സ്വാന്തനം സീരിയലിലെ സേതു; ചിപ്പിയുടെ സഹോദരനായി അഭിനയിക്കാന്‍ വേഷം ലഭിച്ചതിനെ കുറിച്ച് നടന്‍ ബിജേഷ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രശംസകള്‍ ഏറ്റുവാങ്ങിയ പ്രിയ പരമ്പരയാണ് സ്വാന്തനം. ശിവനും അഞ്ജലിയും ദേവിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞു. പരമ്പരയില്‍ സേതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് ബിജേഷ് അവണൂര്‍. ടിക് ടോക് വീഡിയോ കണ്ടിട്ടാണ് താരത്തിന് സീരിയലിലേക്കുള്ള അവസരം ലഭിച്ചതെന്ന് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെ പറയുകയാണ് താരമിപ്പോള്‍.

എന്റെ ടിക് ടോക് വീഡിയോകള്‍ ആരോ വഴി രഞ്ജിത്തേട്ടന്‍ കണ്ടു. സ്വാന്തനത്തിലേക്ക് ആളുകളെ അന്വേഷിക്കുന്ന സമയമായിരുന്നു അത്. സീരിയലിലെ ചിപ്പി ചേച്ചിയുടെ കഥാപാത്രത്തിന്റെ സഹോദരനായ സേതു എന്ന വേഷത്തിന് ഞാന്‍ അനുയോജ്യനാണെന്ന് സാറിന് തോന്നി. അങ്ങനെ എന്നെ കിറിച്ച് അന്വേഷിക്കാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സൂര്യ സാറിനോട് പറഞ്ഞു.

പക്ഷേ മുന്‍പ് ഒരിക്കലും സീരിയലിന്റെ ഭാഗമായിട്ടല്ലാത്ത എന്നെ കുറിച്ച് പല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരോച് ചോദിച്ചെങ്കിലും ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു. പിന്നെ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് കണ്ടെത്തി അതിലുള്ള ഒരു നമ്പറിലേക്കാണ് വിളിച്ചത്. അന്ന് ഞാനൊരു യാത്രയിലാണ്. രഞ്ജിത്ത് സാറിന്റെ പുതിയ സീരിയലിലേക്ക് എന്നെ പരിഗണിക്കുന്നതായും ഒരു ഇന്‍ഡ്രോ വീഡിയോ അയച്ച് തരാനും പറഞ്ഞു. ആ വഴി വക്കില്‍ നിന്നാണ് വീഡിയോ ചെയ്ത് കൊടുക്കുന്നത്. അപ്പോഴും എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

ijesh-avanoor

തുടക്കം മികച്ചൊരു ടീമിനൊപ്പം ആയി എന്നത് എന്റ ഭാഗ്യമാണ്. വളരെ പക്വതയുള്ള ഒരു കഥാപാത്രത്തിലേക്കാണ് എന്നെ പോലൊരു പുതുമുഖത്തിനെ രഞ്ജിത്ത് സാര്‍ പരിഗണിച്ചത്. സംവിധായകന്‍ ആദിത്യന്‍ സാര്‍ ഒരു അത്ഭുത മനുഷ്യനാണ്. ശൂന്യതയില്‍ നിന്നും സീനുകള്‍ സൃഷ്ടിക്കുന്ന ആള്‍.

ഷോപ്പിങ്ങിന് ഇറങ്ങിയതാണോ? റോഡ് മുറിച്ച് കടക്കുന്ന നടി രാകുൽപ്രീത് സിംഗിൻ്റെ ഫോട്ടോസ് വൈറലാവുന്നു

സീരിയലില്‍ ഒരുപാട് സീനുകളില്‍ വന്ന് പോകുന്ന കഥാപാത്രമല്ല സേതു. എന്നിട്ടും എനിക്ക് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന പ്രതികരണം വളരെ വലുതാണ്. എത്രയോ പേര്‍ തിരിച്ചറിയുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. ആദ്യമായി ചെയ്യുന്ന കഥാപാത്രത്തിനാണ് ഇത്രയേറെ സ്‌നേഹം ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ആരൊക്കെയോ ഫാന്‍ പേജുകള്‍ തുടങ്ങിയിട്ടുണ്ട്.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

സീരിയലില്‍ ഒരുപാട് സീനുകളില്‍ വന്ന് പോകുന്ന കഥാപാത്രമല്ല സേതു. എന്നിട്ടും എനിക്ക് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന പ്രതികരണം വളരെ വലുതാണ്. എത്രയോ പേര്‍ തിരിച്ചറിയുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. ആദ്യമായി ചെയ്യുന്ന കഥാപാത്രത്തിനാണ് ഇത്രയേറെ സ്‌നേഹം ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ആരൊക്കെയോ ഫാന്‍ പേജുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ എനിക്ക് നല്‍കുന്ന സന്തോഷം വളരെ വലുതാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X