ശിവേട്ടനോടാണ് കൂടുതലിഷ്ടമെന്ന് കണ്ണന്‍, തമാശ പറയുന്നത് ഹരിയേട്ടനോട്, സാന്ത്വനത്തെക്കുറിച്ച് അച്ചു സുഗന്ദ്

മലയാളികളുടെ സ്വീകരണമുറിയിലേക്ക് നിത്യേന എത്തുന്നവരാണ് സാന്ത്വനം കുടുംബം. ഞായറാഴ്ചയിലും ഈ പരമ്പര സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. പരമ്പരയിലെ വിശേഷങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരും എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ സാന്ത്വനം വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

സാന്ത്വനം വീട്ടിലെ വിശേഷങ്ങളെക്കുറിച്ചും അന്യോന്യമുള്ള പിന്തുണയെക്കുറിച്ചുമെല്ലാം വാചാലനായെത്തിയിരിക്കുകയാണ് അച്ചു സുഗന്ദ്. കണ്ണനെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും സഹോദരങ്ങളാണ് എല്ലാവരുമെന്നും താരം പറയുന്നു. അച്ഛനും അമ്മയും കഴിഞ്ഞാല്‍ ഏറെ ഇഷ്ടപ്പെടുന്നയാള്‍ ആദിത്യന്‍ സാറാണ്. കുടുംബത്തിലെ കുഞ്ഞനിയന്റെ കാര്യത്തില്‍ എല്ലാവരും പ്രത്യേക ശ്രദ്ധയാണ് കൊടുക്കുന്നത്. ജീവിതത്തില്‍ താന്‍ ചേട്ടനാണെന്നും അച്ചു പറയുന്നു.

സാന്ത്വനം

സാന്ത്വനം

കാലങ്ങളായുള്ള കഷ്ടപ്പാടിന് ശേഷമായാണ് സാന്ത്വനത്തിലെ അവസരം ലഭിച്ചത്. കണ്‌ന് നല്ല റീച്ച് കിട്ടിയില്‍ അതീവ സന്തുഷ്ടവാനാണ് താനെന്ന് താരം പറയുന്നു. മനസ്സ് മടുത്ത് പോയ തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. സാന്ത്വനത്തിന്റെ കഥ കേട്ടപ്പോഴേ ഈ പരമ്പര പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുമെന്ന് ഉറപ്പിച്ചിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിക്കാനാവുമോയെന്ന തരത്തിലുള്ള ആശങ്കകളൊക്കെ തുടക്കത്തില്‍ അലട്ടിയിരുന്നുവെന്നും അച്ചു പറയുന്നു.

കുടുംബം പോലെയാണ്

കുടുംബം പോലെയാണ്

സാന്ത്വനത്തിലെ കഥാപാത്രവുമായി തനിക്ക് ബന്ധമുണ്ടെന്ന് അച്ചു പറയുന്നു. അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സമയത്ത് തമാശയൊന്നും കാണിക്കാറില്ല. ജോലി കഴിഞ്ഞാല്‍ പഴയത് പോലെയാവും. സാന്ത്വനത്തില്‍ എല്ലാവരും ഒരു കുടുംബം പോലെയാണ്. കണ്ണായെന്നാണ് എല്ലാവരും വിളിക്കുന്നത്. ചേ​ട്ട​ന്മാ​രും​ ​ചേ​ട്ട​ത്തി​യു​മൊ​ക്കെ​ ​അ​ങ്ങ​നെ​ ​ത​ന്നെ.​ ​ഞാ​നും​ ​അ​വ​രെ​യൊ​ക്കെ​ ​അ​ങ്ങ​നെ​യാ​ണ് ​വി​ളി​ക്കു​ന്ന​ത്,​ ​വ​ല്യേ​ട്ട​ൻ,​ ​ഹ​രി​യേ​ട്ട​ൻ,​ ​ശി​വേ​ട്ട​ൻ,​ ​ഏ​ട്ട​ത്തി.

 സെറ്റില്‍

സെറ്റില്‍

സെറ്റില്‍ എല്ലാവരുമായും നല്ല അടുപ്പമാണെങ്കിലും കൂടുതല്‍ സംസാരിക്കുന്നത് ശിവേട്ടനോടാണെന്ന് അച്ചു പറയുന്നു. കിടുന്നറങ്ങുന്നതും ശിവേട്ടന്റെ കൂടെയാണ്. കളിയും തമാശയുമെല്ലാം പുറത്തെടുക്കുന്നത് ഹരിയേട്ടനോടാണ്. ബാലേട്ടനയും ദേവിയേട്ടത്തിയോടുമാണ് അഭിപ്രായങ്ങളൊക്കെ ചോദിക്കാറുള്ളത്. എന്നെ അനിയനെപ്പോലെ കാണുന്നയാളാണ് ആദിത്യന്‍ സാര്‍. മാതാപിതാക്കള്‍ കഴിഞ്ഞാല്‍ കൂടുതലിഷ്ടം അദ്ദേഹത്തോടാണ്.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
അഭിനയം

അഭിനയം

കുട്ടിക്കാലം മുതലേ തന്നെ അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നു. സിനിമാഡയലോഗുകള്‍ കാണാതെ പഠിച്ച് കാണിക്കാറുണ്ടായിരുന്നു. അഭിനയത്തോടുള്ള പാഷനെക്കുറിച്ച് മനസ്സിലാക്കിയ മാതാപിതാക്കള്‍ കൂടെ നില്‍ക്കുകയായിരുന്നു. തമിഴ് നടന്‍ വിജയുടെ ശബ്ദം അനുകരിച്ച് നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് അച്ചു. ക്യാമറയ്ക്ക് മുന്നിലെത്തുന്നതിനെക്കുറിച്ചാണ് അന്നെല്ലാം ചിന്തിച്ചിരുന്നത്. അഭിനയം മാത്രമല്ല സംവിധാനവും എഡിറ്റിംഗും ഡബ്ബിംഗുമൊക്കെയായി സജീവമാണ് അച്ചു. ഭാവിയില്‍ സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X