ആദ്യരാത്രി കഴിഞ്ഞതോടെ അഞ്ജലി ഗര്‍ഭിണിയാവുമോ? ശിവാഞ്ജലിമാരെ കുറിച്ചുള്ള കമന്റിന് മറുപടിയുമായി സംവിധായകന്‍

ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലാണ് സാന്ത്വനം. റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സീരിയല്‍ യുവാക്കളുടെയടക്കം മനംകവര്‍ന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സീരിയലിലുണ്ടായ ദുരന്തം പ്രേക്ഷകര്‍ക്കും ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല. സാന്ത്വനം വീട്ടില്‍ ആദ്യമായി ജനിക്കാന്‍ പോവുന്ന അപ്പുവിന്റെയും ഹരിയുടെയും കുഞ്ഞിനെ നഷ്ടപ്പെടുകയാണ്. തലകറങ്ങി വീണ അപ്പുവിന്റെ വയറ് നിലത്ത് പോയി ഇടിച്ചതോടെയാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്.

വലിയ പ്രതീക്ഷകളോടെ കുഞ്ഞിനെ കാത്തിരുന്നവര്‍ക്ക് അതൊരു വലിയ ആഘാതമായി. എന്നാല്‍ അഞ്ജലിയെയും ഉടനെ ഗര്‍ഭിണിയാക്കാനുള്ള ശ്രമത്തെ കുറിച്ചുള്ള ചോദ്യവുമായി എത്തുകയാണ് ആരാധകര്‍. ഇതിന് മറുപടി നല്‍കി കൊണ്ട് സംവിധായകനും എത്തിയതായി സമയം മലയാളം പുറത്ത് വിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. വിശദമായി വായിക്കാം..

ശിവാഞ്ജലിമാരുടെ കെമിസ്ട്രിയാണ് സാന്ത്വനം സീരിയലിനെ ഹിറ്റാക്കിയത്

ശിവാഞ്ജലിമാരുടെ കെമിസ്ട്രിയാണ് സാന്ത്വനം സീരിയലിനെ ഹിറ്റാക്കിയത്. എന്നാല്‍ വിവാഹം കഴിഞ്ഞത് മുതല്‍ ശത്രുക്കളെ പോലെയായിരുന്ന ശിവനും അഞ്ജലിയും ഇപ്പോഴാണ് പ്രണയത്തിലാവുന്നത്. മാത്രമല്ല ഇരുവരുടെയും ആദ്യരാത്രി കഴിഞ്ഞതേയുള്ളു. എങ്കിലും അഞ്ജലിയെയും ഉടനെ ഗര്‍ഭിണിയാക്കാന്‍ ശ്രമിക്കുകയാണോ എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. ദേവിയ്ക്കും ബാലനും കുഞ്ഞുങ്ങളില്ലാത്ത സങ്കടത്തിലാണ് കുടുംബം.

സാന്ത്വനം പെട്ടെന്ന് നിര്‍ത്താന്‍ പോവുകയാണോ

എന്നാല്‍ സാന്ത്വനം പെട്ടെന്ന് നിര്‍ത്താന്‍ പോവുകയാണോ എന്ന് ചോദിച്ച് കൊണ്ടാണ് ആരാധികയുടെ കുറിപ്പ് തുടങ്ങുന്നത്. ചോദിക്കാന്‍ കാരണം തെലുങ്ക് സീരിയല്‍ പോലെയാണ് ഇപ്പോള്‍ പോവുന്നത് എന്ന് യൂട്യൂബില്‍ എല്ലായിടത്തും കമന്റുകള്‍ കണ്ടു. അറിഞ്ഞത് വെച്ച് അവിടെ ഏതോ നിലയില്‍ സ്റ്റോറി കൊണ്ടുപോയി അവിടുത്തെ അഞ്ജലിയെ ആദ്യം തന്നെ ഗര്‍ഭിണി ആക്കി പ്രേക്ഷകരുടെ തുടര്‍ന്ന് കാണാനുള്ള എക്‌സൈറ്റ്‌മെന്റ് പോയി എന്നാണ്

