For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചില സ്വപ്‌നങ്ങൾ ഉറക്കം ഉണർന്നാലും നമുക്കൊപ്പം കാണില്ലേ, അത് പോലെ ആയി, ചിത്രയുടെ വിയോഗത്തെ കുറിച്ച് ബിജേഷ്

  |

  മിനിസ്ക്രീൻ പ്രേക്ഷകകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മികച്ച സ്വീകാര്യതയാണ് സാന്ത്വനത്തിന് ലഭിക്കുന്നത്. ഇപ്പോൾ റേറ്റിംഗിൽ ആദ്യസ്ഥാനത്താണ് സീരിയൽ. തമിഴ് സീരിയലായ പണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തെലുങ്ക്, കന്നഡ, ബംഗാളി, മാറാത്തി, ഹിന്ദി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മറ്റ് ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

  താൻ മലയാളി ആണെന്ന് അധികം ആർക്കും അറിയില്ല, നല്ല കഥാപാത്രം ലഭിച്ചാൽ മടങ്ങി വരുമെന്ന് സുനിത

  സാന്ത്വനം പോലെ തന്നെ സീരിയലിലെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. രാജീവ് പരമേശ്വർ, ചിപ്പി, ഗിരീഷ് നമ്പ്യാർ, രഷാ രാജ്, ഗോപിക അനിൽ, സജിൻ ടിപി, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ,യതികുമാർ,ദിവ്യ ബിനു,അപ്‌സര, ബിജേഷ് ആവനൂർ എന്നീവരാണ് സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സ്വന്തം പേരിനെക്കാളും സീരിയലിലെ കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

  ഞാനും പൂർണ്ണിമയും ഒന്നിച്ച് വളർന്നവരാണ്, അമ്മ എന്നെ ഏൽപ്പിക്കുകയായിരുന്നു, ഇന്ദ്രജിത്ത് പറയുന്നു

  എല്ലാ ചേരുവകളും ചേര്‍ത്ത് ഒരുക്കിയ സുരേഷ് ഗോപി ചിത്രമാണ് 'കാവൽ', പ്രതീക്ഷ പങ്കുവെച്ച് നിതിൻ രഞ്ജി പണിക്കർ

  സാന്ത്വനം പരമ്പരയിലൂട പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് ആവനൂർ. സീരിയലിൽ ദേവിയുടെ സഹോദരൻ സേതു എന്ന കഥാപാത്രത്തെയാണ താരം അവതരിപ്പിക്കുന്നത്. ബിജേഷ് എന്ന പേരിനെക്കാളും ' സേതുവേട്ടൻ' എന്നാണ താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ബിജേഷ്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് നിമിഷ നേരം കൊണ്ട് വൈറലാവാറുമുണ്ട്.

  ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് പാണ്ഡ്യസ്റ്റോഴ്സ് താരം ചിത്രയെ കുറിച്ച് ബിജേഷ് പങ്കുവെച്ച കുറിപ്പാണ്. മലയാളി പ്രേക്ഷകർക്കിടയിലും ചിത്രയ്ക്ക് കൈനിറയെ ആരാധകരുണ്ടായിരുന്നു. താരത്തിന്റെ വേർപാട് ഏറെ ഞെട്ടലോടെയായിരുന്നു പ്രേക്ഷകർ കേട്ടത്. ഇന്നും സോഷ്യൽ മീഡിയയിൽ ചിത്ര ചർച്ചയാവാറുണ്ട്. സാന്ത്വനത്തിൽ ഗോപിക അനിൽ ചെയ്യുന് കഥാപാത്രത്തെയാണ് തമിഴിൽ ചിത്ര അവതരിപ്പിച്ചത്. മുല്ല എന്നാണ് തമിഴിലെ പേര്. ഇപ്പോാഴിത ചിത്രയെ കുറിച്ച് വാചാലനാവുകയാണ് ബിജേഷ് . തുടക്കത്തിൽ ജനങ്ങൾക്ക് ആരായിരുന്നു ചിത്ര എന്ന് അറിയില്ലായിരുന്നു എന്നാണ് ബിജേഷ് പറയുന്നത്.

