ജീവിതത്തിൽ എവിടെ തോറ്റാലും ജയിക്കാൻ ഇത്തരം ചില സന്തോഷങ്ങൾ മതി, സാന്ത്വനത്തിലെ സേതു പറയുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. സീരിയലിലെ താരങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് ആവനൂർ. സേതു എന്ന കഥാപാത്രത്തെയാണ് നടൻ സാന്ത്വനത്തിൽ അവതരിപ്പിക്കുന്നത്. ബിജേഷ് എന്ന പേരിനെക്കാളും സേതു എന്നാണ് നടനെ ആരാധകരുടെ ഇടയിൽ അറിയപ്പെടുന്നത്. തുടക്കത്തിൽ മലയാളി പ്രേക്ഷകരുടെ ഇടയിൽ പുതുമുഖമായിരുന്നു താരം. എന്നാൽ വളരെ പെട്ടെന്ന് തന്നെ ബിജേഷ് പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരനായി മാറുകയായിരുന്നു.

bijeesh

സോഷ്യൽ മീഡിയയിൽ സജീവമാണ് ബിജേഷ്. സീരിയൽ വിശേഷങ്ങൾക്കൊപ്പം തന്റെ വിശേഷങ്ങളും നടൻ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. തനിക്ക് അവാർഡ് കിട്ടിയതിന് തുല്യമാണെന്നാണ് നടൻ പറയുന്നത്.

ബിജേഷിന്റെ വാക്കുകൾ ഇങ്ങനെ... ടാ... നീ എനിക്ക് സേതുവേട്ടൻ അല്ല എന്റെ ചിമ്പുരുന്റെ മോനാ...(എന്റെ അച്ഛന്റെ പേര് ചിതംബരൻ എന്നാണ് അദ്ദേഹത്തെ ആണ് പറയുന്നത് ).പക്ഷെ... നിന്നെ ടിവിയിൽ സീരിയൽ ഇൽ കാണുമ്പോ വല്ലാത്ത ഇഷ്ട്ടം തോന്നുന്നു. നമ്മുടെ മോൻ ടിവിയിൽ വരുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് കരച്ചിൽ വരാറുണ്ട്...ഇത്രയും പറഞ്ഞു ചേടിത്യാർ (പ്ലമേന ചേടിത്യാർ എന്നാണവരെ വിളിക്കുക )എന്നെ കെട്ടിപ്പിടിച്ചു നിറ കണ്ണുകളോടെ കുറെ ഉമ്മകൾ തന്നു. നടുറോഡിൽ വച്ചു എന്റെ വണ്ടി കൈകാണിച്ചു തടുത്തു നിർത്തി ആണ് ഇത്രയും പറഞ്ഞത്. ഇതൊക്കെ ആണ് നമുക്ക് കിട്ടുന്ന ശരിക്കുള്ള അവാർഡുകൾ. ജീവിതത്തിൽ എവിടെ തോറ്റാലും ജയിക്കാൻ ഇത്തരം ചില സന്തോഷങ്ങൾ മതിയാകും...സ്നേഹം നടിക്കാതെ.., ഉള്ളു തുറന്നു സ്നേഹിക്കുന്ന ഇത്തരം ചില നല്ല മനസ്സുകൾ നമുക്ക് ചുറ്റും ഉണ്ട്. സ്വാർത്ഥത വെടിഞ്ഞു ഒന്ന് സ്നേഹിച്ചാൽ പത്തു മടങ്ങു തിരിച്ചു തരുന്നവർ - നടൻ ചിത്രത്തിനൊപ്പ കുറിച്ചു.

നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് നടന്റെ പോസ്റ്റിന് ലഭിക്കുന്നത്. കൂടുതൽ സന്തോഷം തരാൻ മറ്റൊന്നിനും സാധിക്കില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നുവെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഒരുപാട് പേർ നടനെ സ്നേഹിക്കുന്നുണ്ടെന്നു പറയുന്നുണ്ട്. നമുക്ക് ചുറ്റുമുള്ളവർ മാത്രമല്ല. നമ്മളെ നേരിൽ കണ്ടിട്ടില്ലാത്തവർ പോലും സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണെന്നും കമന്റുകൾ വരുന്നുണ്ട്. ഏട്ടനെ പോലെ നല്ലൊരു വ്യക്തിയെ കാണാൻ സാധിച്ചിരുന്നു എങ്കിൽ എന്ന് ആശിച്ചു പോവുന്നു എന്നും പ്രേക്ഷകർ പറയുന്നുണ്ട്.

ദിവസങ്ങൾക്ക് മുൻപ് നാട്ടിൻ പുറത്തെ കാഴ്ചകൾ പങ്കുവെച്ച് താരം രംഗത്ത് എത്തിയിരുന്നു.നാട്ടിൻ പുറത്തെ... കാഴ്ചകൾ... എന്നും മനസ്സിനെ വല്ലാതെ കൊതിപ്പിക്കാറുണ്ട്... എവിടെ പോയാലും തിരികെ വരാൻ തോന്നിപ്പിക്കുന്ന ഒരു വല്ലാത്ത ഇഷ്ട്ടം ഉണ്ട് എന്റെ നാടിനോട്. സന്തോഷവും, സങ്കടവും കേൾക്കാൻ മനസ്സ് കാണിക്കുന്ന എന്റെ ഗ്രാമത്തിലെ കഥകളുമായി തഴുകി വരുന്ന തെന്നലിനൊപ്പം ഒരു സായാഹ്നത്തിൽ ചെറിയൊരു സൊറ പറച്ചിൽ എന്ന് കുറിച്ച് കൊണ്ട് ഒരു വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ദിവസങ്ങൾക്ക് മുൻപ് നടൻ സാന്ത്വനത്തിൽ നിന്ന് മാറിയെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. സജി സൂര്യ സീരിയലിൽ എത്തിയപ്പോഴാണ് നടൻ മാറിയ എന്നുളള വാർത്തകൾ പ്രചരിച്ചത്. പിന്നീട് ഈ പോസ്റ്റ് ബിജേഷും പങ്കുവെച്ചിരുന്നു. ജി സൂര്യയെ മെൻഷൻ ചെയ്തു കൊണ്ടാണ് പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. എന്നാൽ നടന് പകരമായിട്ടല്ല സജി എത്തിയത്. പുതിയ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി താരം സാന്ത്വനത്തിൽ മാറി നിൽക്കുകയാണ്. ചിപ്പി,രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ,ബിജേഷ് ആവനൂർ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X