എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് അച്ഛനെ കെണ്ട് അയാൾ വീട്ടിലെ ജോലി ചെയ്യിച്ചു, സാന്ത്വനത്തിലെ കണ്ണൻ
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അച്ചു സുഗന്ധ്. യഥാർഥ പേരിനേക്കാളും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് കണ്ണൻ എന്നാണ് സാന്ത്വനം കുടുംബത്തിലെ ബാലന്റേയും ദേവിയുടേയും ഇളയ സഹോദരൻ. മികച്ച പ്രേക്ഷക സ്വീകാര്യത നേടി പരമ്പര മുന്നേറുകയാണ്. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് സാന്ത്വനത്തിന്റെ പശ്ചാത്തലം. ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാനും പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഗ്ലാമറസ് ലുക്കിൽ നടിയുടെ ബെഡ് റൂം ഫോട്ടോഷൂട്ട്, കാണാം
ഇപ്പോഴിത സ്വപ്നത്തിലേയ്ക്കുള്ള യാത്രയെ കുറിച്ച് അച്ചു സുഗന്ധ് മനസ് തുറക്കുകയാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിതത്തിൽ നിരവധി അവഗണനയും പരിഹാസവും നേരിട്ടിട്ടുണ്ടെന്നു അച്ചു സുഗന്ധ് പറയുന്നു.

ചെറുപ്പത്തിലേ അഭിനയമോഹം തലയ്ക്കു പിടിച്ച് ഒരാളാണു ഞാൻ. അന്നു അച്ഛൻ ഗൾഫിലായിരുന്നു. അദ്ദേഹം നാട്ടിലേക്ക് വരുമ്പോൾ കുറേ സിനിമാ സി.ഡികള്‍ കൊണ്ടു വരും. അതും കൂട്ടുകാരുടെ കയ്യിലുള്ള സിനിമകളുമൊക്കെ കാണുക എന്നതായിരുന്നു പ്രധാന ഹോബി. അഭിനേതാക്കള്‍ മനുഷ്യരാണെന്നും അവർ ഭക്ഷണം കഴിക്കും എന്നൊന്നും വിശ്വസിക്കാൻ അന്നു ഞാൻ തയ്യാറായിരുന്നില്ല. മറ്റേതോ ഗ്രഹത്തിൽ നിന്നുള്ളവരായാണ് അവരെ കണ്ടത്. അത്രേയെറ അദ്ഭുതം സിനിമകൾ എന്നിൽ നിറച്ചിരുന്നു. സിനിമയുടെ ഭാഗമാകണമെന്നും അതിനു സാധിക്കുന്നതു ഭാഗ്യമാണെന്നും ഞാൻ കരുതി. കുറച്ചു വളർന്നപ്പോൾ മിമിക്രി ചെയ്യാൻ തുടങ്ങി. പതിയെ അഭിനയിക്കാന്‍ അവസരങ്ങൾ തേടിയിറങ്ങി.

നമ്മൾ സ്വപ്നം കാണുന്നതു പോലെ അത്ര എളുപ്പമൊന്നുമല്ലല്ലോ കാര്യങ്ങൾ. അധ്യാപകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരുടെ പിന്തുണ കുറവായിരുന്നു. ആദ്യം പഠിച്ച് ജോലി നേടുക. അതിനുശേഷം മതി അഭിനയം എന്നായിരുന്നു മിക്കവരുടെയും അഭിപ്രായം. ഞാൻ നന്നാവണമെന്ന ആഗ്രഹത്തോടു കൂടിയാണ് ഇതു പറയുന്നത് എന്നറിയാം. പക്ഷേ നമ്മുടെ സ്വപ്നത്തിനും ലക്ഷ്യത്തിനും പിന്തുണ ലഭിക്കുന്നതല്ലേ ഏറ്റവും പ്രധാനം. എന്നാൽ എന്റെ കുടുംബം പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്നു.

ഇഷ്ടമുള്ള കാര്യം ചെയ്യാന്‍ ഞാൻ ശ്രമിക്കുന്നതിന്റെ പേരിൽ പലരും മാതാപിതാക്കളെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ അതൊന്നും അവർ കാര്യമാക്കിയില്ല. എനിക്കു വേണ്ടി അച്ഛൻ പലരോടും അവസരം ചോദിച്ചിട്ടുണ്ട്. അതിലൊരാൾ അവസരം നൽകാമെന്നു പറഞ്ഞ് അച്ഛനെ കൊണ്ട് അയാളുടെ വീട്ടിലെ ഒരുപാട് ജോലികൾ ചെയ്യിച്ചു. അതെല്ലാം തീർന്നതോടെ കൈമലർത്തി. ആ സംഭവം അച്ഛനെ ഒരുപാട് വിഷമിപ്പിച്ചു. പക്ഷേ അച്ഛന് വാശിയായി. അതോടെ അച്ഛനിൽ നിന്നും എനിക്ക് കൂടുതൽ പിന്തുണ ലഭിച്ചു തുടങ്ങി.
Recommended Video

ആദ്യ സിനിമയ്ക്ക് എന്നെ കൊണ്ടുപോയ കൺട്രോളർ ചന്ദ്രമോഹൻ ചേട്ടൻ വഴി സിനിമയിൽ അവസരം ലഭിച്ചു. അവിടെവച്ചു പരിചയപ്പെട്ട അസി. ഡയറക്ടർ സജു പൊറ്റയിൽക്കട ചേട്ടൻ വഴിയാണ് വാനമ്പാടി സീരിയലിൽ എത്തിയത്. ആദ്യം അസി. ഡയറക്ടർ ആയത്. അങ്ങനെ ആദിത്യൻ സാറിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങി. ആ സീരിയലിൽ പാപ്പിക്കുഞ്ഞ് എന്നൊരു കഥാപാത്രത്തെ അവതരിപ്പിക്കാനും സാധിച്ചു. ചെറിയൊരു വേഷമായിരുന്നു അത്. 28 എപ്പിസോഡുകളിലാണു പാപ്പിക്കുഞ്ഞ് ഉണ്ടായിരുന്നത്. പിന്നീട് വാനമ്പാടി ടീം പുതിയൊരു സീരിയൽ തുടങ്ങുന്നുണ്ടെന്നും ഒഡീഷന് അപ്ലേ ചെയ്യാനും കൺട്രോളർ സജി ചേട്ടൻ എന്നോടു പറഞ്ഞു. ഒഡീഷന് നിരവധിപ്പേർ എത്തിയിരുന്നു. രഞ്ജിത്ത് സർ, പള്ളാശ്ശേരി സർ, ആദിത്യൻ സർ, ചിപ്പി ചേച്ചി എന്നിവരാണ് ഒഡീഷന്‍ നടത്തിയത്. കഥാപാത്രത്തിന്റെ രൂപഭാവത്തെ കുറിച്ച കേട്ടപ്പോൾ കിട്ടുമെന്ന് തോന്നിയിരുന്നു. അങ്ങനെ അത് സംഭവിച്ചുവെന്നും അച്ചു സുഗന്ധ് പറയുന്നു.


Click it and Unblock the Notifications