For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശിവാഞ്ജലിയുടെ കെമിസ്ട്രിക്ക് കാരണം അതാണ്, രണ്ടാളും അടിയിലാണ് ഇപ്പോള്‍, തുറന്നുപറച്ചിലുമായി ഗോപിക

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസഹോദരങ്ങളാണ് ഗോപികയും കീര്‍ത്തനയും. ഗോപിക ഡോക്ടറായപ്പോള്‍ എം ടെക്ക് ചെയ്യുകയാണ് കീര്‍ത്തന. ബാലതാരമായി സിനിമയിലെത്തിയ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു. കബനിയിലൂടെയായിരുന്നു ഇവരുടെ തിരിച്ചുവരവ്. കബനിയില്‍ ഇരുവരും ഒരുമിച്ചായിരുന്നുവെങ്കില്‍ ഇത്തവണത്തെ വരവ് തനിച്ചായിരുന്നു. സാന്ത്വനം വീട്ടിലെ ശിവന്റെ ഭാര്യയായ അഞ്ജലിയായി മികച്ച പ്രകടനമാണ് ഗോപിക പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. സജിനാണ് ശിവനായെത്തുന്നത്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  നേരില്‍ കണ്ടാല്‍ പോരുകോഴികളെപ്പോലെ പൊരുതുന്നവരാണ് ശിവനും അഞ്ജലിയും. അമ്മാവന്റെ മകളാണെങ്കിലും അഞ്ജലിയെ ഇഷ്ടമല്ലായിരുന്നു ശിവന്. അമ്മായിയെപ്പോലെ തന്നെ മോശം സ്വഭാവത്തിനുടമയാണ് മകളുമെന്നായിരുന്നു ശിവന്‍ എപ്പോഴും പറയാറുള്ളത്. ഏട്ടത്തിയേയും ഏട്ടനേയും ദൈവമായി കാണുന്ന ശിവന്‍ അഞ്ജലിയെ വിവാഹം ചെയ്യാനായി ഇരുവരും പറഞ്ഞപ്പോള്‍ അത് അനുസരിക്കുകയായിരുന്നു. ശിവാഞ്ജലിയെ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഗോപിക പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ബാലതാരം

  ബാലതാരം

  ബാലതാരമായാണ് ഗോപിക അഭിനയ രംഗത്തേക്കെത്തിയത്. അന്ന് മികച്ച പ്രകടനവുമായി ശ്രദ്ധ നേടിയെങ്കിലും ഭാവിയില്‍ നായികയായി തിരിച്ചെത്തുമെന്നോ, കൈയ്യടികളും ജനപിന്തുണയുമൊക്കെ സ്വന്തമാക്കുമെന്നൊന്നും കരുതിയിരുന്നില്ല ഗോപിക. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുകയായിരുന്നു. ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കി മുന്നേറാനായുള്ള ശ്രമത്തിലായിരുന്നു. അതിനിടയിലായിരുന്നു കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയില്‍ നിന്നുള്ള അവസരം താരത്തെ തേടിയെത്തിയത്. ബാലതാരമായ ഗോപിക അഞ്ജലിയായത് അങ്ങനെയായിരുന്നു.

  അമ്മ കാണാറുണ്ട്

  അമ്മ കാണാറുണ്ട്

  തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ റീമേക്കാണ് സാന്ത്വനം. അമ്മ ഈ സീരിയല്‍ കാണാറുണ്ടായിരുന്നുവെന്ന് ഗോപിക പറയുന്നു. സാന്ത്വനത്തിലെ അവസരം തേടിയെത്തിയപ്പോള്‍ നന്നായി ചെയ്യാനുള്ള അവസരമുണ്ടെന്ന കാര്യത്തക്കുറിച്ച് പറഞ്ഞതും അമ്മയായിരുന്നു. മുല്ല എന്ന കഥാപാത്രത്തെ കണ്ടിട്ടുണ്ടെങ്കിലും അനുകരിക്കാനായി ശ്രമിച്ചിട്ടില്ലെന്ന് ഗോപിക പറയുന്നു. സ്വന്തമായ രീതിയിലൂടെയാണ് അഞ്ജലിയെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

  ലൊക്കേഷനെക്കുറിച്ച്

  ലൊക്കേഷനെക്കുറിച്ച്

  സാന്ത്വനം ലൊക്കേഷനിലെ അനുഭവങ്ങളെക്കുറിച്ചും ഗോപിക വാചാലയായിരുന്നു. ആദ്യമൊക്കെ നല്ല ടെന്‍ഷനുണ്ടായിരുന്നു. വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതും, പരിചിതമായ ലൊക്കേഷനുമൊക്കെ പ്രശ്നങ്ങളായിരുന്നു. എന്നാല്‍ എല്ലാവരും ചേര്‍ന്ന് ടെന്‍ഷനൊക്കെ മാറ്റുകയായിരുന്നു. അമ്മയായി അഭിനയിക്കുന്ന ദിവ്യ ചേച്ചിയും അച്ഛനായെത്തുന്ന യതി അങ്കിളുമെല്ലാം നല്ല കെയറിങ്ങും സ്നേഹവുമാണ് തന്നത്. നമ്മള്‍ തെറ്റിച്ചാലും വഴക്ക് പറയാത്ത സംവിധായകനാണ് ആദിത്യന്‍ സാര്‍. ആര്‍ടിസ്റ്റ് കൂളായിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് അദ്ദേഹം.

  ശിവനും അഞ്ജലിയും

  ശിവനും അഞ്ജലിയും

  ശിവാഞ്ജലിയെ കാണാനാണ് ഈ സീരിയല്‍ കാണുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. യൂട്യൂബിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ട്രെന്‍ഡിംഗാണ് ഈ ജോഡികള്‍. ഇതേക്കുറിച്ചും ഗോപിക സംസാരിച്ചിരുന്നു. ആദ്യ രംഗം മുതല്‍ പ്രേക്ഷകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ക​ല്യാ​ണ​ത്തി​ന് ​മു​ന്നേ​ ​അ​ഞ്ചോ​ ​ആ​റോ​ ​സീ​നി​ലേ​ ​ഞാ​നും​ ​ശി​വ​നാ​യി​ ​എ​ത്തു​ന്ന​ ​സ​ജി​ൻ​ ​ചേ​ട്ട​നും​ ​ഒ​ന്നി​ച്ചു​ ​വ​ന്നി​ട്ടു​ള്ളൂ.​ ​ഇ​പ്പോ​ൾ​ ​ഞ​ങ്ങ​ൾ​ക്കി​ട​യി​ലെ​ ​അ​ടി​യാ​ണ് ​കാ​ണി​ക്കു​ന്ന​ത്.​ ​എ​ന്നി​ട്ടും​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ആ​ ​ജോ​ഡി​ ​വ​ലി​യ​ ​ഇ​ഷ്‌​ട​മാ​ണെന്നും ഗോപിക പറയുന്നു.

  അത്ഭുതപ്പെടുത്തുന്ന മേക്കോവറുമായി മോഹന്‍ലാലിന്റെ മകള്‍, വിസ്മയയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  Read more about: television
  English summary
  Santhwanam serial fame Anjaly aka Gopika Anil about Shivanjaly chemistry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X