സാന്ത്വനം സീരിയൽ ഉടൻ ആരംഭിക്കുമോ? ആരാധകർക്ക് മറുപടിയുമായി കണ്ണൻ, ഞാനും മിസ് ചെയ്യുന്നു...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നേറുകയാണ്. 197 എപ്പിസോഡുകൾ ഇതിനോടകം തന്നെ പിന്നിട്ടിട്ടുണ്ട്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സീരിയൽ ചിത്രീകരണം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. മെയ് 7 നാണ് അവസാനം പരമ്പര സംപ്രേക്ഷണം ചെയ്തത്. സാന്ത്വനം മടങ്ങി എത്താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
കറുത്ത സാരിയിൽ ഗ്ലാമറസ് ലുക്കിൽ നടി, ചിത്രങ്ങൾ കാണൂ
തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ചിപ്പി രഞ്ജിത്താണ് സീരിയലിൽ പ്രധാന കഥാപാത്രമായ ശ്രീദേവിയെ അവതരിപ്പിക്കുന്നത്. ചിപ്പി തന്നെയാണ് പരമ്പര നിർമ്മിക്കുന്നതും. ശ്രീദേവിയേയും ഭർത്താവ് ബാലനേയും സഹോദരന്മാരേയും ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ട് പോകുന്നത്. കുടുംബ പ്രേക്ഷകരേയും യൂത്തിനേയും ഒരുപോലെ തൃപ്തിപ്പെടുത്തിപ്പെടുത്തുന്ന പരമ്പരയാണ് സാന്ത്വനം.

മികച്ച പ്രേക്ഷക സ്വീകാര്യത നേടി റേറ്റിങ്ങിൽ ആദ്യ സ്ഥാനത്ത് നിൽക്കവെയായിരുന്നു സാന്ത്വനം നിർത്തി വയ്ക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സീരിയൽ ചിത്രീകരണം നിർത്തി വയ്ക്കാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു സാന്ത്വനത്തിന്റ ഷൂട്ടിങ്ങ് നിർത്തി വയ്ക്കുന്നത്. മെയ് 7 ന് ആയിരുന്നു പരമ്പരയുടെ അവസാനത്തെ എപ്പിസോഡ്.

സീരിയൽ നിർത്തി വയ്ക്കുന്നതിന് മുൻപ് ഇനി കുറച്ച് നാളത്തെയ്ക്ക് പരമ്പര സംപ്രേക്ഷണം ചെയ്യില്ലെന്ന് സാന്ത്വനം ടീം പ്രേക്ഷകരോട് അറിയിച്ചിരുന്നു. എന്നാൽ സീരിയൽ നിർത്തിയിട്ട് ഒരു മാസം പിന്നിടുകയാണ്. ഇതുവരേയും ചിത്രീകരണം പുനരാരംഭിച്ചിട്ടില്ല. സീരിയൽ ഇനി ഉണ്ടാകുമോ എന്നതിനെ കുറിച്ച് ആരാഞ്ഞ് കൊണ്ട് പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്.

സീരിയൽ വൈകുന്നതിനെ തുടർന്ന് സാന്ത്വനം താരങ്ങളോട് തന്നെ കാര്യങ്ങൾ നേരിട്ട് ചോദിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിത സീരിയലിന്റെ ഇടവേളയെ കുറിച്ച് വെളിപ്പെടുത്തുകയാണ് അച്ചു സുഗന്ധ്. താരം ലൈവിൽ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സാന്ത്വനം എപ്പോൾ തുടങ്ങുമെന്നാണ് പലർക്കും അറിയേണ്ടത്. നിങ്ങളെ പോലെതന്നെ പരമ്പര തുടങ്ങാന്‍ ഞാനും കട്ട വെയിറ്റിംഗ് ആണെന്നാണ് കണ്ണൻ പറയുന്നത്. എപ്പോള്‍ ഷൂട്ട് തുടങ്ങുമെന്ന് ഇപ്പോഴും അറിയില്ല.
സെറ്റിലെ എല്ലാവരേയും മിസ് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.
Recommended Video

അതേസമയം വളരെ വേഗം തന്നെ സാന്ത്വനം ടീം തിരികെ എത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സീരിയൽ ചിത്രീകരണം നിർത്തിവെച്ചത്. സർക്കാർ നിർദ്ദേശം ലഭിച്ചാൽ ഉടൻ തന്നെ പരമ്പരയുടെ ചിത്രീകരണം ആരംഭിക്കുമെന്നും സാന്ത്വനത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ജൂൺ പകുതിയോടെ സീരിയൽ ചിത്രീകരണം വീണ്ടും ആരംഭിക്കുമെന്നുളള പ്രതീക്ഷ പങ്കുവെച്ച് കൊണ്ട് നടൻ ഗിരീഷ് നമ്പ്യാർ രംഗത്തെത്തിയിരുന്നു. ഹരി എന്ന കഥാപാത്രത്തെയാണ് ഗിരീഷ് പരമ്പരയിൽ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











