അഞ്ജലിയും ഹരിയും ദേവിയും വന്നു, ശിവൻ എത്തിയില്ല, സജിൻ കല്യാണത്തിന് വരാത്തതിനെ കുറിച്ച് അപ്സര

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അപ്സര. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം അപ്സരയും സംവിധായകൻ ആൽബിയും വിവാഹിതരായിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അപ്സരയ്ക്കും ആൽബിക്കും വിവാഹാശംസകൾ നേർന്ന് ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിരുന്നു. മിനിസ്ക്രീനിലെ പ്രമുഖതാരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു. വിവാഹത്തിന് ശേഷം സുഹൃത്തുക്കൾക്കായി റിസപ്ഷനും സംഘടിപ്പിച്ചിരുന്നു.

എട്ട് വർഷത്തോളമായി അപ്സര അഭിനയരംഗത്ത് ഉണ്ട്. നിലവിൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. പരമ്പരയിൽ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മികച്ച പ്രകടനമാണ് ജയന്തിയായി അപ്സര കാഴ്ച വെയ്ക്കുന്നത്. പ്രേക്ഷകർ ജയന്തിയെ വെറുക്കുന്നതിനുള്ള പ്രധാന കാരണം അപ്സരയുടെ അഭിനയ മികവാണെന്ന് നിസംശയം പറയാം.

അപ്സര വിവാഹം

സാന്ത്വനം കുടുംബത്തിലെ മിക്ക താരങ്ങളും അപ്സരയുടെ വിവാഹത്തിന് എത്തിയിരുന്നു. ചിപ്പി, ഗോപിക, ഗിരീഷ് നമ്പ്യാർ,യതി കുമാർ എന്നിവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ സീരിയലിൽ ശിവനായി എത്തുന്ന സജിനും ഭാര്യയും നടിയുമായ ഷഫ്നയും വിവാഹത്തിന് എത്തിയിരുന്നില്ല. ഇതിനെ കുറിച്ച് അപ്സരയോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. ഇപ്പോഴിത താരത്തിന്റെ മറുപടി വൈറലാവുകയാണ്. ജയന്തിയോടുള്ള വിരോധം കൊണ്ടാണ് ശിവൻ വരാത്തതെന്ന് വേണമെങ്കിൽ പറയാം! എന്നായിരുന്നു തമാശ രൂപേണേയുളള പ്രതികരണം. അടുത്ത സുഹൃത്തുക്കളാണെന്നും വിവാഹം വിളിച്ചിരുന്നു എന്നും അപ്സര പറയുന്നു

അടുത്ത സുഹൃത്തുക്കൾ

അപ്സരയുടെ വാക്കുകൾ ഇങ്ങനെ....'' നമ്മള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെയെല്ലാം വിവാഹത്തിന് വിളിച്ചിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും തിരക്കോ അത്യാവശ്യമോ ഉണ്ടായിരിക്കും. കല്യാണത്തിന് മുന്‍പ് ഞങ്ങള്‍ കണ്ടിരുന്നു. ഷഫ്‌ന ചേച്ചിയും സജിന്‍ ചേട്ടനും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. വിവാഹത്തിന് മുന്‍പ് രണ്ടാളും എനിക്ക് എല്ലാ അനുഗ്രഹങ്ങളും തന്നിരുന്നു. ഫങ്ഷന്‍ അറ്റന്‍ഡ് ചെയ്യാത്തത് അവര്‍ക്കെന്തെങ്കിലും അസൗകര്യമുണ്ടായിരിക്കും എന്നായിരുന്നു അപ്സര പറഞ്ഞത്.

