറങ്ങിയപ്പോഴേക്കും അത് പോയെന്ന് മഞ്ജുഷ പറഞ്ഞു.


ഇപ്പോൾ സാന്ത്വനം സീരിയലിലെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുകയാണ് നടി. തുടക്കത്തിലെ മികച്ച അഭിപ്രായമാണ് നടിയ്ക്ക് ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X