അഞ്ജലിക്ക് കുഞ്ഞ് ഉണ്ടായാല്‍ ശിവാഞ്ജലീയം അവസാനിച്ചു

ഒടുവില്‍ ആ ജോഡിയെ തന്നെ വെറുപ്പിച്ചു കൈയില്‍ കൊടുത്ത് സ്റ്റോറി ഫ്‌ലോപ്പ് ആയി നിര്‍ത്തേണ്ടി വന്നു എന്നാണ് അറിഞ്ഞത്. സോ പ്ലീസ് തെലുങ്ക് ഫോളോ ചെയ്യരുത്. അപേക്ഷയാണ്. പാണ്ഡ്യന്‍ സ്റ്റോര്‍സ് ഇപ്പോഴും ഹൈ ആയിട്ടാ പോവുന്നത്. അതില്‍ നിന്ന് മാറ്റം വരുത്തിക്കോളൂ. പക്ഷെ ഒരിക്കലും തെലുങ്ക് ഫോളോ ചെയ്യരുത്. അഞ്ജലിക്ക് കുഞ്ഞ് ഉണ്ടായാല്‍ ശിവാഞ്ജലീയം അവസാനിച്ചു എന്ന നഗ്‌ന സത്യം കുറച്ച് പേര് മനസിലാക്കില്ല.

ശിവഞ്ജലിക്ക് കുഞ്ഞ് വേണം എന്നൊക്കെ പറയും

അവര്‍ ശിവഞ്ജലിക്ക് കുഞ്ഞ് വേണം എന്നൊക്കെ പറയും. പാണ്ഡ്യന്‍ സ്റ്റോര്‍സ് ഡയറക്ടര്‍ ഇപ്പോഴും കതിര്‍മുല്ലയ്ക്കു കുഞ്ഞ് ആവാതെ മുന്നോട്ട് പോവുന്നതിന്റെ ഗുട്ടന്‍സ് ഇത് കൊണ്ട് തന്നെ ആണെന്നാണ് തോന്നിയിട്ടുള്ളത്. സാര്‍ ഞങ്ങളുടെ അഭിപ്രായം മാനിക്കുമെന്ന് വിശ്വസിക്കുന്നു. പഴയ പോലെ നെഗറ്റിവിറ്റി ഇല്ലാത്ത സാന്ത്വനം തിരിച്ചു വരട്ടെ. ഇനിയും ഒരുപാട് അവാര്‍ഡുകള്‍ സാന്ത്വനത്തിന് കിട്ടട്ടെ. അഞ്ജലി നാളെ ഗര്‍ഭിണി ആയിട്ട് ഈ പോസ്റ്റ് ഇട്ടിട്ട് കാര്യമില്ലലോ. അതുകൊണ്ട് ആണ് ഇപ്പോഴേ അഭിപ്രായം പറഞ്ഞൊരു പോസ്റ്റിട്ടത് എന്നും ആരാധിക പറയുന്നു. സംവിധായകന്‍ ആദിത്യനെയും ഇവര്‍ മെന്‍ഷന്‍ ചെയ്തിരുന്നു.

Recommended Video

ഗേ ആയതിൽ ഞാൻ അഭിമാനിക്കുന്നു, അശ്വിൻ പറയുന്നു #biggbossmalayalamofficial
ശിവാഞ്ജലി തന്നത്താന്‍ ഉദയം ചെയ്തത് ഒന്നുമല്ലല്ലോ

കുറിപ്പ് ശ്രദ്ധേയമായതോടെ ഇതിന് താഴെ കമന്റുമായി സംവിധായകനും എത്തി. 'അഭിപ്രായത്തിന് നന്ദി. തെലുങ്കില്‍ ഒരു എപ്പിസോഡേ ഇത് വരെ കണ്ടിട്ടുള്ളു. അതും തുടക്കത്തിലെ എപ്പിസോഡ്. തെലുങ്ക് ഫോളോ ചെയ്യാന്‍ ഉദ്ദേശ്യമില്ല. പിന്നെ ശിവാഞ്ജലി തന്നത്താന്‍ ഉദയം ചെയ്തത് ഒന്നുമല്ലല്ലോ.

ഈ സീരിയലിന്റെ ഭാഗമാണവര്‍. പല ഘടകങ്ങളില്‍ ഒന്ന്. കഥയെ ആശ്രയിച്ചാണ് റേറ്റിങ്ങ് . റേറ്റിങ്ങിനെ ആശ്രയിച്ച് സീരിയലും. ഇഷ്ടവും ഇഷ്ടക്കേടും മാറി മറിഞ്ഞ് വരും. അത്രയേ ഉള്ളൂട എന്നുമാണ് സംവിധായകന്റെ മറുപടി.

പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന പേരിലാണ് തമിഴില്‍ സാന്ത്വനം സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഇതിന് പുറമേ തെലുങ്ക്, മറാത്തി, ഹിന്ദി, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും ഈ സീരിയലുണ്ട്. എല്ലായിടത്തും ഹിറ്റാവുന്നത് പോലെ മലയാളത്തിലും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X