For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാന്ത്വനത്തിലെ സേതുവേട്ടന്‍; ഇത്രയും എളിമയുള്ള താരങ്ങളുണ്ടോന്ന് ആരാധകര്‍, സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞ് ബിജേഷ്

  |

  ഫാമിലി ഓഡിയന്‍സിനും യുവാക്കള്‍ക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ചിപ്പിയും രാജീവ് പരമേശ്വരനുമടക്കം നിരവധി താരങ്ങള്‍ അണിനിരക്കുന്ന സീരിയലില്‍ ഒരു പുതുമുഖവുമുണ്ട്. സേതു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ബിജേഷ് അവണൂർ. സീരിയലിലേക്ക് എത്തിയതിനെ കുറിച്ചും സാന്ത്വനത്തിന്റെ ലൊക്കേഷന്‍ കഥകളും ഒരു യൂട്യൂൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ബിജേഷ് പറയുന്നു.

  'അഭിനയ മോഹം വളരെ പണ്ട് മുതലേ തനിക്ക് ഉണ്ടെന്നാണ് ബിജേഷ് പറയുന്നത്. അതൊരു മോഹമായി നടക്കുമ്പോഴും ചാന്‍സ് ചോദിച്ച് പോയിട്ടില്ല. ആ സമയത്താണ് ടിക് ടോക് വരുന്നത്. അത് ചെയ്തപ്പോള്‍ ചെറിയ വഴിത്തിരിവായെന്ന് പറയാം. കൂടുതലായും ലാലേട്ടനെയും മമ്മൂക്കയെയുമാണ് ചെയ്തത്. അതങ്ങനെ ചിപ്പി ചേച്ചിയുടെ ഭര്‍ത്താവ് രഞ്ജിത്തേട്ടന്‍ കാണാന്‍ ഇട വന്നു. അങ്ങനെയാണ് സീരിയയില്‍ സേതു എന്ന് പറയുന്ന ചെറിയൊരു റോള്‍ ഉണ്ടെന്ന് പറയുന്നത്. ചെറുതാണെങ്കിലും പവര്‍ഫുള്‍ ആയിട്ടുള്ള കഥാപാത്രമാണ്. ഏത് വേഷമാണെങ്കിലും ഞാന്‍ ചെയ്യാന്‍ തയ്യാറായിരുന്നു. സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ആളാണ് ഞാന്‍ ജീവിക്കാന്‍ ജോലിയൊക്കെ ചെയ്യുന്നുണ്ട്. അതിന്റെ ഇടയിലാണ് ഇങ്ങനെ ഒരു ചാന്‍സ് കിട്ടിയത്.

  swadhanam-

  എന്റെ സ്‌റ്റോറികളൊക്കെ ഒത്തിരി പേര്‍ കാണുന്നുണ്ട്. ഒരിക്കല്‍ പാക്കപ്പിന് ശേഷം വീണ്ടും ജോയിന്‍ ചെയ്യുന്നു പറഞ്ഞ് ഞാനിട്ട പോസ്റ്റ് വൈറലായിരുന്നു. ഇതോടെ സാന്ത്വനം നിര്‍ത്തുന്നോ എന്നൊക്കെ ചോദിച്ച് വൈറലായിരുന്നു. 'സാന്ത്വനം കുടുംബത്തിന് താല്‍കാലികമായ വിട. അടുത്ത ഷെഡ്യൂളില്‍ കാണാം' എന്ന പറഞ്ഞാണ് ഞാനിട്ടത്. അത് ചില യൂട്യൂബേഴ്‌സ് ഒക്കെ എടുത്ത് ആഘോഷിച്ചു. വീണ്ടും ഞാന്‍ വൈറലായി. ആള്‍ക്കാര്‍ക്ക് അത്രയും താല്‍പര്യവും സ്‌നേഹവും ഉള്ളത് കൊണ്ടാണിത്.

