For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: serial സീരിയല്‍

  എന്ത് കമന്റ് കേട്ടാലും ആസ്വദിക്കും; കുഞ്ഞ് കാര്യങ്ങള്‍ പോലും തന്നെ ബാധിക്കാറുണ്ടെന്ന് സീരിയല്‍ നടി അപ്‌സര

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് അപ്‌സര. പൗര്‍ണമി തിങ്കള്‍, സ്വന്തനം എന്നിങ്ങനെ സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ ശ്രദ്ധേയമായ വേഷത്തിലാണ് അപ്‌സര അഭിനയിക്കുന്നത്. പൗര്‍ണമി തിങ്കള്‍ സീരിയല്‍ അവസാനിച്ചെന്ന് സൂചിപ്പിച്ച് കൊണ്ട് അപ്‌സര പങ്കുവെച്ച പോസ്റ്റ് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി.

  സാരിയിലും ധാവണിയിലും സുന്ദരിയായി വിരാണിക ഷെട്ടി, ചിത്രങ്ങൾ കാണാം

  അഭിനയിക്കാന്‍ ഒത്തിരി കൊതിച്ചിട്ടാണ് താന്‍ ഇവിടം വരെ എത്തി നില്‍ക്കുന്നതെന്നാണ് അപ്‌സര പറയുന്നത്. കഥാപാത്രം തിരഞ്ഞെടുക്കുന്നത് പ്രായം നോക്കി അല്ലെന്നും പെര്‍ഫോം ചെയ്യാനുള്ള അവസരം ലഭിച്ചാല്‍ മതിയെന്നുമാണ് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കിയത്. തുടര്‍ന്ന് വായിക്കാം...

  കൈരളിയില്‍ നായികയായി ചെയ്ത 'ഉള്ളത് പറഞ്ഞാല്‍' എന്ന സീരിയല്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് സുഹൃത്ത് സ്വാന്തനത്തെ കുറിച്ച് പറയുന്നത്. 'ഉള്ളത് പറഞ്ഞാല്‍' ലിലെ സ്‌നേഹലത എന്ന കഥാപാത്രം ഏറെ അഭിപ്രായം നേടി തന്നതാണ്. മികച്ച ടെലിവിഷന്‍ നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും കിട്ടി. ബ്രേക്ക് വന്നപ്പോള്‍ ഇനി അടുത്തത് അത്രയും നല്ലൊരു കഥാപാത്രത്തെ തന്നെ അവതരിപ്പിക്കണമെന്ന ആ ഗ്രഹത്തോടെ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് സജി ചേട്ടന്‍ വിളിച്ചിട്ട് നല്ല വേഷമാണ്,നല്ല ടീമാണ് ഒന്നും നോക്കേണ്ട ചെയ്‌തോ എന്ന് പറഞ്ഞത്.

  കഥയും ടീമും കേട്ടപ്പോള്‍ എനിക്ക് ശരിക്കും ആവേശമായി. മാസത്തിലൊരിക്കലും ആഴ്ചയിലൊരിക്കലും വരുന്ന കഥാപാത്രമാണ് ജയന്തി. പക്ഷേ വരുമ്പോള്‍ നന്നായി പെര്‍ഫോം ചെയ്യാനുണ്ട് എന്നതാണ് സന്തോഷം. ശരിക്കും ജയന്തി എനിക്കൊരു ചലഞ്ചിംഗ് ആയിരുന്നു. പ്രായം കൊണ്ടും കഥാപാത്രം കൊണ്ടും, വില്ലത്തി വേഷം ഇതിന് മുന്‍പും ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോഴാണ് ശരിക്കും പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ കിട്ടുന്നത്. പ്രായമായവരൊക്കെ ചോദിക്കും, എന്തിനാ മോള് എപ്പോഴും നെഗറ്റീവ് ചെയ്യുന്നതെന്ന്. അവര്‍ക്കൊക്കെ സ്‌നേഹലതയെ പോലെ കോമഡി ചെയ്യുന്ന കഥാപാത്രത്തെയാണ് ഇഷ്ടം.

