ഈ വിടവാങ്ങല്‍ നികത്താന്‍ ഈ ജന്മം കൊണ്ടുപോലും ഒരു നടന് സാധിച്ചെന്നു വരില്ല! സാന്ത്വനത്തെ കുറിച്ച് അച്ചു സുഗത്

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായിരുന്നു സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ മൂന്ന് വര്‍ഷത്തോളം സംപ്രേക്ഷണം ചെയ്തതിന് ശേഷം അവസാനിപ്പിച്ചിരിക്കുകയാണ്. തുടക്കം മുതല്‍ പ്രേക്ഷക പ്രശംസ നേടിയെടുത്ത പരമ്പരയായിരുന്നു. അതിലെ താരങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് പ്രേക്ഷകരെയും ആകര്‍ഷിച്ചതെന്ന് പറയാം.

ഇത്രയും കാലം ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവര്‍ വേര്‍പിരിഞ്ഞ് പോകുന്നതിനെ പറ്റി പറയുകയാണ് നടന്‍ അച്ചു സുഗത്. സാന്ത്വനത്തിലെ കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ശ്രദ്ധേയനായ താരമാണ് അച്ചു. സാന്ത്വനം അവസാനിപ്പിച്ച് പോകുമ്പോള്‍ അതൊരു പ്രത്യേക അനുഭവം തന്നതിനെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ നടന്‍ പറയുന്നത്.

santhwanam

'മൂന്ന് മൂന്നര വര്‍ഷത്തോളം ഉള്ളില്‍ കൊണ്ട് നടന്ന കഥാപാത്രം ഒരു നടനെ വിട്ട് വിദൂരതയിലേയ്ക്ക് യാത്ര പറഞ്ഞകലുമ്പോള്‍ അതൊരു പ്രത്യേക അനുഭവം തന്നെയാണ്. എത്രയൊക്കെ അനുഭവിച്ചറിഞ്ഞാലും അര്‍ഥം മനസിലാകാത്ത ഒരനുഭവം. നിനച്ചിരിക്കാതെയുള്ള ഈ വിടവാങ്ങല്‍ നികത്താന്‍ ഒരുപക്ഷേ ഒരു ജന്മം കൊണ്ട്‌പോലും ഒരു നടന് സാധിച്ചെന്നു വരില്ല.

കുറേ വര്‍ഷങ്ങളായി കൂടെയുണ്ടായിരുന്ന ഒരാള്‍ ഒരിക്കലും കാണാന്‍ കഴിയാത്ത ദൂരത്തേയ്ക്ക് കണ്ണ് നിറഞ്ഞുകൊണ്ട് യാത്ര പറഞ്ഞകലുമ്പോള്‍ അത് കണ്ട് നില്‍ക്കുന്നവരുടെ കണ്ണ് കലങ്ങുന്നതിലും അതിശയമില്ല. ഇടത്തെ ചുറ്റിപ്പറ്റിത്തന്നെ കഥാപാത്രങ്ങളുണ്ടാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..

ബാലനും ദേവിയും, ശിവനും അഞ്ജലിയും, ഹരിയും അപ്പുവും ലക്ഷ്മിയമ്മയും ശങ്കരന്‍മാമയും ദേവൂട്ടിയും കണ്ണനുമെല്ലാം, നമ്മള് വരുന്നതും കാത്ത് സാന്ത്വനം വീട്ടില്‍ തന്നെയുണ്ടാവും. എന്നെങ്കിലും നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോള്‍ ഒരുപക്ഷേ, നമ്മള്‍ പോലുമറിയാതെ കഥാപാത്രങ്ങള്‍ നമ്മിലേയ്ക്ക് വന്ന് ചേര്‍ന്നേക്കാം. അന്ന്, സാന്ത്വനം കുടുംബത്തില്‍ നമുക്ക് ഒന്നൂടെ ജീവിക്കാം', എന്നാണ് അച്ചു പറയുന്നത്.

santhwanam

എന്നാല്‍ അതൊരു കുടുംബം തന്നെ ആയിരുന്നുവെന്ന് പറയുകയാണ് ആരാധകര്‍. അതിലെ അമ്മ കഥാപാത്രം ലക്ഷ്മി അമ്മ പോയതോടെ കാണാന്‍ താല്‍പര്യം ഇല്ലാതെ ആയി. ഇനി ഷൂട്ടിംഗ് ലൊക്കേഷനിലുള്ള നിങ്ങളുടെ തമാശകളും, റീല്‍സും ഞങ്ങള്‍ക്ക് കാണാന്‍ കഴിയില്ലാലോ, ഇപ്പോഴും ഏഴ് മണി ആയാല്‍ ടിവിയുടെ മുമ്പിലേക്ക് ഒരോട്ടം ആണ്. വാനമ്പാടി പോലെ ആദ്യം മുതല്‍ അവസാനം വരെ ഒരു അഭിനേതാവ് പോലും മാറാത്ത സീരിയലാണെന്നതും ശ്രദ്ധേയമാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

അതേ സമയം സാന്ത്വനത്തിന്റെ ക്ലൈമാക്‌സ് ബോര്‍ ആയി പോയെന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ അഞ്ചുവും അപ്പുവും ക്ലൈമാക്‌സില്‍ ഇല്ല. ഇത്രയും കാലം വളരെ സ്ലോ ആയി കൊണ്ട് പോയ സീരിയല്‍ ഓടിച്ചിട്ട് നിര്‍ത്തിയത് പോലെയായി. കഥയ്ക്ക് നല്ലൊരു അവസാനം പ്രതീക്ഷിച്ചവരെല്ലാം വിഡ്ഢികളായി പോയി.

ആ കുട്ടി ശരിക്കും അവരുടെ ആണോ ഒന്നും വ്യക്തമായില്ല. ഒന്നുകില്‍ അവരുടെ അഞ്ചുനെയും അപ്പുനെയും കൂട്ടണമായിരുന്നു. അല്ലെങ്കില്‍ അവര്‍ സ്വാന്തനത്തിലേക്കു ഒന്ന് പോവുന്നതായിട്ടെങ്കിലും കാണിക്കായിരുന്നു. ഇത് ആയിരം ദിനങ്ങള്‍ കണ്ട ഞങ്ങളെ വിഡ്ഢി ആക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X