രസകരമായ തലകെട്ട്

താരം പറഞ്ഞതിന് ബാക്കിയായി ഈ സ്റ്റോറിയ്ക്ക് താനൊരു തലകെട്ട് നിർദ്ദേശിക്കാമെന്ന് പറഞ്ഞ് ആൽബി സംഭാഷണം രസകരമാക്കുകയായിരുന്നു. സാന്ത്വനത്തിലെ ജയന്തിയോടുള്ള വിരോധം കൊണ്ട് മാത്രമാണ് ശിവന്‍ വരാതിരുന്നത് എന്ന് വേണമെങ്കില്‍ പറയാം. ടൈറ്റില്‍ വേണമെങ്കില്‍ ഞങ്ങള്‍ അങ്ങോട്ട് പറഞ്ഞ് തരാമെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹ ശേഷം അഭിനയത്തിൽ തുടരുമോ എന്നും ചോദിക്കുന്നുണ്ട്. ഈ ചോദ്യം തന്നെ തെറ്റാണെന്നാണ് ആൽബി പറയുന്നത്. നമുക്ക് വിവാഹത്തിന് ശേഷം ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ എന്തെങ്കിലും ജോലി ചെയ്യണ്ടെ, അപ്‌സരയുടെ ജോലി അഭിനയമായത് കൊണ്ട് അപ്‌സര പോവില്ലെന്ന് പറഞ്ഞാലും താൻ വിടുമെന്നും ആൽബി പറയുന്നു.

ജോലി

അപ്‌സരയ്‌ക്കൊരു ഗവണ്‍മെന്റ് ജോലിയുണ്ട്. അച്ഛന്‍ പോലീസിലായിരുന്നു. അദ്ദേഹം മരിച്ചതിന് ശേഷം ആ ജോലി അപ്‌സരയ്ക്കാണ് ലഭിച്ചത്. അതിന് പോവാതെ അതിങ്ങനെ നീട്ടിക്കൊണ്ടിരിക്കുകയാണ്. കുറേ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു അപ്‌സര പറഞ്ഞത്. വിവാഹ ശേഷവും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിനയമായാലും ഗവണ്‍മെന്റ് ജോലിയായാലും അപ്‌സരയ്ക്ക് അത് ചെയ്യാനുള്ള ഫ്രീഡമുണ്ട്.

വീട്ടുകാരുടെ എതിർപ്പ്

വിവാഹത്തെ കുറിച്ചുള്ള വീട്ടുകാരുടെ എതിർപ്പിനെ കുറിച്ചും താരങ്ങൾ പറയുന്നുണ്ട്. ആദ്യം എതിര്‍പ്പായിരുന്നു. വ്യത്യസ്ത മതവിഭാഗക്കാരായതിനാല്‍ വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ സമയമെടുത്തു. മതത്തിലെ വ്യത്യാസത്തെക്കുറിച്ചൊന്നും താന്‍ ചിന്തിച്ചിരുന്നില്ല. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി പോയപ്പോഴാണ് അപ്‌സരയുടെ ജാതിയെക്കുറിച്ചും മതത്തെ കുരിച്ചും അറിഞ്ഞതെന്നും ആൽബി പറയുന്നു.

കുട്ടികൾ

കൂടാതെ തങ്ങൾക്ക് കുട്ടികൾ ഇല്ലെന്നു ആൽബി പറയുന്നു. വിവാഹശേഷം തിരുവനന്തപുരത്തു സംഘടിപ്പിച്ച സത്കാരത്തിന് എത്തിയപ്പോഴായിരുന്നു ഇക്കാര്യം പ്രതികരിച്ചത്. 'അപ്സരയ്ക്ക് ഒരു പെൺകുട്ടിയുണ്ട്. ആ കുട്ടിയുമായാണ് ഇന്നലെ വിവാഹത്തിന് എത്തിയത്. ചടങ്ങുകള്‍ക്കിടെ ആ കുട്ടി പൊട്ടിക്കരഞ്ഞു എന്ന് ഒരു യൂട്യൂബ് ചാനലിൽ വാർത്ത വന്നിരുന്നു. അപ്സരയ്ക്ക് ഇതുവരെ മക്കളില്ല. ഇതെല്ലാം തെറ്റാണ്. ഈ വാർത്തകൾ ഞങ്ങളെ വിഷമിപ്പിച്ചുവെന്ന് ആൽബി പറഞ്ഞു.

വിഷമിപ്പിച്ചു

ഇതിൽ അപ്സരയും പ്രതികരിച്ചിരുന്നു. ചടങ്ങ് കഴിഞ്ഞ് ഫോൺ എടുത്തു നോക്കിയപ്പോഴാണ് ഇത്തരം വാർത്തകൾ കണ്ടത്. മോളുമായാണ് അപ്സര മണ്ഡപത്തിൽ വന്നത്. ആൽബിക്കും രണ്ടു മക്കളുണ്ട്. അൽബിയും അപ്സരയും സന്തോഷത്തിലാണ്. പക്ഷേ മക്കളെ ശ്രദ്ധിക്കുന്നില്ല. എന്തൊരു അമ്മയും അച്ഛനും ആണ്. എന്നിങ്ങനെ വളരെയധികം പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ് വിഡിയോയിലുള്ളതെന്ന് അപ്സര പ്രതികരിച്ചു.

