Just In
- 14 min ago
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- 12 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 12 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 12 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
Don't Miss!
- Automobiles
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊച്ചേടത്തിക്കൊപ്പം സാന്ത്വനത്തിലെ കണ്ണന്, അച്ചു സുഗന്ദിന്റെ ചിത്രം വൈറല്‍
മലയാളി പ്രേക്ഷകര്‍ക്കിടയില്‍ അടുത്തിടെ തരംഗമായ സീരിയലുകളില്‍ ഒന്നാണ് സാന്ത്വനം. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പര വളരെ കുറച്ചുസമയം കൊണ്ടാണ് എല്ലാവരുടെയും ഇഷ്ട സീരിയലായി മാറിയത്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സാന്ത്വനത്തില്‍ നടി ചിപ്പിയും രാജീവ് പരമേശ്വറുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. സാന്ത്വനത്തിലെ ശ്രീദേവിയും, ബാലനും, കുഞ്ഞനിയന്മാരുമൊക്കെ ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
പരമ്പരയുടെ പുതിയ എപ്പിസോഡുകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു സാന്ത്വനം സംപ്രേക്ഷണം ആരംഭിച്ചത്. അഭിനയ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് സാന്ത്വനം താരങ്ങള്‍. ലൊക്കേഷനില്‍ നിന്നുളള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചെല്ലാം മിക്കവരും എത്തിയിരുന്നു
അതേസമയം സാന്ത്വനത്തില്‍ കണ്ണന് എന്ന കഥാപാത്രമായി എത്തുന്ന താരമാണ് അച്ചു സുഗന്ദ്. അച്ചുവിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാന്ത്വനത്തിലെ തന്റെ കൊച്ചേടത്തിയുമൊത്തുളള ഒരു ചിത്രമാണ് കണ്ണന് പങ്കുവെച്ചത്. പരമ്പരയില്‍ ഇപ്പോള്‍ അഞ്ജലിയും ഹരിയും തമ്മിലുളള വിവാഹത്തെ കുറിച്ചുളള എപ്പിസോഡുകളാണ് നടക്കുന്നത്.
അച്ചു സുഗന്ദ് പങ്കുവെച്ച പുതിയ ചിത്രം കണ്ട് കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. നെറ്റിയില്‍ സിന്ദൂരവും കഴുത്തില്‍ താലിയും അണിഞ്ഞുകൊണ്ടാണ് കണ്ണനൊപ്പം അഞ്ജലി ചിത്രത്തിലുളളത്. അച്ചുവിന്റെ ചിത്രത്തിന് പിന്നാലെ സാന്ത്വനത്തില്‍ അഞ്ജലിയായി അഭിനയിക്കുന്ന ഗോപികയും കമന്റുമായി എത്തിയിരുന്നു. കുഞ്ഞനിയാ എന്നാണ് ഗോപിക കുറിച്ചിരിക്കുന്നത്. സാന്ത്വനത്തില്‍ കൂടപിറപ്പുകള്‍ക്ക് അമ്മയായി ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് ചിപ്പി സ്ക്രീനിലെത്തുന്നത്.
രാജീവ് പരമേശ്വരനാണ് പരമ്പരയില്‍ ചിപ്പിയുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാത്രി ഏഴ് മണിക്കാണ് സാന്ത്വനം സംപ്രേക്ഷണം ചെയ്യുന്നത്. കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണയോടെയാണ് സാന്ത്വനം ഇപ്പോഴും വിജയകരമായി സംപ്രേക്ഷണം തുടരുന്നത്.