  എന്ത് കമന്റ് കേട്ടാലും ആസ്വദിക്കുന്ന ആളാണ് ഞാന്‍. ആരേലും സെല്‍ഫി എടുക്കാനൊക്കെ വന്നാല്‍ എനിക്ക് സന്തോഷം മാത്രമേയുള്ളു. ഇനി ഇതുപോലെയുള്ള വേഷങ്ങളൊന്നും ചെയ്യരുത് പാവമായിട്ട് ചെയ്യണമെന്നൊക്കെ പറയുന്നവരുണ്ട്. കോമഡിയും പാവവും വില്ലത്തിയുമൊക്കെ ചെയ്തിട്ടുണ്ട്. ഒരു അഭിനേത്രി എന്ന നിലയില്‍ സന്തോഷമേയുള്ളു. കഥാപാത്രങ്ങള്‍ കണ്ട് എന്റെ പ്രായം എത്രയാണെന്ന് പലരും ചോദിക്കാറുണ്ട്. എന്റെ പ്രായവും ശ്വേതയുടെ പ്രായവും ഒന്നാണ്. പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഏത് വേഷവും ഞാന്‍ ചെയ്യും. അവിടെ പ്രായയവും രൂപവുമൊന്നും പ്രശ്‌നമല്ല.

  നായിക വേഷം മാത്രമേ ചെയ്യു എന്ന നിര്‍ബന്ധമൊന്നുമില്ല. എല്ലാത്തരം വേഷങ്ങളും ചെയ്യാനിഷ്ടമാണ്. പെര്‍ഫോം ചെയ്യാന്‍ കഴിയുന്നതാകണമെന്ന് മാത്രമേയുളളു. അഭിനയിക്കാന്‍ അത്രയും ഇഷ്ടമാണ്. കൊതിച്ച് കൊതിച്ച് എത്തിയതാണെന്ന് പറഞ്ഞാലും തെറ്റില്ല. ഓരോ കഥാപാത്രം ചെയ്യുമ്പോഴും ഇതെങ്ങനെ വ്യത്യസ്തമാക്കാമെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ അത് പ്രേക്ഷകര്‍ക്ക് അഭംഗിയായി തോന്നും പാടില്ല. കോസ്റ്റിയൂമിലും മേക്കപ്പിലുമൊക്കെ ശ്രദ്ധിക്കും. അഭിനയ രംഗത്ത് എത്തിയിട്ട് എട്ട് വര്‍ഷം പിന്നിട്ടു. 22 സീരിയലും കുറച്ച് ഷോ കളും ചെയ്തിട്ടുണ്ട്.

  ബഡായ് ബംഗ്ലാവ്, ബെസ്റ്റ് ഫാമിലി എന്നിങ്ങനെ രണ്ട് ഷോ കള്‍ ആങ്കര്‍ ചെയ്തിട്ടുണ്ട്. ആങ്കറിംഗും എനിക്കൊത്തിരി ഇഷ്ടമാണ്. ആരും എന്നോട് സംസാരിക്കരുതെന്ന് മാത്രം പറയരുത്. ലൊക്കേഷനില്‍ അടങ്ങിയിരിക്കാത്ത ആളാണ് ഞാന്‍. എപ്പോഴും ലൈവ് ആയിട്ട് ഇരിക്കാനാണ് ഇഷ്ടം. എന്റെ ഈ ബഹളങ്ങളൊക്കെ കണ്ടിട്ട് എനര്‍ജിയുടെ രഹസ്യം ചോദിക്കുന്നവരുമുണ്ട്. അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. ജനിച്ചപ്പോഴെ ഇങ്ങനെയാണ്. സംസാരിക്കാനും ഹാപ്പിയായി ഇരിക്കാനുമൊക്കെ ഇഷ്ടമാണ്. അമിതമായി സംസാരിക്കുന്ന എനിക്ക് കുഞ്ഞ് കാര്യങ്ങളൊക്കെ പെട്ടെന്ന് ബാധിക്കാറുണ്ടെന്നും അപ്‌സര പറയുന്നു.

  English summary
  Santhwanam Serial Fame Apsara Rathnakaran About Her Acting Experiences
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X