Recommended Video

അപ്സരയുടെ വിവാഹ റിസപ്ഷൻ ആഘോഷമാക്കി താരങ്ങൾ
വിവാദം

മിശ്ര വിവാഹം ആയതുകൊണ്ട് അതുമായി ബന്ധപ്പെടുത്തി വാർത്ത ചെയ്തവരുണ്ടെന്നും താരങ്ങൾപറയുന്നു. തൃശൂരിലെ ആചാരമനുസരിച്ച് വിവാഹശേഷം വരന്റെ വീട്ടിലേക്ക് വധു വരുമ്പോൾ മാലയും കൊന്തയും അണിയിച്ചാണ് സ്വീകരിക്കുക. തലയിൽ റോസാപ്പൂവൂം മുല്ലപ്പൂവും വച്ചിരുന്നതിനാൽ തന്റെ അമ്മ നൽകിയ കൊന്ത അപ്സരയ്ക്ക് അണിയാനായില്ല. അതുകൊണ്ട് കൊന്ത കയ്യില്‍ പിടിച്ചു. എന്നാൽ അമ്മ കൊടുത്ത കൊന്ത കഴുത്തിലിടാൻ അപ്സര തയാറായില്ല എന്നാണു ചിലർ വാർത്ത കൊടുത്തത്. അപ്സര ഹിന്ദുവാണ് ആ വിശ്വാസം അനുസരിച്ചാണ് ജീവിക്കുക. താൻ ക്രിസ്ത്യാനി ആണ്. എന്നാൽ മതത്തിലൊന്നും വിശ്വസിക്കാത്ത ആളാണ്. അപ്പോൾ അങ്ങനെ ജീവിക്കുമെന്നും ആൽബി കൂട്ടിച്ചേർത്തു.

പ്രണയം

രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് അപ്സരയും ആൽബിയും വിവാഹിതരാവുന്നത്. അപ്സര മുഖ്യ വേഷത്തിലെത്തിയ 'ഉള്ളത് പറഞ്ഞാല്‍' എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു. കഴിഞ്ഞ എട്ട് വർഷമായി അഭിനയരംഗത്ത് സജീവമാണ് അപ്സര. 22ൽ അധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് അപ്സര. തൃശ്ശൂർ സ്വദശിയായ അൽബി കഴിഞ്ഞ 10 വർഷമായി മിനിസ്ക്രീൻ രംഗത്തുണ്ട്. നിരവധി ഹിറ്റ് ഷോകൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അവതാരകൻ കൂടയാണ് ഇദ്ദേഹം.

അഭിനയം

അഭിനയിക്കാന്‍ ഒത്തിരി കൊതിച്ചിട്ടാണ് താന്‍ ഇവിടം വരെ എത്തി നില്‍ക്കുന്നതെന്ന് അപ്‌സര അടുത്തിടെ കേരളകൗമുദിയ്ക്ക് നൽകിയ അഭമുഖത്തിൽ പറഞ്ഞിരുന്നു. കഥാപാത്രം തിരഞ്ഞെടുക്കുന്നത് പ്രായം നോക്കാറില്ലെന്നും പെര്‍ഫോം ചെയ്യാനുള്ള അവസരം ലഭിച്ചാല്‍ മതിയെന്നുമായിരുന്നു നടി പറഞ്ഞത്. കൂടാതെ ആങ്കറിംഗ് ഇഷ്ടമാണെന്നും താര പറഞ്ഞിരുന്നു, ആരും എന്നോട് സംസാരിക്കരുതെന്ന് മാത്രം പറയരുത്. ലൊക്കേഷനില്‍ അടങ്ങിയിരിക്കാത്ത ആളാണ് ഞാന്‍. എപ്പോഴും ലൈവ് ആയിട്ട് ഇരിക്കാനാണ് ഇഷ്ടമെന്നും നടി അന്ന് പറഞ്ഞിരുന്നു.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X