ജോലി പറഞ്ഞപ്പോൾ വീഡിയോ കട്ട്‌ ആക്കി, പ്രാങ്കിനായി വന്നവർക്ക് രസകരമായ പണി കൊടുത്ത് സാന്ത്വനത്തിലെ സേതു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 202x സെപ്റ്റംബറിൽ ആരംഭിച്ച സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. റേറ്റിംഗിൽ ആദ്യസ്ഥാനത്തുള്ള സീരിയലിലെ കഥാപാത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് സീരിയലായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തെലുങ്ക്, തമിഴ്, കന്നഡ, ബംഗാളി, മറാത്തി , ഹിന്ദി തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

താരങ്ങൾക്ക് തുല്യപ്രധാന്യം നൽകിയാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടിപി, ഗോപിക അനിൽ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതികുമാർ, അപ്സര, ബിജേഷ് ആവനൂർ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ന് സ്വന്ത്വനം പേരിനെക്കാളും കഥാപാത്രങ്ങളുടെ പേരിലൂടെയാണ് താരങ്ങളെ അറിയപ്പെടുന്നത്. സാന്ത്വനത്തിലെ താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

 ബിജേഷ്  അവനൂർ

സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് ആവനൂർ. യഥാർത്ഥ പേരിനെക്കാളും സാന്ത്വനത്തിലെ സേതു ഏട്ടൻ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നടന്റെ കുറിപ്പുകളെല്ലാം വൈറൽ ആകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബിജേഷ് ആവനൂറിന്റെ കുറിപ്പാണ്. പ്രാങ്ക് ചെയ്യാൻ വന്നവർക്ക് തിരിച്ചൊരു പ്രാങ്ക് നൽകിയതിനെ കുറിച്ചാണ് ബിജേഷ് പറയുന്നത്. ഒരു ട്രോൾ വീഡിയോയ്ക്കൊപ്പമായിരുന്നു രസകരമായ സംഭവം വെളിപ്പെടുത്തിയത്. . തന്റെ വീഡിയോ എഡിറ്റ് ചെയ്ത ശിവാഞ്ലി ഫാൻസ് ഗ്രൂപ്പിനും(shivanjali_._addicted) നടൻ നന്ദി പറഞ്ഞിട്ടുണ്ട്.

നടന്റെ വാക്കുകൾ

ബിജേഷിന്റെ വാക്കുകൾ ഇങ്ങനെ...ആദ്യമേ തന്നെ ഇത് edit ചെയ്ത shivanjali_._addicted നു ഒരുപാട് അഭിനന്ദനങ്ങൾ. വളരെ നല്ല എഡിറ്റിംഗ് ആണ്.
ഞാൻ ഇത് കടം കൊള്ളുന്നു.ഇനി ഈ വീഡിയോക്ക് പിന്നിലെ കഥ പറയാം... തൃശൂർ ശോഭ മാൾ ഇൽ ഒരു പ്രാങ്ക് വീഡിയോക്ക് വേണ്ടി എത്തിയതാണ് ഇവർ.
ഇവരെ ആദ്യം എനിക്കറിയില്ലാരുന്നു. പക്ഷെ പലരുടെയും ചീത്ത കേൾക്കുന്നത് കണ്ടാരുന്നു. അപ്പോൾ മനസ്സിലായി പ്രാങ്ക് വീഡിയോയ്ക്ക് വന്നതാണെന്ന്.
തിരിച്ചൊരു പ്രാങ്ക് കൊടുക്കാമെന്നു കരുതി...( ഞാൻ സെലിബ്രിറ്റി എന്ന നിലയിൽ ഉള്ള അഹങ്കാരത്തിൽ ഒന്നും അല്ല... ഇവരുടെ സബ്സ്ക്രൈബ്ർ എന്നും പറഞ്ഞു just പരിചയപ്പെടണം അത്രെ കരുതിയുള്ളു.

