For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷഫ്ന കൂടെനിന്നു, സാന്ത്വനത്തിലെ ശിവന്‍രെ ജീവിതത്തിലെ വലിയ ഭാഗ്യവും അതായിരുന്നു

  |

  സാന്ത്വനമെന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സജിന്‍. സാന്ത്വനം വീട്ടിലെ രണ്ടാമനായ ശിവനെയാണ് താരം അവതരിപ്പിക്കുന്നത്. നാളുകള്‍ക്ക് ശേഷം വീണ്ടും അഭിനയ ലോകത്തേക്ക് എത്താനായതില്‍ സന്തോഷമുണ്ടെന്ന് സജിന്‍ പറയുന്നു. മികച്ച അവസരത്തിനായി 10 വര്‍ഷമാണ് അദ്ദേഹം കാത്തിരുന്നത്. തന്റെ ദിവസം വരുമെന്ന പ്രതീക്ഷ നേരത്തെയുണ്ടായിരുന്നുവെന്ന് താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  നീയില്ലാത്ത സെറ്റ് ഓര്‍ക്കാനേ വയ്യെന്ന് സുപ്രിയ മേനോന്‍, പൃഥ്വിരാജ് എവിടെയെന്ന് ചോദിച്ച് ആരാധകരും

  പ്ലസ് ടു എന്ന ചിത്രത്തിലൂടെയായിരുന്നു സജിന്‍ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. ഈ ചിത്രത്തിനിടയിലായിരുന്നു ഷഫ്‌നയെ പരിചയപ്പെട്ടത്. ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു പിന്നീട്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് ഷഫ്ന. ഭാര്യയുടെ പിന്തുണയെക്കുറിച്ചും താരം അഭിമുഖത്തിനിടയില്‍ തുറന്നുപറഞ്ഞിരുന്നു. അഭിനയത്തോടുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ഭാര്യ കൃത്യമായി മനസ്സിലാക്കിയിരുന്നു. എന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു അവള്‍. ഇത്രയും വര്‍ഷത്തെ കാത്തിരിപ്പൊന്നും അവള്‍ക്കൊരു പ്രശ്‌നമേയായിരുന്നില്ല. വീട്ടിലുള്ളവരും മികച്ച പിന്തുണ നല്‍കി കൂടെയുണ്ട്.

  നിറവയറില്‍ കൈവെച്ച് പേളി മാണി, വാഗമണ്ണിലെ ബേബി മൂണ്‍ ചിത്രം വൈറല്‍, ശ്രീനിക്ക് നന്ദിയെന്ന് താരം

  വീട്ടിലുള്ളവരെല്ലാം എന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു. എന്‍രെ കഷ്ടപ്പാടുകളെക്കുറിച്ചെല്ലാം അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നു. മറ്റൊരു ജോലിക്ക് ശ്രമിക്കാനായി പറഞ്ഞ് ആരും സമ്മര്‍ദ്ദം നല്‍കിയിരുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന് കൂടിയാണ് ഇക്കാര്യം. ഇടയ്ക്ക് മനസ്സ് മടുത്ത് പോയിരുന്നുവെങ്കിലും എന്റെ ആഗ്രഹം യാഥാര്‍ത്ഥ്യമാവും എന്ന് തന്നെയായിരുന്നു കരുതിയതെന്നും സജിന്‍ പറയുന്നു.

  Shafna Sajin

  ശിവനെന്ന കഥാപാത്രവുമായി എനിക്ക് ബന്ധമില്ല. സഹോദരങ്ങളായി അഭിനയിക്കുന്നവരും ചിപ്പി ച്ചേച്ചിയുമെല്ലാം മികച്ച പിന്തുണയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നുമില്ലാതെയായിരുന്നു ശിവനെ അവതരിപ്പിച്ചത്. കഥാപാത്രത്തക്കുറിച്ച് കൂടുതല്‍ ചിന്തിച്ചാല്‍ കൈയ്യില്‍ നിന്നില്ലെങ്കിലോ എന്ന പേടിയുണ്ടായിരുന്നു. ഇനിയും നന്നാക്കണമെന്ന് ചിന്തിച്ചാണ് അഭിനയിക്കുന്നത്.എന്നെക്കൊണ്ട് പറ്റുമെന്ന വിശ്വാസമുള്ളതിനാലാണ് ക്യാമറയെ അഭിമുഖീകരിച്ചത്.

  നല്ലൊരു കഥാപാത്രത്തിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ഇത്രയും നാ്ള്‍. ഓഡീഷനുകളിലെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു. മെഡിക്കല്‍ റപ്രസന്റേറ്റീവായും കാര്‍ ഷോറൂമിലെ സെയില്‍സ് വിഭാഗത്തിലുമെല്ലാം ജോലി ചെയ്തിരുന്നു. ഇടയില്‍ തമിഴ് സീരിയലില്‍ അഭിനയിച്ചിരുന്നുവെങ്കിലും അത് കുറച്ച് നാളേയുണ്ടായിരുന്നുള്ളൂ.

  Pooja Jayaram Interview | FilmiBeat Malayalam

  മമ്മൂട്ടിയും മോഹന്‍ലാലുമടക്കം എല്ലാവരുമുണ്ട്, പൃഥ്വിരാജിനെ മാറ്റിനിര്‍ത്തിയതോ? സുരേഷ് ഗോപി പറയുന്നത്

  Read more about: serial television
  English summary
  Santhwanam serial fame actor Sajin about his wife Shafan's support in acting career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X