  താരത്തിന്റെ വാക്കുകൾ ഇങ്ങനെ... ഇത്തവണയും ഞാൻ വൈകി. ഒരിക്കൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ ആരോ വന്നു പറഞ്ഞു മുല്ലയായി അഭിനയിക്കുന്ന കുട്ടി ഈ ലോകത്തോട് വിട പറഞ്ഞെന്ന്. ഷൂട്ടിംഗ് സെറ്റിൽ എല്ലാവരും വല്ലാത്ത അവസ്ഥയിൽ ആയി. പക്ഷെ അന്നെനിക്ക് അവർ ആരെന്നോ എന്തെന്നോ അത്രക്കും അറിയില്ലായിരുന്നു. അത് കൊണ്ട് അത്രക്കും സങ്കടമോ ഒന്നും തോന്നിയില്ല. പക്ഷെ പിന്നീട് പലരിൽ നിന്നും ഞാൻ അവരെ കുറിച്ചറിഞ്ഞു. പതിയെ ഞാനും അവരുടെ കുറച്ചു വീഡിയോസ് കണ്ടു. അപ്പൊ മനസ്സിലായി ഇത്രയധികം ജനങ്ങൾ ഈ കേരളത്തിൽ പോലും അവരെ സ്നേഹിക്കുന്നതിന്റെ കാരണം എന്താണെന്ന്. പലപ്പോളും അവരുടെത് അഭിനയമാണെന്ന് തോന്നിയില്ല. ലളിതമായ ചില ചേഷ്ട്ടകൾ കൊണ്ട് എല്ലാവരുടെയും മനസ്സിൽ ഒരു സ്ഥാനം നേടിയിരുന്നു അവർ. എപ്പോളൊക്കെയോ എന്റെ മനസ്സിലും.

  ആ അഭിനയതിലകം ഇവിടെ ഈ മണ്ണിലും, മനസ്സുകളിലും ഇനിയും ആയിരം വർഷങ്ങൾ കഴിഞ്ഞാലും ജീവിച്ചു കൊണ്ടിരിക്കും. ചില സ്വപ്‌നങ്ങൾ ഉറക്കം എണീറ്റാലും നമുക്കൊപ്പം കാണില്ലേ. അത് പോലെ, ഒരു സ്വപ്നം ആയി. ആ സ്നേഹത്തിന്റെ നിറകുടം, ആ അഭിനയത്തിന്റെ രാജ ഈ മണ്ണിൽ നിന്നും ഒരായിരം പിറന്നാൾ പൂക്കൾ ഹൃദയത്താലത്തിൽ സമർപ്പിക്കുന്നു... ബിജേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ വിയോഗത്തെ കുറിച്ചു നീതി കിട്ടണമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രയുടെ പേരിലെ ഫാൻസ് പേജുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്.

  ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam

  ചിത്തുച്ചേച്ചിക്ക് നീതി കിട്ടണമെന്നാണ് അധികം പേരും പറയുന്നത്. . ചേച്ചി ചെയ്ത പരിപാടികളുടെ വീഡിയോകളും കാണാറുണ്ട്. ചേച്ചിക്ക് ഉറപ്പായും നീതി കിട്ടണം, അവരുടെ ഇന്റർവ്യൂ ഒക്കെ കണ്ടതിൽ നിന്നും എനിക്ക് മനസ്സിലായത് അവർ ഒരിക്കലും ജീവൻ അവസാനിപ്പിക്കില്ല എന്നാണ്. ഹൃദയസ്പർശിയായ കുറിപ്പാണല്ലോയെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. അയ്യോ ചേട്ടാ ഓരോ ലൈൻസും വായിച്ച് പോവുമ്പോഴും കണ്ണ് നിറഞ്ഞുപോയി. ഏട്ടന്റെ ഈ വാക്കുകൾ കണ്ണ് നിറച്ചുകളഞ്ഞു, കണ്ണകലുന്തോറും മനസ്സകലും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ, നീയത് തിരുത്തി ചിത്തൂ, മുല്ലൈ നീയാണെന്നും ആരാധകർ പറയുന്നു.

  Read more about: Santhwanam serial
  English summary
  Santhwanam Serial Bijesh Avanoor Heart Touching Words About Pandian Stores Late actress Chithra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X