പ്രാങ്ക്  വീഡിയോ

നിങ്ങൾക്ക് തോന്നാം ഇവനാരപ്പ എല്ലാരും അറിയാൻ... മമ്മൂക്കയോ, ലാലേട്ടനോ ഒന്നുമല്ലല്ലോ എന്ന്.അത് തന്നെയാണ് സത്യം ആ കുട്ടികൾക്ക് എന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല. ഞാൻ അവരുടെ സബ്സ്ക്രൈബ്ർ ആണെന്ന് പറഞ്ഞു പരിചയപ്പെടാൻ ചെന്നു.അവർക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാവുന്നതിലും അപ്പുറമായിരുന്നു.(പലരും എന്നെ പരിചയപ്പെടാൻ വരുമ്പോളും എനിക്കും അതെ സന്തോഷം ഉണ്ടാകാറുണ്ട്.).ഞാൻ ഫായിസ് ന്റെ വലിയ ഫാൻ ആണെന്ന് പറഞ്ഞപ്പോൾ വലിയ സ്നേഹത്തോടെ എന്റെ തോളിൽ തട്ടി പറഞ്ഞു."ഇന്നത്തെ എന്റെ വീഡിയോയുടെ തുടക്കം ചേട്ടനെ വച്ചാകട്ടെ എന്ന്" (നല്ല മനസ്സിന് ഉടമയാണ് ആ പയ്യൻ എന്ന് തോന്നുന്നു ).

ജോലി ചോദിച്ചു

ചേട്ടന്റെ ജോലി എന്താണെന്ന് ആദ്യം ചോദിച്ചപ്പോൾ തമാശക്കു വേണ്ടി ഞാൻ ഒരു കള്ളം പറഞ്ഞു ചുമട്ടു തൊഴിലാളി ആണെന്ന് ( ഓരോ ജോലിക്കും അതിന്ടെതായ മാന്യത ഉണ്ട്. ഞാൻ എല്ലാ തരത്തിലുള്ള ജോലിക്കാരെയും ബഹുമാനിക്കുന്നു. )"ഇനി വീഡിയോ എടുക്കാം.അപ്പോൾ ചേട്ടൻ ഞാൻ ചോദിച്ചതൊക്കെ ഒന്നുടെ പറയണം ". എന്ന് പറഞ്ഞായിരുന്നു ഈ വീഡിയോ എടുത്തത്. അവസാനം എന്റെ ജോലി പറയും വരെ കട്ട്‌ ഇല്ലത്തെ വീഡിയോ എടുത്തു.

നന്ദി പറഞ്ഞ്

ജോലി പറഞ്ഞപ്പോൾ അവർ വീഡിയോ കട്ട്‌ ആക്കി. ആ ഭാഗം ആയിരുന്നു ശരിക്കുള്ള അവരുടെ എക്സ്പ്രഷൻ കാണേണ്ടത്.നല്ല രസമുള്ള ഭാവങ്ങൾ മുഖത്ത് വന്നു പോയി ഫായിസ് ന്റെ. പിന്നീട്.വീണ്ടും ആ ഭാഗം റീ ഷൂട്ട്‌ ചെയ്തു. ഉള്ളത് പറയണമല്ലോ.ഞാൻ ബഹുമാനിക്കുന്നു. അവരുടെ ആ കഴിവിനെ..., എനർജി യെ വളരെ രസകരമായ ഒരുപാട് വിഡിയോകൾ ചെയ്യുന്നുണ്ട് അവർ. യുട്യൂബിൽ ഒരുപാടൊരുപാട് ആരാധകർ ഉള്ള വളരെ കഴിവുള്ള ഒരു ടീം ആണ് അവർ.ഫായിസ് & ക്രൂ നു എന്റെ എല്ലാ ഭാവുകങ്ങളും. ഇത്തരം വീഡിയോകൾ രസകരമായ ട്രോൾ വീഡിയോ ആക്കി മാറ്റുന്ന shivanjali_._addicted
നും ആശംസകൾ. ഇനിയും ഇത്തരം എഡിറ്റഡ് വീഡിയോ ഇടണമെന്നും ബിജേഷ് പറയുന്നു.

Recommended Video

ഡാൻസുകാരിയെ പാട്ടുപാടിക്കുന്ന മമ്മൂക്ക..മലയാളത്തിന്റെ സ്വന്തം നടി മതിമറന്ന് പാടി
കമന്റ്

നടന്റെ കുറിപ്പും വീഡിയോയും വൈറലായിട്ടുണ്ട്. അവരുടെ ഞെട്ടൽ കൂടി കണ്ടിരുന്നെങ്കിൽ കൊള്ളാമയിരുന്നു എന്നാണ് ആരാധകർ പറയുന്നത്. സേതു ഏട്ടനെ അറിയാത്ത മലയാളികൾ ഉണ്ടോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സീരിയലിൽ നിന്ന് മാറി നിൽക്കുകയാണ് താരം. ഇനി സാന്ത്വനത്തിൽ എന്ന് തിരിച്ചെത്തുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