  സെറ്റില്‍ എല്ലാവരും ഒരുപോലെയാണ്. ഭയങ്കര ഹാപ്പിയാണ്. പ്രായമില്ല, മറ്റൊന്നും അവിടെയില്ല. ചിപ്പി ചേച്ചിയൊക്കെ എത്രയോ ലെജന്‍ഡാണ്. വര്‍ഷങ്ങളായി ഈ ഫീല്‍ഡില്‍ ഉള്ളതാണ്. അവര്‍ക്കൊക്കെ നമ്മളോട് ജാഡ കാണിക്കാനുള്ള എല്ലാം ഉണ്ട്. എങ്കില്‍ പോലും അവര്‍ വളരെ സിംപിളാണ്. അപ്രതീക്ഷിതമായി വന്ന് ഞെട്ടിച്ച് കൊണ്ട് നമുക്കൊപ്പം നിന്ന് സെല്‍ഫി എടുക്കും. എന്തിനാണ് എന്റെ അടുത്ത് വന്ന് സെല്‍ഫി എടുക്കുന്നത് എന്നോര്‍ത്ത് രണ്ട് മൂന്ന് തവണ ഞാന്‍ ഞെട്ടിയിട്ടുണ്ട്. അതൊക്കെ ഒരു സ്‌നേഹമാണ്. അത് പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ സന്തോഷവും.

  swadhanam-

  എല്ലാവരും നല്ല സുഹൃത്തുക്കളെ പോലെയാണ് സെറ്റില്‍. ഒരു ഫാമിലി ട്രിപ്പ് പോയതെങ്ങനെയാണോ അതുപോലെയാണ് ഷൂട്ടിങ്ങിന് പോവുമ്പോഴുള്ളത്. ലൊക്കേഷനില്‍ നിന്നും ഒരു സീരിയല്‍ നടനെ ഞാന്‍ ആദ്യമായി കാണുന്നത് രാജീവേട്ടനെയാണ്. അദ്ദേഹം തമിഴ് സീരിയലില്‍ അനിയനായി അഭിനയിക്കുന്ന ആളാണെന്ന് പറഞ്ഞാണ് എന്നെ അവതരിപ്പിക്കുന്നത്. അപ്പോഴെനിക്ക് ചമ്മലായിരുന്നു. ഇപ്പോഴും ഒരു ബഹുമാനം കലര്‍ന്ന സ്‌നേഹമാണ് അദ്ദേഹത്തോട്. എനിക്കെന്തെങ്കിലും ടെന്‍ഷന്‍ വന്നാല്‍ നീ പേടിക്കണ്ട, നമുക്ക് ശരിയാക്കാമെന്നോക്കെ പുള്ളി പറയുമെന്നും ബിജേഷ് സൂചിപ്പിക്കുന്നു.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  അതേ സമയം ബിജേഷിന്റേത് വളരെ എളിമയുള്ള സ്വാഭാവമാണെന്നാണ് ആരാധകര്‍കര്ക് പറയാനുള്ളത്. അത്തരം സ്വഭാവമാണ് ഒരു ആര്‍ട്ടിസ്റ്റിനെ ഉയരങ്ങളില്‍ എത്തിക്കുന്നത്. അത് ബിജേഷേട്ടനുണ്ട്. വളരെ വിനയം ഉള്ള മനുഷ്യന്‍. സേതുവേട്ടന്‍ സൂപ്പറാണെന്നാണ് വേറെ ചിലരുടെ അഭിപ്രായം. പക്ഷേ സേതുവേട്ടന്‍ ഒരു പുതുമുഖമാണെന്ന് ഒരിക്കലും പറയില്ല. എവിടെയോ എന്നോ കണ്ടു പരിചയമുള്ള പോലെയാണ്. ഒരു മോഹന്‍ലാല്‍ ടച്ച് തോന്നുന്നതായിട്ടും വീഡിയോയ്ക്ക് താഴെ കമന്റുകളില്‍ ആരാധകരും പ്രേക്ഷകരുമൊക്കെ പറയുന്നു.

  Read more about: serial
  English summary
  Santhwanam Serial Fame Bijesh Avanoor Opens Up About The Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X