സന്തോഷം  പങ്കുവെച്ച്  നടൻ

ദിവസങ്ങൾക്ക് സന്തോഷം പങ്കുവെച്ച് താരം രംഗത്ത് എത്തിയിരുന്നു. ജീവിതത്തിൽ എവിടെ തോറ്റാലും ജയിക്കാൻ ഇത്തരം ചില സന്തോഷങ്ങൾ മതിയാകുമെന്നാണ് നടൻ പറഞ്ഞത്. നടന്റെ വാക്കുകൾ ഇങ്ങനെ......'' നീ എനിക്ക് സേതുവേട്ടൻ അല്ല എന്റെ ചിമ്പുരുന്റെ മോനാ...(എന്റെ അച്ഛന്റെ പേര് ചിതംബരൻ എന്നാണ് അദ്ദേഹത്തെ ആണ് പറയുന്നത് ).പക്ഷെ... നിന്നെ tv യിൽ സീരിയൽ ഇൽ കാണുമ്പോ വല്ലാത്ത ഇഷ്ട്ടം തോന്നുന്നു. നമ്മുടെ മോൻ tv യിൽ വരുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് കരച്ചിൽ വരാറുണ്ട്...ഇത്രയും പറഞ്ഞു ചേടിത്യാർ (പ്ലമേന ചേടിത്യാർ എന്നാണവരെ വിളിക്കുക )എന്നെ കെട്ടിപ്പിടിച്ചു നിറ കണ്ണുകളോടെ കുറെ ഉമ്മകൾ തന്നു. നടുറോഡിൽ വച്ചു എന്റെ വണ്ടി കൈകാണിച്ചു തടുത്തു നിർത്തി ആണ് ഇത്രയും പറഞ്ഞത്.
ഇതൊക്കെ ആണ് നമുക്ക് കിട്ടുന്ന ശരിക്കുള്ള അവാർഡുകൾ...ജീവിതത്തിൽ എവിടെ തോറ്റാലും ജയിക്കാൻ ഇത്തരം ചില സന്തോഷങ്ങൾ മതിയാകും...
സ്നേഹം നടിക്കാതെ.., ഉള്ളു തുറന്നു സ്നേഹിക്കുന്ന ഇത്തരം ചില നല്ല മനസ്സുകൾ നമുക്ക് ചുറ്റും ഉണ്ട്. സ്വാർത്ഥത വെടിഞ്ഞു ഒന്ന് സ്നേഹിച്ചാൽ പത്തു മടങ്ങു തിരിച്ചു തരുന്നവർ---- നടൻ കുറിച്ചിരുന്നു''

കമന്റുകൾ

നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു മികച്ച കമന്റുകളായിരുന്നു പോസ്റ്റിന് ലഭിച്ചത്. കൂടുതൽ സന്തോഷം തരാൻ മറ്റൊന്നിനും സാധിക്കില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നുവെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഒരുപാട് പേർ നടനെ സ്നേഹിക്കുന്നുണ്ടെന്നു പറയുന്നുണ്ട്. നമുക്ക് ചുറ്റുമുള്ളവർ മാത്രമല്ല. നമ്മളെ നേരിൽ കണ്ടിട്ടില്ലാത്തവർ പോലും സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണെന്നും കമന്റുകൾ വരുന്നുണ്ട്. ഏട്ടനെ പോലെ നല്ലൊരു വ്യക്തിയെ കാണാൻ സാധിച്ചിരുന്നു എങ്കിൽ എന്ന് ആശിച്ചു പോവുന്നു എന്നും പ്രേക്ഷകർ പറയുന്നുണ്ട്.

പൻമാറി

ദിവസങ്ങൾക്ക് മുൻപ് നടൻ സാന്ത്വനത്തിൽ നിന്ന് മാറിയെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. സജി സൂര്യ സീരിയലിൽ എത്തിയപ്പോഴാണ് നടൻ മാറിയ എന്നുളള വാർത്തകൾ പ്രചരിച്ചത്. പിന്നീട് ഈ പോസ്റ്റ് ബിജേഷും പങ്കുവെച്ചിരുന്നു. ജി സൂര്യയെ മെൻഷൻ ചെയ്തു കൊണ്ടാണ് പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. എന്നാൽ നടന് പകരമായിട്ടല്ല സജി എത്തിയത്. പുതിയ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി താരം സാന്ത്വനത്തിൽ മാറി നിൽക്കുകയാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X